നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആദ്യ ഹീറോ നിങ്ങളാണ്. ലോകത്തെ എങ്ങനെ കാണണമെന്നും പെരുമാറണമെന്നും അവർ പഠിക്കുന്നത് നിങ്ങളിലൂടെയാണ്. അതിനാൽ നിങ്ങളുടെ ഓരോ പ്രവൃത്തികളേയും അവർ സസൂക്ഷ്മം നിരീക്ഷിക്കും. അവർ അത് ഉൾകൊള്ളുകയും പതിയെ അവരുടെ സ്വഭാവത്തിൽ അത് പ്രതിഫലിക്കുകയും ചെയ്യും. മാതാപിതാക്കളിൽ നിന്ന് മാത്രമല്ല കേട്ടോ അവർ ഇത് പഠിക്കുന്നത്. ചുറ്റുമുള്ള ഓരോ വ്യക്തികളിൽ നിന്നും കാര്യങ്ങൾ പഠിക്കാനും ഉൾക്കൊളളാനും അവർ തുടങ്ങും. എന്നാൽ മാതാപിതാക്കളുടെ വീക്ഷണങ്ങളിലൂടെയാവും ഒരു പ്രായം വരെ അവർ ചിന്തിക്കുക. അതുകൊണ്ട് തന്നെ നിങ്ങൾ എന്ത് ചെയുന്നു, കുട്ടികളോട് എങ്ങനെ പെരുമാറുന്നു, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നിവയെല്ലാം വളരെ പ്രധാനപെട്ടതാണ്. ഇത്തരത്തിൽ നിരവധി വിഷയങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽ വരുമെങ്കിലും അഞ്ച് കാര്യങ്ങളാണ് അവരെ ഏറ്റവും അധികം സ്വാധീനിക്കുന്നത്.
വ്യക്തിബന്ധങ്ങളെയും സ്വകാര്യ ബന്ധങ്ങളെയും പറ്റി കുട്ടികൾ ആദ്യം മനസിലാക്കുക തൻ്റെ മാതാ പിതാക്കൾ തമ്മിലുള്ള പെരുമാറ്റത്തിൽ നിന്നാണ്. അത്കൊണ്ട് തന്നെ അവർ എങ്ങനെ പെരുമാറുന്നു, പ്രശ്നങ്ങൾ വരുമ്പോൾ അതിനെ എങ്ങനെ നേരിടുന്നു, തമ്മിൽ എത്രത്തോളം അടുപ്പം കാത്തു സൂക്ഷിക്കുന്നു എന്നതൊക്കെ വളരെ പ്രധാനപെട്ടതാണ്. മാതാപിതാക്കളുടെ സ്നേഹവും അടുപ്പവുമെല്ലാം ശ്രദ്ധിക്കുകയും അതെ സമയം അതിൽ നിന്ന് തങ്ങളുടെ ബന്ധങ്ങൾ എങ്ങനെ വേണമെന്ന് കുഞ്ഞുങ്ങൾ കണ്ടെത്തുകയും ചെയ്യും.
സെൽഫ് ലൗ, ആത്മവിശ്വാസം, പ്രശ്നങ്ങളെ നേരിടുന്ന രീതി ഇവയെല്ലാം മാതാപിതാക്കളിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. മുതിർന്നവർ എങ്ങനെയാണ് വ്യക്തിശുചിത്വം പാലിക്കുന്നത്. എന്തെലാം ശീലങ്ങളാണ് കൊണ്ടുനടക്കുന്നത് തുടങ്ങി നിങ്ങൾ നിങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നുവരെ കുട്ടികൾ ശ്രദ്ധിക്കും. ഇത് കുട്ടികളുടെ സ്വയം പരിചരണം, വൈകാരിക പ്രകടനങ്ങൾ എന്നിവയെ ബാധിക്കും.
മറ്റുള്ളവരോടും സമൂഹത്തോടും എങ്ങനെയാണ് മാതാപിതാക്കൾ പെരുമാറുന്നത് എന്നും ഇവർ ശ്രദ്ധിക്കുന്നു. ഇത് സമൂഹത്തിൽ കുട്ടികൾ എങ്ങനെ പെരുമാറുന്നു എന്നുള്ളതിനെ ബാധിക്കുന്നു. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അപരിചിതർ എന്നിവരുമായി മാതാപിതാക്കൾ എങ്ങനെ ഇടപഴകുന്നുവെന്നും കുട്ടികൾ ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവരോടുള്ള മാതാപിതാക്കളുടെ പെരുമാറ്റം നിരീക്ഷിച്ചുകൊണ്ട് അവർ സഹാനുഭൂതി, ദയ, ബഹുമാനം എന്നിവയെക്കുറിച്ച് പഠിക്കുന്നു. ഈ നിരീക്ഷണങ്ങൾ കുട്ടിയുടെ സ്വന്തം സാമൂഹിക കഴിവുകൾ, മൂല്യങ്ങൾ എന്നിവയെ സ്വാധീനിക്കും.
മാതാപിതാക്കൾ വെല്ലുവിളികളെയും തിരിച്ചടികളെയും എങ്ങനെ നേരിടുന്നുവെന്ന് കുട്ടികൾ നിരീക്ഷിക്കുന്നു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ എങ്ങനെ ഹാൻഡിൽ ചെയുന്നു എന്നും ഇതേ തുടർന്ന് പ്രശ്‌നപരിഹാരം, ആരോഗ്യകരമായ കോപ്പിംഗ് മെക്കാനിസങ്ങൾ എന്നിവ കുട്ടികൾ വികസിപ്പിച്ചെടുക്കുന്നു. ഈ നിരീക്ഷണങ്ങൾ കുട്ടികളെ സ്വന്തം പ്രതിരോധശേഷിയും സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവും വികസിപ്പിക്കാൻ സഹായിക്കും.
മാതാപിതാക്കൾ മൃഗങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അനുകമ്പ, ഉത്തരവാദിത്തം, എല്ലാ ജീവജാലങ്ങളോടും സ്നേഹം എന്നിവയെക്കുറിച്ച് പഠിക്കുന്നതിൽ കുട്ടികൾ ശ്രദ്ധിക്കുന്നു. ഈ നിരീക്ഷണങ്ങൾ കുട്ടിയുടെ സഹാനുഭൂതി, ദയ, ധാർമ്മിക മൂല്യങ്ങൾ എന്നിവ രൂപപ്പെടുത്താൻ കഴിയും. ഇതുകൂടാതെ മാതാപിതാക്കൾ എങ്ങനെയാണ് അതിരുകൾ നിശ്ചയിക്കുന്നത്, വികാരങ്ങൾ പ്രകടിപ്പിക്കുന്നുത്, സാമ്പത്തികം കൈകാര്യം ചെയ്യുന്നത്, തീരുമാനങ്ങൾ എടുക്കുന്നു തുടങ്ങിയവയിലും കുട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും.
Credits: Times Now
Content Highlights: Five things your kids will listen to from you