ജനന നിരക്ക് കുറവ്; ദക്ഷിണകൊറിയയില്‍ 13 കുട്ടികളെ പ്രസവിച്ച രണ്ട് സ്ത്രീകൾക്ക് ആദരം

ദക്ഷിണകൊറിയയിലെ ആരോഗ്യമന്ത്രാലയമാണ് സ്ത്രീകള്‍ക്ക് മെഡല്‍ നല്‍കി ആദരിച്ചത്

dot image

ദക്ഷിണകൊറിയയില്‍ 13 കുട്ടികളെ വീതം പ്രസവിച്ചതിന് രണ്ട് സ്ത്രീകള്‍ക്ക് അവിടുത്തെ ആരോഗ്യ ക്ഷേമ മന്ത്രാലയം സിവില്‍ സര്‍വ്വീസ് മെഡലുകള്‍ നല്‍കി ആദരിച്ചു. ജനന നിരക്ക് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 13 കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ രണ്ട് സ്ത്രീകളെ ആരോഗ്യമന്ത്രാലയം ആദരിച്ചതെന്നാണ് റിപ്പോർട്ട്. 60 വയസുകാരിയായ ഇയോം ഗെയ്-സൂക്ക്, 59 വയസുകാരിയായ ലീ യോങ്-മി എന്നിവരെയാണ് സർക്കാർ മന്ത്രാലയം ആദരിച്ചത്.

രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലൊക്കെ നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന സിയോങ് യു മെഡലാണ് 60 കാരിയായ ഇയോം ഗെയ്-സുക്കിന് ലഭിച്ചത്.അഞ്ച് ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുളളത്. 20 വര്‍ഷത്തിലേറെയായുള്ള ഗര്‍ഭധാരണത്തിനും പ്രസവവും കൊണ്ട് ബുദ്ധിമുട്ടുകളുണ്ടെങ്കിലും കുട്ടികള്‍ നന്നായിരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറയുന്നു.
അതുപോലെ വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കും സംഭാവനകള്‍ നല്‍കിയവര്‍ക്കും സ്വന്തം ജീവന്‍ പണയംവച്ച് മറ്റുള്ളവരെ രക്ഷിക്കുന്നവര്‍ക്കും നല്‍കുന്ന സിവില്‍ മെറിറ്റ് മെഡലാണ് ലീ യോങ്-മി നേടിയത്.

ദക്ഷിണ കൊറിയയില്‍ ജനനനിരക്ക് കുറയുന്നു

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.78 ആയി 2022 ല്‍ ഇവിടുത്തെ ജനന നിരക്ക് കുറഞ്ഞിരിക്കുന്നത് ആശങ്കയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. 2100 ആകുമ്പോഴേക്കും ജനസംഖ്യ 51 ദശലക്ഷമായി കുറഞ്ഞേക്കാമെന്നും രാജ്യത്തെ വിദഗ്ധര്‍ പറയുന്നു. ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളില്‍ ശിശുരോഗ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 12.5 ശതമാനം കുറഞ്ഞ് 456 ആയി. 2013 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ശിശുരോഗ വിദഗ്ധരില്‍ 16.3 ശതമാനത്തിന്റെ സേവനം മാത്രമേ ആശുപത്രികള്‍ക്ക് ലഭിച്ചുട്ടുള്ളൂ. 213ൽ ഈ നിരക്ക് 97.4 ശതമാനമായിരുന്നു. ഡോക്ടര്‍മാരുടെ കുറവുമൂലം കുട്ടികളുടെ ചികിത്സയ്ക്കായി രക്ഷിതാക്കള്‍ക്ക് ദീര്‍ഘ സമയം കാത്തിരിക്കേണ്ടി വരുന്നതായും റിപ്പോർട്ടുണ്ട്.

Content Highlights :13 children per person, in South Korea, the country awarded medals to two women

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us