രക്തംപോലെയുള്ള സ്രവം ഒഴുകുന്നത് പോലെയുള്ളവ, രോമങ്ങളുടെ അറ്റത്തുള്ള ഐസുകട്ടകള്‍ പോലെയുള്ളവ, പിശാചിന്റെ വിരലുകളെ അനുസ്മരിപ്പിക്കുന്നവ, ജെല്ലികളുടെ രൂപത്തിലുള്ളവ, മരിച്ച മനുഷ്യന്റെ വിരലുകളെ ഓർമ്മിപ്പിക്കുന്നവ…നമ്മള്‍ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലരൂപത്തിലുള്ള ഫംഗസുകൾ ഈ ലോകത്തുണ്ട്. അത്തരത്തിലുളള ചില അപൂര്‍വ്വങ്ങളായ ഫംഗസുകളെ പരിചയപ്പെടാം.
അതിന് മുന്‍പ് എന്താണ് ഫംഗസ് എന്നറിയാം. യീസ്റ്റ്, പൂപ്പല്‍, കൂണ്‍ എന്നിവ ഉള്‍പ്പെടുന്ന വിചിത്ര രൂപത്തിലുളള ഒരുതരം ജീവികളെയാണ് ഫംഗസ് എന്ന് വിളിക്കുന്നത്. ഇവയെ കാണപ്പെടുന്നതോ കാടുകളിലും മരത്തിന്റെ തടികളിലും മറ്റുമാണ്.ലോകമെമ്പാടും ഇത്തരത്തിലുള്ള പല വെറൈറ്റികളിലുള്ള ഫംഗസുകളെ കാണാന്‍ കഴിയും
ബ്ലീഡിംഗ് ടൂത്ത് ഫംഗസ് എന്നറിയപ്പെടുന്ന ഒലിച്ചിറങ്ങുന്ന രക്തത്തോട് സാമ്യമുള്ള ഫംഗസുകള്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്.ഈ ഫംഗസിൻ്റെ മുകളില്‍ കാണപ്പെടുന്ന ചുവന്ന ദ്രാവകം ഗട്ടേഷന്‍ എന്ന പ്രക്രീയമൂലം ഉണ്ടാകുന്ന ഒരുതരം സ്രവമാണ്. ഫംഗസിന്റെ വേരുകള്‍ക്കടിയിലെ മണ്ണ് ആര്‍ദ്രമാകുമ്പോള്‍ വേരുകളിലൂടെ വെളളം കയറുകയും ഫംഗസിനുള്ളിലുണ്ടാകുന്ന പിഗ്മെന്റേഷന്‍ കൊണ്ട് ഈ വെള്ളം ചുവന്ന നിറത്തില്‍ പുറത്തുവരികയും ചെയ്യുന്നതാണ്. ഇത് വിഷമുള്ള കൂണ്‍ ഭക്ഷ്യയോഗ്യമല്ല.
2000ത്തില്‍ ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റില്‍ ആദ്യമായി കണ്ടെത്തിയ ഒരു പ്രത്യേകതരം ഫംഗസാണിത്. ബ്രിട്ടണില്‍ ഈ കൂണിനെ ഡെവിള്‍സ് ഫിംഗര്‍ എന്നാണ് അറിയപ്പെടുന്നത്.നീരാളിയുടെ കൈകള്‍ പോലെയോ പിശാചിന്റെ വിരലുകള്‍ പോലെയോ ആണ് ഇവ കാണപ്പെടുന്നത്. ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളില്‍ ഒക്ടോപസ് ഫിംഗേഴ്‌സ് എന്നും വിളിക്കാറുണ്ട്. ഭാഗീകമായി കുഴിച്ചിട്ട വെളുത്ത പന്ത് പോലെയാണ് മണ്ണില്‍ ആദ്യം ഇവ ഉണ്ടായി വരുന്നത്. പിന്നീട് ഈ പന്ത് അല്ലെങ്കില്‍ മുട്ടത്തോട് പോലുളള ഭാഗം പൊട്ടിയാണ് ഈ ഫംഗസ് പുറത്തുവരുന്നത്.വന പ്രദേശങ്ങളിലും തുറസായ പുല്‍മേടുകളിലുമാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.
മ്യൂക്കോറല്‍സ് ഇനത്തില്‍പ്പെടുന്ന ഒരു പ്രത്യേകതരം ഫംഗസാണിത്. മേഞ്ഞുനടക്കുന്ന മൃഗങ്ങള്‍ ഭക്ഷിക്കത്തക്കവിധം ഈ ഫംഗസിന്റെ ബീജങ്ങള്‍ സസ്യജാലങ്ങളില്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.പിന്നീട് മൃഗങ്ങള്‍ ഈ സസ്യജാലങ്ങള്‍ ആഹാരമാക്കുകയും മൃഗങ്ങളുടെ ദഹനവ്യവസ്ഥയിലൂടെ കടന്നുപോയി അവയുടെ മലത്തില്‍ വളരുകയും ചെയ്യുന്നു. ചെറുതാണെങ്കിലും ഈ ഫംഗസിന് അതിന്റെ ബീജങ്ങളെ 200 മീറ്റര്‍ വരെ വ്യാപിപ്പിക്കാന്‍ കഴിയും.
