ചുണ്ടുകള്‍ക്ക് നിറം ലഭിക്കാന്‍ വിപണിയില്‍ ലഭ്യമായ ലിപ്സ്റ്റിക്കുകളും ലിപ്ബാമും ഒക്കെ ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ചില പൊടിക്കൈകള്‍ കൊണ്ട് ചുണ്ടുകളുടെ സൗന്ദര്യം സംരക്ഷിക്കാന്‍ സാധിക്കും. ചുണ്ടിന് നിറം നല്‍കാന്‍ ഏറ്റവും പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ് ബീറ്റ്റൂട്ട് . ബീറ്റ്റൂട്ട് കൊണ്ട് നമുക്ക് വീട്ടില്‍ത്തന്നെ ലിപ്ബാം ഉണ്ടാക്കാം. ഇത് ചുണ്ടുകള്‍ക്ക് നിറം നല്‍കുകയും പിഗ്മന്റേഷന്‍ ഇല്ലാതാക്കുകയും ചെയ്യും. അതുമാത്രമല്ല ചുണ്ടുകള്‍ക്ക് സ്വാഭാവിക നിറം നല്‍കാനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ബീറ്റ്‌റൂട്ട് സഹായിക്കും.
ബീറ്റ്റൂട്ട് - ഒരു മീഡിയം സൈസ് (തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചത്)
വെളിച്ചെണ്ണ-ഒരു ടീസ്പൂണ്‍
(വെളിച്ചെണ്ണയ്ക്ക് പകരം തേനോ തേന്‍ മെഴുകോ ചേര്‍ക്കാം)
ബീറ്റ്‌റൂട്ട് അല്‍പ്പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്ത് നീര് അരിച്ചെടുക്കുക. ഇത് ചൂടാക്കി കുറുക്കിയെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ആവശ്യത്തിന് കട്ടിയുള്ളതാക്കുക. തണുത്ത ശേഷം ഇതൊരു വ്യത്തിയുള്ള ചെറിയ കണ്ടെയ്‌നറിലേക്ക് മാറ്റാം. ബീറ്റ്റൂട്ട് മിശ്രിതം തണുത്ത ശേഷം വെളിച്ചെണ്ണയ്ക്ക് പകരം തേന്‍ ചേര്‍ത്താലും മതിയാകും. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു ദിവസ്സം എത്ര പ്രാവശ്യം വേണമെങ്കിലും ഉപയോഗിക്കാം.