എപ്പോഴും ചെറുപ്പമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ?. പ്രായമായതിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ടെന്‍ഷനാണ്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് പലരും ഗ്ലുട്ടാത്തയോണ്‍ ട്രീറ്റ്‌മെന്റിനെ കാണുന്നത്. എന്താണ് ഗ്ലുട്ടാത്തയോണ്‍ ട്രീറ്റ്‌മെന്റ്, ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഈ ട്രീറ്റ്മെന്റ് സഹായിക്കുന്നത് എങ്ങനെയാണ്?.ഗ്ലൂട്ടാത്തയോണ്‍ ചെയ്യുമ്പോള്‍ ചര്‍മ്മത്തിന് നിറം ലഭിക്കുമോ?
ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്‌മെന്റ് ഗുണങ്ങള്‍
നമ്മുടെ ശരീരത്തില്‍ കരള്‍ ഉത്പാദിപ്പിക്കുന്ന ഒരു പദാര്‍ത്ഥമാണ് ഗ്ലൂട്ടാത്തയോണ്‍ .അമിനോ ആസിഡുകളായ ഗ്ലൈസിന്‍, സിസ്റ്റൈന്‍, ഗ്ലൂട്ടാമിക് ആസിഡ് എന്നിവയില്‍ നിന്നാണ് ഇത് നിര്‍മ്മിക്കപ്പെടുന്നത് .കോശങ്ങളുടെ നിര്‍മ്മാണത്തിലും അത് നന്നാക്കുന്നതിലും ശരീരത്തിന് ആവശ്യമായ രാസവസ്തുക്കളും പ്രോട്ടീനുകളും നിര്‍മ്മിക്കുന്നതിലും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലും ഗ്ലൂട്ടത്തയോണ്‍ ഉള്‍പ്പെടുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുക അതോടൊപ്പം ഡിടോക്സിഫിക്കേഷന്‍, കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തല്‍, ചര്‍മ്മത്തിന്റെ യുവത്വവും തിളക്കവും വീണ്ടെടുക്കല്‍ തുടങ്ങിയവയെല്ലാം ഗ്ലുട്ടാത്തയോണ്‍ ട്രീറ്റ്മെന്റ് വഴി സാധ്യമാണ് .
ചര്‍മ്മം വെളുക്കാന്‍ സഹായിക്കുമോ
ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം വെളുത്തതായിത്തീരുന്നതിന്റെ കാരണം, ഇത് ഇരുണ്ട മെലാനിന്‍ പിഗ്മെന്റുകളെ നേരിയ പിഗ്മെന്റുകളായി മാറ്റുകയും മെലാനിന്‍ ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റുകളെ കുറയ്ക്കുകയും ചെയ്യുന്നു എന്നതിനാലാണ്. മെലാനിന്‍ കുറയുമ്പോള്‍ ചര്‍മ്മത്തിന്റെ ഇരുണ്ട നിറം കുറയുകയും ചര്‍മ്മം കൂടുതല്‍ നിറമുള്ളതായി തീരുകയും ചെയ്യുന്നു. ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്മെന്റിന്റെ റിസള്‍ട്ട് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറത്തിന് അനുസരിച്ചു വ്യതാസപ്പെട്ടിരിക്കും.
മീഡിയം ബ്രൗണ്‍ സ്‌കിന്നിന് ഒന്ന് മുതല്‍ മൂന്ന് മാസം വരെയും (medium brown ) ഡാര്‍ക്ക് ബ്രൗണ്‍ സ്‌കിന്‍ (Dark Brown skin) ആണെങ്കില്‍ മൂന്ന് മുതല്‍ ആറു മാസം വരെയും ,വളരെ ഇരുണ്ട ചര്‍മ്മം ആണെങ്കില്‍ (very dark skin ) ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും ,വളരെ നന്നായി ഇരുണ്ട (Black)ചര്‍മ്മത്തില്‍ 2 വര്‍ഷം വരെയും ട്രീറ്റ്മെന്റിന് സമയം എടുത്തേക്കാം. ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്മെന്റ് വഴി ലഭ്യമാവുന്ന തെളിഞ്ഞ നിറം നിലനിര്‍ത്തുന്നതിന് ശരിയായ തരത്തിലുള്ള പരിപാലനം ആവശ്യമാണ് . ശക്തമായ സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക , ശരിയായ സപ്ലിമെന്റുകള്‍ കഴിക്കുക എന്നിവയൊക്കെ പ്രധാനമാണ് .
ചികിത്സാരീതി എങ്ങനെ
ഹെല്‍ത്ത് സപ്ലിമെന്റായി ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്ലൂട്ടാത്തയോണ്‍ (1000mg) എങ്കിലും 16 വയസ്സു വരെ ഉള്ളവര്‍ക്ക് ഈ ചികിത്സാരീതി ആശാസ്യമല്ല . ദിവസേന രണ്ടു നേരം കഴിക്കുന്ന ഗുളികയുടെ രൂപത്തിലോ , ഞരമ്പുകളിലേയ്ക്ക് നേരിട്ടെത്തുന്ന ഐ വി (IV) രൂപത്തിലോ ഈ ചികിത്സാരീതി നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
പേടിക്കേണ്ട കാര്യമുണ്ടോ?
ഗ്ലൂട്ടാത്തിയോണ്‍ ഗുളികകളുടെ ദീര്‍ഘകാല ഉപയോഗം ഏതെങ്കിലും ഗുരുതരമായ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ (side effects) ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഗ്ലൂട്ടത്തയോണ്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് ചുണങ്ങ് പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള പാടുകള്‍ മലബന്ധം, വയര്‍കമ്പനം, അലര്‍ജി തുടങ്ങിയവയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചിലരില്‍ അമിതവണ്ണത്തിനും കാരണമായേക്കാം .
മേല്പറഞ്ഞവയൊന്നും ഗ്ലുട്ടാത്തയോണ്‍ ട്രീറ്റ്മെന്റ് എടുക്കുന്നതിനെ പിന്തിരിപ്പിക്കുന്ന കാരണങ്ങളായി എടുക്കേണ്ട അവശ്യമില്ല എന്നുതന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം .നിങ്ങള്‍ ഗ്ലുട്ടാത്തയോണ്‍ ട്രീറ്റ്മെന്റ് വഴി സൗന്ദര്യവും നിറവും വര്‍ധിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ , വിശ്വാസ്യതയും പ്രവര്‍ത്തി പരിചയവുമുള്ള ഒരു കോസ്‌മെറ്റോളജിസ്റിനെ കണ്‍സള്‍ട് ചെയ്ത് വേണ്ട വിധത്തിലുള്ള വിദഗ്ധോപദേന്ദേശം നേടിയതിന് ശേഷം ഈ ട്രീറ്റ്മെന്റ് എടുക്കാവുന്നതാണ്.