നിങ്ങളെന്ത് കഴിക്കുന്നോ അതാണ് നിങ്ങള്‍? ജങ്ക് ഫുഡ് മാനസികാരോഗ്യത്തെ തകരാറിലാക്കുമെന്ന് റിപ്പോര്‍ട്ട്

ദിവസങ്ങൾക്ക് മുൻപ് അമെൻ ടിക് ടോകിൽ അപ്ലോഡ് ചെയ്ത് ഒരു വീഡിയോയിൽ മാനസികാരോഗ്യവും ശാരീരികവും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് പറയുകയാണ്.

dot image

ജീവിതത്തിൽ എപ്പോഴും ആരോഗ്യത്തോടെയിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് മാനസികാരോഗ്യമായാലും ശാരീരികാരോഗ്യമായാലും പ്രധാനമാണ്. എന്നാൽ ഇവ രണ്ടും ഭക്ഷണശീലവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് അറിയാമോ? ഡാനിയേൽ അമെൻ എന്ന കാലിഫോർണിയൻ ഡോക്ടറാണ് തന്റെ കണ്ടെത്തലുകൾ മുൻനിർത്തി ഇങ്ങനെ ഒരു ബന്ധമുണ്ടെന്ന് പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് അമെൻ ടിക് ടോകിൽ അപ്ലോഡ് ചെയ്ത് ഒരു വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

അമെൻ പറയുന്നതനുസരിച്ച്, ഡിപ്രഷൻ ഉള്ളവർ തീർച്ചയായും ജങ്ക് ഫുഡുകൾ കുറയ്ക്കണം. 'വൃത്തിയുള്ള ഭക്ഷണശീലവും ദഹനവുമാണ് മികച്ച മാനസികാരോഗ്യത്തിനുള്ള ഒരു വഴി. അതുകൊണ്ടുതന്നെ നിങ്ങൾ ഡിപ്രഷൻ ഉള്ളവരാണെങ്കിൽ തീർച്ചയായും ജങ്ക് ഫുഡുകൾ പോലുള്ളവ ഒഴുവാക്കണം'; അമെൻ പറയുന്നു.

ഇത്തരത്തിൽ മികച്ച ഭക്ഷണശീലവും മാനസികാരോഗ്യവും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് നേരത്തെതന്നെ ന്യൂ യോർക്ക് ടൈംസ് പത്രം പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. തലച്ചോർ കൃത്യമായി ഞരമ്പുകളിലൂടെയും മറ്റും ശരീരത്തിന്റെ പല ഭാഗങ്ങളുമായി ആശയവിനിമയം നടത്താറുണ്ടെന്നും, കൃത്യഹമായ ദഹനത്തിനും മറ്റുമായി ഇത്തരം ആശയവിനിമയങ്ങൾ സഹായിക്കാറുണ്ടെന്നും കണ്ടെത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡോ അമെനിന്റെ വെളിപ്പെടുത്തൽ.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനങ്ങൾ അനുസരിച്ച് ജങ്ക് ഫുഡുകൾ ടൈപ്പ് 2 ഡയബെറ്റിസ്, ഹൃദ്രോഗങ്ങൾ, ജീവിതശൈലി അസുഖങ്ങൾ, രക്താതിസമ്മര്‍ദ്ദം , ഡിപ്രെഷൻ എന്നിവ ഉണ്ടാക്കും. 'നല്ല ഭക്ഷണങ്ങൾ, ഫൈബറടങ്ങിയ പഴങ്ങളും പച്ചക്കറികളും, മികച്ച പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുക എന്നതാണ് മികച്ച ആരോഗ്യത്തിന് നല്ലത്'; ഡോ ഡാനിയേൽ അമെൻ പറയുന്നു.

Credits: NDTV News

Content Highlights: Junk foods can increase depression

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us