ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന ചൈനയിലെ ക്വിയാന്‍ജിയാങ് സെഞ്ച്വറി സിറ്റിയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റീജന്റ് ഇന്റര്‍നാഷണല്‍ എന്നാണ് ഈ പാര്‍പ്പിട സമുച്ചയത്തിന്റെ പേര്.675 അടിയില്‍, 260,000 ചതുരശ്ര അടിയില്‍ എസ് ആകൃതിയിലുള്ള കെട്ടിടം ഒരു ആഢംബര ഹോട്ടലായാണ് നിര്‍മ്മിച്ചതെങ്കിലും ഒരു വലിയ അപ്പാര്‍ട്ട്മെന്റ് കെട്ടിടമായി മാറുകയായിരുന്നു.
39 നിലകളിലായി ആയിരക്കണക്കിന് ഹൈ-എന്‍ഡ് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളിലായി ഇവിടെ 20,000-ത്തിലധികം ആളുകള്‍ താമസിക്കുന്നു. കെട്ടിടം 'സെല്‍ഫ് കണ്‍ടെയ്ന്‍ഡ് കമ്യൂണിറ്റി' എന്നാണ് പറയപ്പെടുന്നത്. നിരവധി സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ വ്യപാര സ്ഥാനങ്ങള്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വലിയ ഫുഡ് കോര്‍ട്ട്, നീന്തല്‍ക്കുളങ്ങള്‍, പലചരക്ക് കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, നെയില്‍ സലൂണുകള്‍, കഫേകള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.]
താമസക്കാര്‍ക്ക് ആവശ്യമായതെല്ലാം കെട്ടിടത്തിനുള്ളില്‍ നിന്ന് ലഭിക്കുന്നതിനാല്‍ ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് പോകേണ്ട ആവശ്യമില്ല. ഏകദേശം 30,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ കൂറ്റന്‍ കെട്ടിടത്തില്‍ 20,000 പേരാണ് താമസിക്കുന്നത്. 10,000 പേര്‍ക്ക് കൂടി ഇതില്‍ താമസിക്കാം. ഭീമാകാരമായ കെട്ടിടത്തിന്റെ വീഡിയോ എക്സില്‍ നിരവധിപ്പോരാണ് ഇതിനകം കണ്ടത്. നിരവധി പേർ വൈറലായ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. 'എങ്ങനെ സാധിക്കുന്നു', 'അതിശയകരം തന്നെ' തുടങ്ങി നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ കാണാന്‍ സാധിക്കും.
🚨 More than 20,000 people are living in this world's biggest residential building in China. pic.twitter.com/O3nBToayx4
— Indian Tech & Infra (@IndianTechGuide) October 6, 2024
Content Highlights: World's biggest residential building in China is home to 20,000 people. Watch viral video