ഇപ്പോഴുള്ള വിവാഹ ചെലവുകൾ കേട്ടാൽ തന്നെ നമ്മുടെ കണ്ണ് തള്ളം അല്ലേ. ആഢംബരവും പ്രൌഢിയും കാണിക്കാൻ എന്തൊക്കെയാണ് പലരും ചെയ്തു കൂട്ടുന്നതെന്ന് അവർക്ക് തന്നെ ഒരു ബോധ്യവുമില്ലെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. ഇന്നത്തെ കാലത്ത് പണം ഇല്ലെങ്കിലും മറ്റുള്ളവരുടെ മുൻപിൽ പൊങ്ങച്ചം കാണിക്കാൻ ആർക്കും ഒരു മടിയുമില്ല. ഈ സാഹചര്യത്തിലാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിൻ്റെ പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന വിവാഹങ്ങളെ കുറിച്ചും ഇതിന് ആവശ്യമായ ചെലവിനെ പറ്റിയുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. വിവാഹത്തിനാവശ്യമായ മുഴുവൻ ചെലവെടുത്താൽ അതിൽ 15% ആഭരണങ്ങൾക്കും 10% വസ്ത്രങ്ങൾക്കുമാണ് ചെലവാക്കുന്നത്. അതായത് ഇന്ത്യക്കാരുടെ വിവാഹങ്ങൾ എല്ലാം ആർഭാടമാണെന്ന് സാരമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
75 പ്രധാന ഇന്ത്യൻ നഗരങ്ങളിലെയും അവിടുത്ത ആളുകളുടെ വിവാഹങ്ങളുടെയും അടിസ്ഥാനത്തിൽ, ഒരു സീസണിൽ ഏകദേശം 48 ലക്ഷം വിവാഹങ്ങൾ നടക്കുന്നുണ്ടെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിൻ്റെ കണക്ക്. അതിൽ കല്യാണത്തിനായി ചെലവിടുന്നത് ആകെ 5.9 ലക്ഷം കോടി രൂപയാണ്. 2023 ലെ വിവാഹ സീസണിൽ 35 ലക്ഷം വിവാഹങ്ങൾ നടന്നിരുന്നു. അതിൽ മൊത്തം 4.25 ലക്ഷം കോടി രൂപയുടെ ചെലവാണ് ഉണ്ടായിട്ടുള്ളത്. പൊതുവേ, ഇന്ത്യയിൽ വിവാഹ സീസൺ നവംബറിൽ ആരംഭിച്ച് മാർച്ച് വരെ നീണ്ടുനിൽക്കും.
വിവാഹങ്ങളുടെ ആകെ ചെലവിൽ നിന്ന് ചെലവിൻ്റെ 15 ശതമാനം ആഭരണങ്ങൾക്കും 10 ശതമാനം വസ്ത്രങ്ങൾക്കും 5% മറ്റ് ചെലവുകൾ എന്നിങ്ങനെ കണക്കാക്കുന്നു എന്നും സിഎഐടിയിൽ പറയുന്നുണ്ട്. ഇത്തരം ചെലവ് ഇന്ത്യക്കാരുടെ വരുമാനത്തെ എത്രത്തോളം ബാധിക്കുന്നുവെന്നും റിപ്പോർട്ടിൽ എടുത്തു കാണിക്കുന്നുണ്ട്.