ജോലി മാത്രം മതിയോ ജീവിതത്തിൽ!! വർക്ക്- ലൈഫ് ബാലൻസ് എങ്ങനെ പരിശീലിക്കാം ?

എല്ലാ ​ദിവസവും ഒരേ പോലെ ജോലി ചെയ്ത് ഭക്ഷണം കഴിച്ചുറങ്ങി തീർക്കാതെ ജീവിതത്തെ കൂടുതൽ ആസ്വദിക്കാനും പരിപ്പോഷിപ്പിക്കാനുമായി വർക്ക് ലൈഫ് ബാലൻസ് വളരെ ആവശ്യമാണ് പക്ഷേ ഇതെങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാ​ധിക്കുമെന്ന് പലര്‍ക്കും സംശയമാണ്.

dot image

ജോലിയും സാമ്പത്തിക സ്വാതന്ത്ര്യവുമെല്ലാം ജീവിതത്തിൽ വളരെ പ്ര​ധാനപ്പെട്ട ഘടകങ്ങൾ തന്നെയാണ്. എന്നാൽ ജോലി മാത്രമായാലോ ?

ജോലിക്കും തി​രക്കിനുമിടയിൽ സ്വകാര്യ ജീവിതത്തെ വേണ്ടത്ര ശ്രദ്ധിക്കാനോ സമയം നൽകാനോ പലർക്കും കഴിയാറില്ല. ഇത് ജീവിതത്തിൽ തളർച്ചയും സമ്മർദ്ദവുമുണ്ടാകാനും ജോലിയിലെ ഉൽപ്പാദനക്ഷമത കുറയ്‌ക്കാനുമെല്ലാം കാരണമായേക്കാം. വ്യക്തിബന്ധങ്ങളെ ഇത് ബാധിച്ചേക്കാം. എല്ലാ ​ദിവസവും ഒരേ പോലെ ജോലി ചെയ്ത് ഭക്ഷണം കഴിച്ചുറങ്ങി തീർക്കാതെ ജീവിതത്തെ കൂടുതൽ ആസ്വദിക്കാനും വർക്ക് ലൈഫ് ബാലൻസ് വളരെ ആവശ്യമാണ്. പക്ഷേ ഇതെങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുമെന്നതിൽ പലരും സംശയത്തിലാണ്. എന്നാൽ എങ്ങനെ വർക്ക് ലൈഫ് ബാലൻസ് പ്രാവർത്തികമാക്കാൻ കഴിയുമെന്നതിനായി ഇതാ കുറച്ച് ടിപ്പ്സ്.

കൃതൃമായ അതിർവരമ്പുകൾ നിശ്ചയിക്കാം

ജോലിയും വ്യക്തിജീവിതവും തമ്മിൽ വ്യക്തമായ അതിർവരമ്പുകൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന്, ഓഫീസ് സമയത്തിന് ശേഷമോ വാരാന്ത്യങ്ങളിലോ ജോലിയുമായി ബന്ധപ്പെട്ട കോളുകൾക്കും ഇമെയിലുകൾക്കും തടയിടാം, ഈ സമയം കുടുംബത്തിനൊപ്പമോ, സുഹൃത്തുകൾക്കൊപ്പമോ, അല്ലെങ്കിൽ മീ ടൈമിനായോ ഉപയോ​ഗിക്കാം. ഓഫീസോ ജോലിയോ വീട്ടിലേക്ക് കൊണ്ടുവരാതെ കൃതൃമായ അതിർ വരമ്പുകൾ നിശ്ചയിച്ചാൽ ഈ വേർതിരിവ് നിങ്ങളുടെ മനസ്സിനെ റീചാർജ് ചെയ്യാനുള്ള അവസരം നൽകും.

ടൈം മാനേജ്മെൻ്റിന് മുൻഗണന നൽകുക

ജോലിയുമായി ബന്ധപ്പെട്ട ടാസ്‌ക്കുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് കലണ്ടറുകൾ, ചെയ്യേണ്ടവയുടെ ലിസ്റ്റുകൾ ഉൾപ്പെടെ നിർമ്മിച്ച് ഉപയോഗിക്കാം. ഓരോ ദിവസവും മുൻകൂട്ടി ക്രമീകരിക്കുന്നതിലൂടെ, നിങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് ജോലി കടന്നുപോകുന്നത് തടയാൻ കഴിയും, തിരിച്ചും ഈ സമയപരിധി നിയന്ത്രിക്കാം.

കൃത്യമായ ഇടവേളകൾ എടുക്കുക

ജോലി സമയത്ത് ചെറിയ ഇടവേളകൾ എടുക്കുന്നത് ശ്രദ്ധ നിലനിർത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ തലച്ചോറിന് വിശ്രമം നൽകാൻ ‍‌ജോലിക്കിടയിൽ നടക്കുകയോ സ്ട്രെച്ച് ചെയ്യുകയോ ആവാം. ഈ ഇടവേളകൾ നിങ്ങളുടെ ഊർജ്ജത്തെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങളുടെ ഉൽപ്പാദനക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നോ പറയാൻ പഠിക്കുക

കൃത്യമായി ജോലി ചെയ്ത ശേഷം അധികമായി വരുന്ന ജോലികളോട് നോ പറയാൻ പഠിക്കാം. ഒരേസമയം വളരെയധികം ജോലികളോ പ്രോജക്റ്റുകളോ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നോ പറയാൻ പഠിക്കുന്നത് നിങ്ങളുടെ ഷെഡ്യൂൾ ഓവർലോഡ് ചെയ്യാതെ ബാലൻസ് നിലനിർത്താൻ സഹായിക്കും, അതിൽ കുറ്റബോധം തോന്നേണ്ടതോ ഭയക്കേണ്ടതോ ഇല്ല.

