സ്വപ്‌നങ്ങള്‍ വരാന്‍ പോകുന്ന രോഗത്തിന്റെ സൂചന നല്‍കുമോ?

ഒരിക്കല്‍ അമേരിക്കന്‍ നടനായ മാര്‍ക്ക് റുഫല്ലോ 2001 ല്‍ ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സ്വപ്‌നം കണ്ടു

dot image

സ്വപ്‌നങ്ങളെ ചുറ്റിപ്പറ്റി പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാലിപ്പോള്‍ കഥയല്ല പുതിയ വിശകലനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നമുക്ക് ഭാവിയില്‍ വരാന്‍ പോകുന്ന അസുഖത്തെക്കുറിച്ച് കാണുന്ന സ്വപ്‌നം നമുക്ക് വിവരങ്ങള്‍ നല്‍കുമെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. രോഗനിര്‍ണ്ണയം നടത്തുന്നതിന് മുന്‍പ് ആളുകള്‍ കണ്ട സ്വപ്‌നങ്ങള്‍ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ സന്ദര്‍ഭങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. നമുക്കനുഭവപ്പെടുന്ന സ്വപ്‌നങ്ങള്‍ക്ക് നമ്മുടെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതിന് സൂചന നല്‍കാന്‍ കഴിയുമോ? ഈ സ്വപ്‌ന മുന്നറിയിപ്പ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഒരിക്കല്‍ അമേരിക്കന്‍ നടനായ മാര്‍ക്ക് റുഫല്ലോ 2001 ല്‍ ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സ്വപ്‌നം കണ്ടു. തനിക്ക് ബ്രെയിൻ ട്യൂമറുണ്ടെന്നായിരുന്നു സ്വപ്‌നം. അദ്ദേഹം ഒരു ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തി. സ്വപ്‌നത്തില്‍ കണ്ടതുപോലെ മാര്‍ക്ക് റുഫല്ലോയ്ക്ക് ട്യൂമര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരു കഥയാണിത് . പക്ഷേ കൗതുകകരമായ പല ചോദ്യങ്ങളാണ് ഇതില്‍നിന്ന് ഉയരുന്നത്.

ശരീരത്തില്‍ സംഭവിക്കുന്നത് സ്വപ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമായി നിലവിലെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങൾ ഇതൊക്കെയാണ്. ഉറക്കത്തില്‍ പോലും വിവരങ്ങള്‍ പ്രോസസ് ചെയ്യാന്‍ തക്കവണ്ണം കഴിവുളള യന്ത്രങ്ങളാണ് മസ്തിഷ്കം എന്നാണ് വിശകലനം. ഭൂരിഭാഗം സ്വപ്‌നങ്ങളും നമ്മുടെ വികാരങ്ങള്‍, സമ്മര്‍ദ്ദം, ദൈനംദിന ആശങ്കകള്‍ എന്നിവയുടെയൊക്കെ പ്രതിഫലനമാണ്. ശരീരം ഒരു രോഗത്തോട് പോരാടുകയോ അതല്ലെങ്കില്‍ കണ്ടുപിടിക്കപ്പെടാത്ത രോഗാവസ്ഥയുമായി ഇടപെടുകയോ ചെയ്യുകയാണെങ്കില്‍ ആ പ്രശ്‌നത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുളള ഒരു മാര്‍ഗമായി മസ്തിഷ്‌കം സ്വപ്‌നങ്ങളെ ഉപയോഗിച്ചേക്കാമെന്നാണ് വിശകലനം.

ഇത് സംഭവിക്കുന്നത് ഇങ്ങനെയാണ്, ശരീരം സമ്മര്‍ദ്ദത്തിന് വിധേയമാകുമ്പോള്‍ അസുഖം, പരിക്കുകള്‍, അല്ലെങ്കില്‍ രോഗം എന്നിവയില്‍നിന്ന് അത് സ്വപ്‌നങ്ങളുടെ ഉള്ളടക്കത്തെ സ്വാധീനിക്കുകയും അവയെ വിചിത്രമായ വിഷ്വലുകളാക്കി മാറ്റുകയും ചെയ്യും. 1981ല്‍ നടത്തിയ ഒരു പഠനം അനുസരിച്ച് 60 സ്വപ്‌നങ്ങള്‍ ഗവേഷണം ചെയ്തതില്‍ ഇവയെല്ലാം സ്വപ്‌നങ്ങളെ മെഡിക്കല്‍ അവസ്ഥകളുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് ക്യാന്‍സര്‍ ബാധിച്ച ഒരാള്‍ക്ക് തന്നെ എന്തെങ്കിലും തിന്നുന്നതുപോലെയോ, ഹൃദ്രോഗനമുള്ള ആള്‍ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുന്നതായോ, ശ്വാസംമുട്ടുന്നതായോ സ്വപ്‌നം കണ്ടേക്കാം. അതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ച് ആഴത്തിലുളള പഠനം നടത്തേണ്ടതുണ്ടെന്നും ഗവേഷകർ സൂചിപ്പിച്ചിരുന്നു.

സ്വപ്‌നങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ടോ?
എല്ലാ സ്വപ്‌നങ്ങളും മറഞ്ഞിരിക്കുന്ന രോഗത്തെ സൂചിപ്പിക്കുന്നില്ല. മിക്ക സ്വപ്‌നങ്ങളിലും പ്രതിഫലിക്കുന്നത് നിങ്ങളുടെ ചിന്തകള്‍, വികാരങ്ങള്‍, പിരിമുറുക്കങ്ങള്‍ ഇവ മാത്രമാണ്. മാര്‍ക്ക് റുഫെല്ലോയുടേതുപോലെ വളരെ ശക്തമായതോ വ്യക്തമായതോ ആയ സ്വപ്‌നങ്ങളാണ് അനുഭവിക്കുന്നതെങ്കില്‍ അത് ശ്രദ്ധിക്കുന്നത് നല്ലതാണ്.

dot image
To advertise here,contact us
dot image