ആകാശത്തൊരു പ്രീമിയം വില്ല സെറ്റപ്പ് സ്പേസ് സ്റ്റേഷനായാലോ? ഒരു കിടിലൻ ഐറ്റവുമായി 'വാസ്റ്റ്'!

വാസ്റ്റ് എന്ന സ്പേസ് ടെക്ക് കമ്പനിയാണ് ഹവൻ 1 എന്ന പേരിൽ ഒരു കിടിലൻ 'പ്രീമിയം' സ്പേസ് സ്റ്റേഷൻ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്

dot image

നേരിട്ട് കണ്ടിട്ടില്ലെങ്കിലും വീഡിയോകളിലെങ്കിലും നമ്മൾ സ്പേസ് സ്റ്റേഷനുകൾ കണ്ടിട്ടുണ്ടാകുമല്ലോ? കേബിളുകൾ നിറഞ്ഞ് ഇടുങ്ങിയ വഴികളുള്ള സ്പേസ് സ്റ്റേഷനുകളാണ് നമുക്ക് പരിചിതം. എന്നാൽ അതെല്ലാം മാറ്റി, നല്ല കിടിലൻ പ്രീമിയം വീട് പോലെ ഒരു സ്പേസ് സ്റ്റേഷനാക്കിയാലോ? അത്തരമൊരു സ്പേസ് സ്റ്റേഷൻ്റെ ആശയമാണ് വാർത്തയിൽ നിറയുന്നത്.

വാസ്റ്റ് എന്ന സ്പേസ് ടെക്ക് കമ്പനിയാണ് ഹവൻ 1 എന്ന പേരിൽ ഒരു കിടിലൻ 'പ്രീമിയം' സ്പേസ് സ്റ്റേഷൻ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വീട്ടിലേതിന് സമാനമാണ് ഈ സ്പേസ് സ്റ്റേഷന്റെ ഇന്റീരിയർ ഡിസൈൻ. കാരമൽ നിറത്തിൽ നല്ല കിടിലൻ ലുക്കാണ് 'വാസ്റ്റ്' പുറത്തിറക്കിയ വീഡിയോയിലെ സ്പേസ് സ്റ്റേഷൻ മാതൃകയ്ക്ക്.

അത്യാധുനിക ജിം, നൂതന വിനോദങ്ങൾക്കുള്ള ഉപാധികൾ എല്ലാമടങ്ങുന്നതാണ് ഈ ഹവൻ 1 എന്ന സ്പേസ് സ്റ്റേഷൻ. ഇതുവരെയുള്ളവയെ കടത്തിവെട്ടുന്ന സൗകര്യങ്ങൾ ഈ ഹവനിലുണ്ടാകും. ഭൂമിയിലുള്ളവരുമായി കൃത്യമായി ആശയവിനിമയം സാധ്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇതിലുണ്ടാകും. ഭൂമിയെ വളരെ മനോഹരമായി കാണാൻ സാധിക്കുന്ന ഒരു ജനാലയാണ് ഹവന്റെ ഹൈലൈറ്റ്. ഇത് കൂടാതെ സീറോ ഗ്രാവിറ്റിയിലും സുഖമായി ഉറങ്ങാവുന്ന ബെഡ് സ്പേസ്. കൂടാതെ ശരീരത്തിൻെറ ആരോഗ്യം നീലനിർത്താനായി ഫിറ്റ്നസ് സിസ്റ്റം എന്നിവയാണ് ഹവനിലുണ്ടാകുക.

ഭൂമിയിലും ആകാശത്തുമായി മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വാസ്റ്റിന്റെ ലക്ഷ്യമെന്ന് കമ്പനിയോട് ചീഫ് ഡിസൈൻ ഓഫിസർ ഹിലരി കോ പറയുന്നു. സ്പേസ് സ്റ്റേഷന്റെ ഉൾവശം ഡിസൈൻ ചെയ്യാനായി ആകാശത്ത് 225 ദിവസത്തോളം തങ്ങിയ ആൻഡ്രൂ ഫ്യുസ്റ്റാൾ എന്ന ബഹിരാകാശ യാത്രികന്റെ സഹായം തേടിയിരുന്നു. 2025 ഓഗസ്റ്റിൽ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിനൊപ്പം ഹവൻ 1നെ ബഹിരാകാശത്തേക്ക് അയക്കാനാണ് വാസ്റ്റിന്റെ പദ്ധതി.

Content Highlights: premim space station by vast

dot image
To advertise here,contact us
dot image