വൈറൽ വീഡിയോയിൽ ആകർഷിച്ചത് ഇത്; തെരുവിൽ ഭക്ഷണം വിൽക്കുന്ന പിഎച്ച്ഡിക്കാരനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

അമേരിക്കൻ വ്ലോഗറുടെ വൈറൽ വീഡിയോ പങ്കുവെച്ചായിരുന്നു ആനന്ദ് മഹീന്ദ്ര തരുളിനെ അഭിനന്ദിച്ചത്

dot image

തെരുവിൽ ഭക്ഷണം വിൽക്കുന്ന പിഎച്ച്ഡിക്കാരനായ യുവാവിനെ അഭിനന്ദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്രയുടെ എക്സ് പോസ്റ്റ്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ അമേരിക്കൻ വ്ലോഗർ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു തെരുവിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന പിഎച്ച്ഡി ചെയ്യുന്ന തരുൾ രായൻ സോഷ്യൽ മീഡിയയിൽ വൈറലായത്.

അമേരിക്കൻ വ്ലോഗറുടെ വൈറൽ വീഡിയോ പങ്കുവെച്ചായിരുന്നു ആനന്ദ് മഹീന്ദ്ര തരുളിനെ അഭിനന്ദിച്ചത്. 'ഈ ക്ലിപ്പ് കുറച്ച് മുമ്പ് വൈറലായിരുന്നു. ഒരു അമേരിക്കൻ വ്ലോഗർ ഒരു പിഎച്ച്‌ഡിക്കാരൻ പാർട്ട് ടൈം ഫുഡ് സ്റ്റാൾ നടത്തുന്നതായി കണ്ടെത്തി. ഇതിൽ എന്നെ ശരിക്കും സവിശേഷമായി ആകർഷിച്ചത്, അവസാനം, അവൻ തൻ്റെ ഫോൺ എടുത്ത് പരാമർശിച്ച കാര്യങ്ങളാണ്. അവൻ ഫോണെടുത്തപ്പോൾ തൻ്റെ സ്റ്റാളിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പരാമർശങ്ങൾ കാണിക്കാൻ പോകുകയാണെന്നാണ് വ്ലോഗർ കരുതുന്നത്. എന്നാൽ, അവൻ എഴുതിയ ഗവേഷണ പ്രബന്ധങ്ങൾ അഭിമാനത്തോടെ ഓൺലൈനിൽ കാണിക്കുന്നു! അവിശ്വസനീയം. അതുല്യം. ഇന്ത്യൻ', പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പായി ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.

ക്രിസ്റ്റഫർ ലൂയിസ് ചെന്നൈയിൽ പര്യടനം നടത്തുന്നതിനിടെയാണ് തരുൾ രായൻ്റെ ഫുഡ്സ്റ്റാളിൽ എത്തുന്നതും ആശയവിനിമയം നടത്തുന്നതും. രായൻ തയ്യാറാക്കിയ ചിക്കൻ 65, ചിക്കൻ കട്ലറ്റ് എന്നിവയെക്കുറിച്ചാണ് ലൂയിസ് ഇവിടേയ്ക്ക് എത്തിയത്. എന്നാൽ ലൂയിസിനെ ഇവിടെ കാത്തിരുന്നത് മറ്റൊരു അനുഭവമായിരുന്നു. ഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയ വൈറലായ വീഡിയോയുടെ ക്ലൈമാക്സ് ആയിരുന്നു തകർപ്പനായത്. വീഡിയോയുടെ അവസാനം തൻ്റെ അക്കാദമിക് ഗവേഷണം ഓൺലൈനിൽ പരിശോധിക്കാൻ ലൂയിസിനോട് രായൻ ആവശ്യപ്പെടുകയായിരുന്നു.

'എൻ്റെ പേര് ഗൂഗിൾ ചെയ്യുക, എൻ്റെ ഗവേഷണ ലേഖനങ്ങൾ ഓൺലൈനിൽ നിങ്ങൾ കണ്ടെത്തും' എന്നായിരുന്നു രായൻ ലൂയിസിനോട് പറഞ്ഞത്. റയാനുമായുള്ള ആശയവിനിമയം നടത്തിയ വീഡിയോ ലൂയിസ് പങ്കിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ പങ്കിട്ടാണ് ഇപ്പോൾ ആനന്ദ് മഹീന്ദ്ര എക്സിൽ തരുൾ രായനെ അഭിനന്ദിച്ചിരിക്കുന്നത്.

Content Highlights: Anand Mahindra praised PhD food vendor from Chennai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us