ഐസ് കമ്പിളി എന്ന്കൂടി അറിയപ്പെടുന്ന ഹെയര്‍ ഐസ് നേര്‍ത്ത രോമങ്ങളുടെ ആകൃതിയിലുള്ളതാണ്. 20 സെന്റിമീറ്റര്‍ വരെയാണ് ഇതിന്റെ നീളം.വനങ്ങളിലും ദ്രവിച്ച മരങ്ങളുടെ തടിയിലും ചിലപ്പോള്‍ മരങ്ങളില്‍ പറ്റിപ്പിടിച്ചും ഒക്കെ ഇവ കാണപ്പെടാറുണ്ട്. ഇവയുടെ രോമങ്ങള്‍ സില്‍ക്ക് പോലെ മിനുസമുള്ളതാണ്. ഐസ് കണികകള്‍ പോലെയാണ് ഇതിന്റെ രോമങ്ങള്‍ കാണപ്പെടുന്നത്. ഈ ഫംഗസ് കാണപ്പെടുന്ന മരത്തില്‍ അടങ്ങിയിരിക്കുന്ന ജലാംശം കട്ടിയാകുമ്പോള്‍ ഐസിനും മരത്തിന്റെ സുഷിരങ്ങള്‍ക്കുമിടയില്‍ ഒരു തടസം ഉണ്ടാവുകയും ഇതൊരു സക്ഷന്‍ ഫോഴ്‌സ് സൃഷ്ടിക്കുകയും ഇത് ജലത്തെ മഞ്ഞുകട്ടയുടെ രൂപത്തില്‍ തള്ളിവിടുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇതിന്റെ പ്രതലം മഞ്ഞ് പോലെ കാണപ്പെടുന്നത്.
ചിലന്തികളെ സോംബികളാക്കുന്ന ഒരു അപൂര്‍വ്വയിനം ഫംഗസാണിത്. സ്‌കോട്ടിഷ് മഴക്കാടുകളിലാണ് ഇവയെ കണ്ടെത്തിയത്. ഒഫിയോകോര്‍ഡിസെപ്‌സ് എന്ന് പേരുളള ഈ ഫംഗസിന് മറ്റ് ജീവികളുടെ തലച്ചോറിനെ നിയന്ത്രിക്കാന്‍ സാധിക്കുമത്രേ. ഉറുമ്പുകളും ചിലന്തികളും ചില പ്രാണികളുമാണ് പ്രധാനമായും ഈ ഫംഗസുകളുടെ ഇര. ഒരു ജീവിയുടെ ഉള്ളില്‍ കടന്നുചെന്ന് ആ ജീവിയുടെ പ്രവര്‍ത്തനങ്ങളെയാകെ സ്വാധീനിക്കാന്‍ ഇതിന് കഴിയും. ഇത്തരത്തില്‍ അകത്തുകടക്കുന്ന ഫംഗസ് ജീവിയുടെ ശരീരം പിളര്‍ന്ന് പുറത്തുവരികയും ഇത് മരക്കൊമ്പിലും മണ്ണിലും ഒക്കെ പറ്റിപ്പിടിച്ച് വ്യാപിക്കുകയും ചെയ്യും.
യൂറോപ്പിലും വടക്കേ അമേരിക്കയിലുമുളള അഴുകിയ ബീച്ച് മരങ്ങളില്‍ കാണപ്പെടുന്ന ജെല്ലി പോലെയുള്ള ഒരിനം ഫംഗസാണിത്. ജല്ലിക്കുഞ്ഞുങ്ങളുടെ വര്‍ണ്ണാഭമായ കൂട്ടങ്ങളെപ്പോലെയാണ് ഇവ കാണപ്പെടുന്നത്. ഈ ഫംഗസ് പിങ്ക് കലര്‍ന്നതോ,പര്‍പ്പിള്‍ നിറത്തിലുള്ളതോ ആയ കൂട്ടമായാണ് കാണപ്പെടുന്നത്.0.5 മുതല്‍ 1.5 സെ.മീ വരെ വ്യാസമുളള ഈ ഫംഗസ് മുത്തുമണികള്‍ പോലെയാണ് ഉണ്ടായി വരുമ്പോള്‍ കാണുന്നത്. പിന്നീടവ പരന്നതും മുിനുസമുളള പ്രതലമുള്ളവയുമായി കാണപ്പെടുന്നു. ഇവ ജീര്‍ണ്ണിച്ച തടികളെ വീണ്ടും ജീര്‍ണിക്കാന്‍ സഹായിക്കുന്നു.
Content Highlights :Anyone who sees these fungi will take a look