വീടിന്റെ ഓരോ ഇടവും മനോഹരമാക്കിവയ്ക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ…കയറിച്ചെല്ലുമ്പോഴേ പോസിറ്റീവ് എനര്‍ജി പകര്‍ന്നുനല്‍കുന്ന സ്വീകരണ മുറികളുണ്ടെങ്കില്‍ എത്ര നന്നായിരിക്കും അല്ലേ?. പല വര്‍ണങ്ങളും ഡിസൈനുകളും ഒക്കെ ചാലിച്ച അകത്തളങ്ങള്‍ പുതുമയുളളതും കാലാതീതവും ഊര്‍ജ്വസ്വലവുമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കും.
ഫ്‌ളോറല്‍ ഡിസൈനുകള്‍ക്ക് ഒരു പ്രത്യേതതരം ആകര്‍ഷണമുണ്ട്. അത്തരം ഡിസൈനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രകൃതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതുപോലുള്ള മനോഹരവും ഊര്‍ജ്വസ്വലവുമായ അന്തരീക്ഷം വീടിനുള്ളില്‍ സൃഷ്ടിക്കാന്‍ സാധിക്കും. മനോഹരമായ പൂക്കളും, ഫ്‌ളോറല്‍ കര്‍ട്ടനുകളും, ഫ്‌ളോറല്‍ വാള്‍പേപ്പറുകളും ഉപയോഗിച്ച് അത്തരത്തില്‍ പുതുമനിറഞ്ഞ മനോഹാരിത സൃഷ്ടിക്കാന്‍ സഹായിക്കും.
വളരെ ബോള്‍ഡായ ഫ്‌ളോറല്‍ പ്രിന്റുകള്‍ ലിവിങ് റൂമിന് നല്ല ഫോക്കല്‍ പോയിന്റ് നല്‍കും. പൂക്കള്‍ നിറഞ്ഞ വാള്‍പേപ്പര്‍ ഒരു ഡ്രമാറ്റിക് ലുക്ക് നല്‍കുകയും ചെയ്യും. ഇത് നിങ്ങളുടെ സ്വീകരണ മുറിയെ പുതുമനിറഞ്ഞ പൂക്കളുടെ പറുദീസയായി മാറ്റും. മുറികളില്‍ ന്യൂട്രല്‍ ഫര്‍ണിച്ചറുകളും മിനിമം ആക്‌സസറീസും ഉപയോഗിച്ച് അതിനെ ബാലന്‍സ് ചെയ്യുക കൂടി ചെയ്താല്‍ നല്ല സ്‌റ്റെലിഷ് ലുക്ക് ലഭിക്കും. ഇളം ചാരനിറം , ക്രീം, ബീജ് പോലെയുള്ള ഷേഡുകള്‍ ബോള്‍ഡ് ഫ്‌ളോറല്‍ പ്രിന്റിനെ ബാലന്‍സ് ചെയ്യും.
അതുപോലെ പക്ഷികള്‍, തേനീച്ചകള്‍, ബ്ലൂബെല്ലുകള്‍, ഇലകളുടെ മോട്ടീഫുകളുള്ള പച്ച വാള്‍പേപ്പര്‍ എന്നിവയെല്ലാം അടങ്ങിയ വാള്‍പേപ്പര്‍ ഡിസൈനും മുറിയ്ക്ക് പുതുമയുള്ള അനുഭവം സൃഷ്ടിക്കാന്‍ സഹായിക്കും. ലൈറ്റ് പിങ്ക്, നീല, കടല്‍ പച്ച നിറങ്ങളൊക്കെ രസകരമായിരിക്കും.
സ്ഥിരമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്താതെ സ്വീകരണ മുറിയിലേക്ക് പൂക്കളുടെ ഭംഗി കൊണ്ടുവരാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് കര്‍ട്ടനുകളുടെ ആശയം. ഇളം നിറങ്ങളുള്ള പൂക്കളുള്ള കര്‍ട്ടനുകള്‍ക്ക് ഒരു പ്രത്യേക ഭംഗി നല്‍കാന്‍ കഴിയും. വലിയ ഫ്‌ളോറല്‍ പ്രിന്റുകളുളളവയാണെങ്കില്‍ മുറികള്‍ക്ക് ഫോര്‍മല്‍ എലഗന്റ് ലുക്ക് നല്‍കും. നിങ്ങളുടെ ലിവിംങ് റൂമിന്റെ നിറം അനുസരിച്ച് ഡിസൈനുകളും കളര്‍ പാറ്റേണും തിരഞ്ഞൈടുക്കാന്‍ കഴിയും. ഇനി ലിവിംങ് റൂം ന്യൂട്രല്‍ കളര്‍ ടോണില്‍ ഉള്ളതാണെങ്കില്‍ ബ്രൈറ്റ് ആയുളള ഫ്‌ളോറല്‍ കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കാം. അതേസമയം മുറി കളര്‍ഫുള്‍ ആയിട്ടുള്ളതാണെങ്കില്‍ വളരെ ചെറിയ ഡിസൈനുകള്‍ തിരഞ്ഞെടുക്കാം.
ലിവിങ് റൂമിലെ ഫര്‍ണിച്ചറില്‍ ഫ്‌ളോറല്‍ പാറ്റേണ്‍സ് ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒരു ചാരുകസേരയോ ബോള്‍ഡ് പ്രിന്റുകളുളള സോഫയോ അതുമല്ലെങ്കില്‍ ഫ്‌ളോറല്‍ തലയിണകളോ ഏതുമാകട്ടെ അവയ്‌ക്കെല്ലാം നിങ്ങളുടെ മുറിക്ക് ജീവന്‍ നല്‍കാന്‍ കഴിയും. പക്ഷേ എല്ലാ ഫര്‍ണിച്ചറുകളിലും ഫ്‌ളോറല്‍ പ്രിന്റുകളും ഡിസൈനുകളും ഉപയോഗിക്കുന്നത് ഭംഗിയല്ല. സോളിഡ് കളേഴ്‌സിന്റെ മിക്‌സ് ആന്‍ഡ് മാച്ച് ഫ്‌ളോറല്‍ പ്രിന്റുകള്‍ ജ്യോമെട്രിക് പാറ്റേണുകളും ബാലന്‍സ്ഡ് ആയുളള ലുക്ക് നല്‍കും. ഉദാഹരണത്തിന് ഒരു സോളിഡ് കളര്‍ സോഫയ്ക്ക് ഒരു ഫ്‌ളോറല്‍ ആംചെയര്‍ ജോഡിയായി ഇടാം.