ഡിജിറ്റൽ സമയം പരിമിതപ്പെടുത്തുക

നിരന്തരമായ അറിയിപ്പുകളും സോഷ്യൽ മീഡിയ ശ്രദ്ധയും നിങ്ങളുടെ ഉൽപ്പാദനക്ഷമതയെയും വ്യക്തിഗത സമയത്തെയും ബാധിച്ചേക്കാം. അതുകൊണ്ട് കൂടുതൽ പ്രൊഡകടീവായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. സ്ക്രീൻ സമയം പരിമിതപ്പെടുത്തുന്ന അല്ലെങ്കിൽ ‌ഡിജറ്റൽ ഉപകരണങ്ങളിൽ നിന്ന് അൺപ്ലഗ് ചെയ്യുന്ന "ഡിജിറ്റൽ ഡിറ്റോക്സ്" സമയം ഷെഡ്യൂൾ ചെയ്യുന്ന ആപ്പുകൾ ഉപയോഗിച്ച് ഇത് പരീക്ഷിക്കാം.

മീ ടൈം പരിശീലിക്കുക

മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തുന്നത് പോലെയോ അല്ലെങ്കിൽ അതിലും പ്രധാനപ്പെട്ടതോ ആയ ഒന്നാണ് സ്വയം പരിചരണത്തിനായി സമയം കണ്ടെത്തുന്നത്. വ്യായാമം, മെഡിറ്റേഷൻ അല്ലെങ്കിൽ ഹോബികൾ പോലുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് സമ്മർദ്ദം കുറയ്ക്കാനും മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. യാത്ര ചെയ്യാൻ താൽപര്യമുള്ളവർക്ക് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. കൃത്യമായ ഇടവേളകളിൽ നിങ്ങൾ നിങ്ങളെയും കൂട്ടി നല്ലൊരു യാത്ര ചെയ്യുന്നത് ജീവിതത്തിന് കൂടുതൽ ഉണർവും പുതുമയും നൽക്കും. വലിയതല്ലെങ്കിലും ചെറിയ യാത്രകളെങ്കിലും ചെയ്യാൻ ശ്രമിക്കാം. ഇത്തരത്തിൽ സ്വയം പരിചരണത്തിന് മുൻഗണന നൽകുന്നത് നിങ്ങൾ ജോലിയിൽ ഉൽപ്പാദനക്ഷമതയുള്ളവരാണെന്ന് മാത്രമല്ല, നിങ്ങളുടെ ക്ഷേമത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

വ്യക്തമായ ജോലി സമയം സജ്ജമാക്കുക

ഓരോ ദിവസവും ജോലി ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമായി ഒരു നിശ്ചിത ഷെഡ്യൂൾ തീരുമാനിക്കുക. ഇത് ജോലിയും വ്യക്തിഗത സമയവും തമ്മിലുള്ള വ്യക്തമായ അതിർവരമ്പുകൾ ഉറപ്പാക്കുന്നു.

അവധിയും സമയവും എടുക്കുക

ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വരെ കൃത്യമായ ഇടവേളകളിൽ അൺപ്ലഗ് ചെയ്യാറുണ്ട് അല്ലെങ്കിൽ അത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാക്കിയേക്കാം. ഇത്തരത്തിൽ ജോലിക്കിടയിൽ നിന്ന് അൺപ്ലഗ് ചെയ്യാനും റീചാർജ് ചെയ്യാനും നിങ്ങളുടെ അവധി ദിവസങ്ങൾ ഉപയോഗിക്കുക. ഇത്തരത്തിൽ സമയമെടുക്കുന്നത് മാനസികമായും ശാരീരികമായും സജ്ജമാകാൻ നിങ്ങളെ അനുവദിക്കുന്നു. ഇടവേളയക്ക് ശേഷം ജോലിയിലേക്ക് മടങ്ങുമ്പോൾ ഇത് നിങ്ങളുടെ ശ്രദ്ധയും സർഗ്ഗാത്മകതയും മെച്ചപ്പെടുത്തിയേക്കാം.

തൊഴിലുടമയുമായി ആശയവിനിമയം നടത്തുക

ജോലി ആവശ്യങ്ങൾ അമിതമാണെങ്കിൽ, നിങ്ങളുടെ തൊഴിലുടമയുമായോ സൂപ്പർവൈസറുമായോ ആശയവിനിമയം നടത്തുക. ജോലിയിലോ വ്യക്തിജീവിതത്തിലോ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനാകുമെന്ന് തുറന്ന ആശയവിനിമയം ഉറപ്പാക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us