റിലേഷൻഷിപ്പ് തുടങ്ങുമ്പോൾ ഉള്ള പുതുമ കുറച്ചു നാളുകൾക്ക് ശേഷം അതേ അളവിൽ തന്നെ ഉണ്ടാകണമെന്നില്ല. പലപ്പോഴും ജീവിത പ്രതിസന്ധികൾക്കിടയിലും ജോലികൾക്കിടയിലും പങ്കാളിയുമായുള്ള അടുപ്പം കുറഞ്ഞു പോയേക്കാം. എങ്ങനെ ഇത് തിരിച്ചു പിടിക്കാമെന്ന് പലർക്കുമറിയില്ല. അങ്ങനെയുള്ളവർക്ക്, വൈറലായി കൊണ്ടിരിക്കുന്ന 2:2:2 റൂൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.
പങ്കാളിത്തം ദീർഘകാലത്തേക്ക് ദൃഢമായി നിലനിർത്തുന്നതിനുള്ള ഒരു മാർഗമായി സോഷ്യൽ മീഡിയയിൽ പല ദമ്പതികളും ഇപ്പോൾ 2:2:2 റിലേഷൻഷിപ്പ് റൂൾ സ്വീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ദമ്പതികൾ പരസ്പരം സമയം ചെലവഴിക്കാൻ ഒരു പ്രത്യേക ഷെഡ്യൂൾ ആസൂത്രണം ചെയ്യുന്നതാണ് 2:2:2 റൂൾ.
ഇതെല്ലാമാണ് 2:2:2 റൂളിൽ പറയുന്നത്. ജീവിതം കൂടുതൽ തിരക്കേറിയതാകുമ്പോൾ, ആരോഗ്യകരവും സന്തോഷകരവുമായ പങ്കാളിത്തം പുനഃസ്ഥാപിക്കാനും നിലനിർത്താനും മനഃപൂർവ്വം സമയം കണ്ടെത്തുന്നതിന് ഈ തന്ത്രം സഹായിക്കുന്നുവെന്നാണ് കണ്ടെത്തൽ. ആശയവിനിമയം, അടുപ്പം, വൈകാരിക ബന്ധം എന്നിവ മെച്ചപ്പെടുത്താൻ ഇത്തരത്തിലുള്ള ഡേറ്റുകള്‍ക്കും യാത്രകൾക്കും കഴിയുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. പല ട്രെൻഡുകളെയും പോലെ, 2:2:2 റൂൾ ഒരു ബന്ധത്തെ പരിപോഷിപ്പിക്കുന്നതിനുള്ള നിരവധി ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ്, എന്നാൽ ഇത് ഒരേയൊരു പരിഹാരമല്ല. ഇതോടൊപ്പം ഫലപ്രദമായ ആശയവിനിമയം, പരസ്പര ബഹുമാനം, പൊരുത്തപെടൽ എന്നിവ ശക്തമായ പങ്കാളിത്തം നിലനിർത്തുന്നതിന് നിർണായകമാണെന്നും ഓർമ്മിക്കേണ്ടതുണ്ട്.
ഈ റൂളിനായി വലിയ യാത്രകളോ ഡേറ്റുകളോ പ്ലാൻ ചെയ്യണമെന്നില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ഈ റൂൾ പരിഷ്കരിക്കാനാകും. ചെലവേറിയ യാത്രകൾക്കുപകരം, നിങ്ങൾക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്കുള്ള ഒരു ദിവസത്തെ യാത്രയോ അല്ലെങ്കിൽ വീട്ടിൽ ഒരു ചെറിയ ഡേറ്റോ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഒരു ഹോംസ്റ്റേയും തിരഞ്ഞെടുക്കാം. ഡേറ്റ് നൈറ്റുകളും ചെലവേറിയതായിരിക്കണമെന്നില്ല അടുത്തുള്ള പാർക്കിലെ ഒരു പിക്നിക്കോ അല്ലെങ്കിൽ ഒരു സിനിമാ ഡേറ്റോ ഒരുമിച്ചുള്ള ഡിന്നറോ ഇതിനായി തിരഞ്ഞെടുക്കാം.