ഈ അഞ്ച് കാര്യങ്ങള്‍ അനുഭവിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ 'വിവാഹിതയായ അവിവാഹിതയാണ്'!

ഒരു ബന്ധത്തിലായിരുന്നിട്ടും ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അങ്ങനെയുളളവരെയും 'സിങ്കിള്‍ മാരീഡ് വുമണ്‍' എന്ന് തന്നെ വിളിക്കാം

dot image

ദാമ്പത്യ ജീവിതത്തിലായിരുന്നിട്ടും പങ്കാളി കൂടെയുണ്ടായിട്ടും ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണോ നിങ്ങള്‍? തനിച്ചാണെന്ന് തോന്നാറുണ്ടോ? നിങ്ങളുടെ സന്തോഷങ്ങളെയും ദുംഖങ്ങളെയും കുറിച്ച് പങ്കുവയ്ക്കാന്‍, ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍, പരസ്പരം താങ്ങാവാനും തണലാകാനും ഒക്കെ നിങ്ങള്‍ക്ക് ആരുമില്ല എന്ന് തോന്നാറുണ്ടോ? എങ്കില്‍ അത്തരക്കാരെ 'വിവാഹിതയായ അവിവാഹിത' എന്ന് തന്നെ വിളിക്കേണ്ടിവരും. നിങ്ങള്‍ വിവാഹിതയായ അവിവാഹിതയാണോ എന്ന് അഞ്ച് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം .

ആശയവിനിമയം നടത്താന്‍ ആരുമില്ലാത്ത അവസ്ഥ


കൂടെയുണ്ടായിട്ടും നിങ്ങള്‍ക്ക് ആശയവിനിമയം നടത്താനും നിങ്ങളെ മനസിലാക്കാനും ശ്രമിക്കാതിരിക്കുന്ന ആളാണോ പങ്കാളി. നിങ്ങളുടെ ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ തീരുമാനങ്ങളും സ്വയം എടുക്കേണ്ടിവരാറുണ്ടോ. എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങളുടെ മേല്‍ ഏല്‍പ്പിച്ച് സ്വന്തം കാര്യം മാത്രം നോക്കുന്ന പങ്കാളിയാണ് കൂടെയുള്ളതെങ്കില്‍ നിങ്ങളെ അത് വൈകാരികമായി തളര്‍ത്തുകതന്നെ ചെയ്യും.

വൈകാരിക ശൂന്യത


പങ്കാളി നിങ്ങളെ ഒറ്റപ്പെടുത്തുകയും ആശയവിനിമയം തീരെ കുറയ്ക്കുകയും ചെയ്യുക, നിങ്ങളെ മനസിലാക്കാന്‍ ശ്രമിക്കാതിരിക്കുക, പറയുന്നത് കേള്‍ക്കാന്‍ ക്ഷമകാണിക്കാതിരിക്കുക തുടങ്ങിയവയൊക്കെ ഒരു സ്ത്രീയ്ക്ക് വൈകാരിക ശൂന്യത സൃഷ്ടിക്കും.

യോജിച്ച് പോകാന്‍ കഴിയാതിരിക്കുക


പങ്കാളിയുമായി പൊരുത്തമില്ലാതെ പരസ്പരമുള്ള അടുപ്പം ഇല്ലെന്ന് തോന്നുന്നുവെങ്കില്‍ അത്തരമൊരു ബന്ധവുമായി മുന്നോട്ട് പോകുന്നത് ഒരു സ്ത്രീക്ക് തീര്‍ച്ചയായും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. മുന്നോട്ട് പോകുംതോറും അത് വലിയ തകര്‍ച്ചയ്ക്ക് വഴിതെളിക്കും.

ബാധ്യതകള്‍ നിറവേറ്റണ്ട ഉത്തരവാദിത്തം ഒരാള്‍ക്ക്


കുടുംബവുമായി ബന്ധപ്പെട്ട എല്ലാതരത്തിലുള്ള ഉത്തരവാദിത്തങ്ങളും നിറവേറ്റേണ്ടത് നിങ്ങളാണെന്ന രീതിയാണെങ്കില്‍ ഓര്‍ക്കുക, നിങ്ങള്‍ക്ക് അവിടെ എന്ത് സ്ഥാനമാണുള്ളതെന്ന്. യാതൊരു പരിഗണനയും ഇല്ലാത്ത ഒരിടത്ത് തുടരേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടിവരും.

dot image
To advertise here,contact us
dot image