'ഇതെന്താ ഈ കാനഡ മുഴുവൻ ഇന്ത്യക്കാരോ!' അതിശയിച്ച് ചൈനീസ് യുവതി, വീഡിയോ വൈറൽ

കാനഡയിലെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലമാണെങ്കിലും തൻ്റെ ചുറ്റും ഇന്ത്യക്കാരാണെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്

dot image

ലോകത്തിൻ്റെ ഏത് കോണിൽ പോയാലും അവിടെയെല്ലാം ഇന്ത്യക്കാർ ഉണ്ടാകും എന്നത് നമുക്കറിയാത്ത കാര്യമല്ല. ഇപ്പോൾ ഇതാ ഇന്ത്യക്കാരുടെ ശക്തി കണ്ട് ഞെട്ടി ഇരിക്കുകയാണ് ഒരു ചൈനീസ് യുവതി. കാനഡയിലുള്ള ഇന്ത്യക്കാരുടെ എണ്ണം കണ്ടാണ് യുവതിയുടെ ഞെട്ടൽ. കാനഡയിലെ ,ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഒരു സ്ഥലത്ത് വെച്ച് ചിത്രീകരിച്ച വീഡിയോ പങ്കുവെച്ചാണ് യുവതി അഭിപ്രായം രേഖപ്പെടുത്തിയത്. ഒരു പക്ഷേ ഈ വീഡിയോ കാണുമ്പോൾ പലർക്കും ഇത് ഇന്ത്യയിലാണെന്ന് തോന്നാമെന്ന് പറഞ്ഞാണ് യുവതി വീഡിയോ പങ്കുവെച്ചിട്ടുള്ളത്.


കാനഡയിലെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലമാണെങ്കിലും തൻ്റെ ചുറ്റും ഇന്ത്യക്കാരാണെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് എക്സിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 2.8 ദശലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി രം​ഗത്ത് എത്തുന്നത്. ഈ വീഡിയോ പങ്കുവെക്കുന്ന യുവതി പോലും വിദേശിയല്ലേ എന്നായിരുന്നു ചിലരുടെ അഭിപ്രായം.

എന്നാൽ യുവതിയുടെ അഭിപ്രായം ഒട്ടും ശരിയല്ലെന്നും നിരവധി ചൈനക്കാരും കാനഡയിൽ ഉണ്ട് എന്നും പലരും അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളിലുള്ള ആളുകളുടെ വൈവിധ്യവും വികസനവുമെല്ലാമാണ് കാനഡയെ ഇന്ന് നിലനിർത്തുന്നതെന്നാണ് ചിലരുടെ അഭിപ്രായം. പല രീതിയിലുള്ള അഭിപ്രായങ്ങളാണ് യുവതിയുടെ വീഡിയോയ്ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us