ഉപാധികളില്ലാതെ പ്രണയിക്കുക എന്ന് നമ്മൾ പലരും കേട്ടിട്ടുണ്ടല്ലേ ? എന്നാൽ ശരിക്കും ഉപാധികളൊന്നുമില്ലാതെയാണോ നമ്മൾ പ്രണയിക്കുന്നത്. വ്യക്തികൾ തമ്മിലും സമൂഹം വ്യക്തികൾക്ക് മേലെയും പല തരത്തിലുള്ള ഉപാധികൾ വെയ്യക്കാറുണ്ട്. നമ്മൾ പോലും അറിയാതെ ചിലപ്പോൾ നമ്മൾ അതിലേക്ക് വീണ് പോകാറുമുണ്ട്. അത്തരത്തിൽ ചില സ്റ്റീരിയോടൈപ്പുകൾക്ക് ഉള്ളിൽ വീണു പോകുന്ന അവസ്ഥയെ ആണ് റിലേഷൻഷിപ്പ് എസ്കലേറ്റർ എന്ന് വിളിക്കുന്നത്. ഡേറ്റിംഗ് മുതൽ വിവാഹം വരെ, പ്രണയബന്ധങ്ങൾ ഒരു നിശ്ചിത പാത പിന്തുടരണമെന്ന ആശയമാണ് റിലേഷൻഷിപ്പ് എസ്കലേറ്റർ മുന്നിലേക്ക് വെക്കുന്ന ആശയം. കാഷ്വൽ ഡേറ്റിംഗിൽ നിന്ന് വിവാഹത്തിലേക്കും അതിനപ്പുറത്തേക്കും നീങ്ങുന്ന ബന്ധങ്ങൾ നിശ്ചിതമായ നിരവധി ഘട്ടങ്ങൾ പിന്തുടരണമെന്ന് ഈ സമൂഹ നിർമ്മിതിയെ തിരിച്ചറിയാം.
റിലേഷൻഷിപ്പ് എസ്‌കലേറ്ററിന് ഒരു പൊതുവായ പാതയുണ്ട്. ഒരു ആണും പെണും കണ്ടുമുട്ടുന്നു, ശാരീരിക ആകർഷണം ഉടലെടുക്കുന്നു, ഡേറ്റിങിലാവുന്നു, ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുന്നു, വിവാഹനിശ്ചയവും വിവാഹവും തീരുമാനിക്കുന്നു, തുടർന്ന് ഒരു വീട് വാങ്ങുന്നു, കുട്ടികളുണ്ടാകുന്നു, ഒരുമിച്ച ജീവിത കാലം മുഴുവൻ ജീവിച്ചു തീർക്കുന്നു. ഇത് പല ആളുകൾക്കും, പലയിടങ്ങളിലും അനുയോജ്യമാണെങ്കിലും ചില പ്രശ്നങ്ങൾ ഇതിലുണ്ട്.