മുൻ പ്രണയം നിലവിലെ ബന്ധത്തിൽ വില്ലനാവുന്നുണ്ടോ? ഈ ലക്ഷണങ്ങൾ‌ പറഞ്ഞുതരും

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണ്. പഴയ ബന്ധത്തിലെ മോശം അനുഭവങ്ങൾ നിലവിലെ പങ്കാളിയിൽ വിശ്വാസം ഇല്ലെന്ന തരത്തിലേക്ക് എത്തിക്കാറുണ്ട്.

dot image

പ്രണയത്തകർച്ച പലരെയും പല രീതിയിലാണ് ബാധിക്കാറുള്ളത്. ചിലരതിനെ വളരെ എളുപ്പത്തിൽ മറികടന്ന് മുന്നോട്ടുപോകും. മറ്റ് ചിലരാവട്ടെ ഏറ്റവും മോശം മാനസികാവസ്ഥകളിലൂടെ കടന്ന ശേഷമാകും മറ്റൊരു ബന്ധത്തിലേക്കെത്തുക. അപ്പോഴും പഴയ മുറിവുകൾ പലർക്കും പ്രശ്നമാകാറുണ്ട്. പുതിയ ബന്ധത്തിലും പഴയ മോശം അനുഭവങ്ങൾ ആവർത്തിക്കുമോ എന്ന ആശങ്കയാണ് ഇക്കൂട്ടർക്കുണ്ടാകുക. അതാലോചിച്ച് കാടുകയറി ബന്ധത്തെ തന്നെ അപകടത്തിലാക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അങ്ങനെ പഴയ പ്രണയം നിലവിലെ ബന്ധത്തിൽ നിങ്ങൾക്ക് വില്ലനാവുന്നുണ്ടോ? ഈ ലക്ഷണങ്ങൾ അത് പറഞ്ഞുതരും.

ഇന്‍റിമസി കുറഞ്ഞിരിക്കുക

ഏതൊരു പ്രണയബന്ധത്തിന്റെയും വിജയത്തിന് വൈകാരികവും ശാരീരികവുമായ അടുപ്പം അത്യാവശ്യമാണ്. പഴയ ബന്ധത്തിലെ മോശം അനുഭവങ്ങൾ നിങ്ങളിൽ മുറിവായി ബാക്കിയുണ്ടെങ്കിൽ പങ്കാളിയോട് അടുപ്പം പുലർത്താൻ നിങ്ങൾ പ്രയാസപ്പെടും. ഈ അവസ്ഥ ഉണ്ടെങ്കിൽ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ​ഗൗരവമായി ആലോചിക്കണം. വൈകാരികമായോ ശാരീരികമായോ അടുപ്പം പുലർത്താൻ ബുദ്ധിമുട്ടുന്നുമെങ്കിൽ ആ ബന്ധത്തിൽ‌ വിള്ളൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ആവശ്യമെങ്കിൽ ഒരു മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ സഹായം തേടാൻ മറക്കരുത്.

ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാതിരിക്കുക

വിജയകരമായി ബന്ധം മുന്നോട്ടുകൊണ്ടുപോകുമ്പോഴും ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരാണോ നിങ്ങൾ? നിരാശയോടെയോ ആശങ്കയോടെയോ മാത്രമേ ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നുള്ളോ? എങ്കിൽ പ്രശ്നം പഴയ ബന്ധത്തിലെ മോശം അനുഭവമാകാം. അതേക്കുറിച്ചാലോചിച്ചാണ് സമാധാനം പോകുന്നതെങ്കിൽ അതൊരു നല്ല ലക്ഷണമല്ല. ഇത്തരം ചിന്തകൾ ബന്ധത്തിൽ പ്രതിസന്ധി സൃഷ്ടിക്കും.

ട്രസ്റ്റ് ഇഷ്യൂസ്

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണ്. പഴയ ബന്ധത്തിലെ മോശം അനുഭവങ്ങൾ നിലവിലെ പങ്കാളിയിൽ വിശ്വാസം ഇല്ലെന്ന തരത്തിലേക്ക് എത്തിക്കാറുണ്ട്. പങ്കാളിക്ക് തന്നോട് വേണ്ടത്ര സ്നേഹമില്ല, തന്നെ ചതിക്കുകയാണ്, തന്നെ ഉപേക്ഷിക്കും എന്നൊക്കെയുള്ള ചിന്തകൾ ഇത്തരക്കാർ‌ക്ക് ഉണ്ടായെന്ന് വരാം.

താരതമ്യം ചെയ്യൽ

നിലവിലെ പങ്കാളിയുടെ ഓരോ പ്രവർത്തിയെയും പഴയ പങ്കാളിയുടേതുമായി താരതമ്യം ചെയ്യാൻ‌ ശ്രമിക്കാറുണ്ടോ? എങ്കിൽ പ്രശ്നമാണ്. അതിനർത്ഥം പഴയ ബന്ധത്തിൽ നിന്ന് നിങ്ങൾ പൂർണമായും ഇറങ്ങിപ്പോന്നിട്ടില്ല എന്നാണ്. ആ ബന്ധത്തിലെ വിഴുപ്പു മനസിൽ ചുമന്നാണ് ഇപ്പോഴും നിങ്ങൾ ജീവിക്കുന്നതെന്നാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us