തൊണ്ണൂറുകളിലും 2000ത്തിന്റെ തുടക്കത്തിലുമൊക്ക തലമുടി നടുവില്‍നിന്ന് വകഞ്ഞെടുത്തുള്ള ഹെയര്‍ സ്റ്റൈല്‍ സ്ത്രീകള്‍ക്കിടയില്‍ പ്രശസ്തമായിരുന്നു. ആ തലമുറയിലുള്ളവർക്ക് നിര്‍ബന്ധമായും അടിച്ചേല്‍പ്പിച്ചിരുന്ന ഒരു ശൈലിയെന്ന നിലയിൽ ഈ മുടികെട്ടലിനെക്കുറിച്ച് അനുഭവങ്ങളുണ്ടാകാം. പിന്നീട് ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞ് വന്നു. 80 കളിലെയും 90 കളിലെയും വസ്ത്രങ്ങളുടെ പാറ്റേണുകളും ഹെയര്‍ സ്റ്റെലും അടക്കം പലതും പുതിയ തലമുറ അവരുടേതായ രീതിയില്‍ പുനസൃഷ്ടിച്ചെടുത്തു. അത്തരത്തില്‍ ന്യൂജനറേഷനിടയില്‍ ഇപ്പോള്‍ ഹിറ്റായി മാറിയ ഒരു ഹെയര്‍ സ്റ്റെലാണ് മുടി നടുവില്‍നിന്ന് വകഞ്ഞിടുക്കുന്ന, 'മിഡില്‍ പാര്‍ട്ട് ഹെയര്‍ സ്റ്റെല്‍'. ഒരു കാലത്ത് അയ്യേ പഴഞ്ചല്‍ സ്റ്റെല്‍ എന്ന് പറഞ്ഞിരുന്ന ഈ ഹെയര്‍ സ്റ്റൈല്‍ ഇന്ന് ഫാഷന്‍ ലോകത്തെ ഏറ്റവും മികച്ച ഹെയര്‍ സ്‌റ്റെലാണ്.
അതുകൊണ്ടുതന്നെ പുതിയ തലമറ ഈ ഹെയര്‍ സ്റ്റൈല്‍ അഡിക്ഷന് ഒരു പേരും ഇട്ടു. 'മിഡില്‍ പാര്‍ട്ടീഷന്‍ സിന്‍ഡ്രോം' . തമന്ന ഭാട്ടിയ, അനന്യ പാണ്ഡെ, കൃതി സനോര്‍, ശ്രദ്ധകപൂര്‍ തുടങ്ങിയ നടിമാരൊക്കെ ഈ ഹെയര്‍സ്റ്റെല്‍ പരീക്ഷിച്ചപ്പോള്‍ കൂടുതല്‍ സുന്ദരികളായത് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ ഒരുപോലെ സ്വീകാര്യമായ ഹെയര്‍ സ്‌റ്റൈലാണിത്. നടുവില്‍നിന്ന് വകഞ്ഞെടുത്ത മുടി പല രീതിയില്‍ സ്റ്റെല്‍ ചെയ്തിടാം. സാധാരണ രീതിയില്‍ അഴിച്ചിട്ടാലും പൊണിടെയില്‍ കെട്ടിയാലും ബണ്‍ രീതിയിലായാലും ഒക്കെ മനോഹരമായ ലുക്കാണ് ലഭിക്കുന്നത്. ട്രഡീഷണ്‍ വസ്ത്രമായ സാരിക്കൊപ്പം മാത്രമല്ല പല മോഡേണ്‍ ഔട്ട്ഫിറ്റിനൊപ്പവും ഈ ഹെയര്‍സ്റ്റെല്‍ മികച്ചതാണ്. മുഖത്തിന് നീണ്ട ലുക്ക് നല്‍കുന്നതോടൊപ്പം നീറ്റായി തോന്നാനും ക്ലാസിക് ലുക്ക് നല്‍കാനും ഈ ഹെയര്‍ സ്‌റ്റെലിന് സാധിക്കും.