രണ്ട് റോൾസ് റോയിസ് കാറിനേക്കാൾ വില; ഈ പോത്തിനെന്താ 'കൊമ്പുണ്ടോ'?

ഹരിയാനയിലെ സിർസയിൽ നിന്നുള്ള കോടികൾ വിലമതിക്കുന്ന ഈ പോത്ത് ഇപ്പോൾ രാജ്യത്തിൻ്റെ ശ്രദ്ധാകേന്ദ്രം ആകുകയാണ്

dot image

ഒരു പോത്തിനെ വാങ്ങണമെങ്കിൽ കോടികൾ വിലവരുന്ന രണ്ട് റോൾസ് റോയിസ് കാർ വാങ്ങാനുള്ള പണം തികയില്ലെന്നത് വിശ്വസിക്കാൻ കഴിയുന്നുണ്ടോ? ഈ പോത്തിനെന്താ 'കൊമ്പുണ്ടോ' എന്നൊന്നും ചോദിക്കണ്ട. സംഗതി സത്യമാണ്. 23 കോടി രൂപയുള്ള ഒരു പോത്താണ് ഇപ്പോൾ താരം. ഹരിയാനയിലെ സിർസയിൽ നിന്നുള്ള കോടികൾ വിലമതിക്കുന്ന പോത്ത് ഇപ്പോൾ രാജ്യത്തിൻ്റെ ശ്രദ്ധാകേന്ദ്രം ആകുകയാണ്. മീററ്റിലെ സർദാർ വല്ലഭായ് പട്ടേൽ കാർഷിക സർവകലാശാലയിൽ നടന്നു കൊണ്ടിരിക്കുന്ന മൂന്ന് ദിവസത്തെ അഖിലേന്ത്യാ കർഷക മേളയിലും കാർഷിക വ്യവസായ പ്രദർശനത്തിലും 'അൻമോൾ' തന്നെയാണ് ആകർഷണം. എന്തുകൊണ്ടാണ് ഒരു പോത്തിന് ഇത്രയും വിലവരുന്നത്.

എട്ട് വർഷത്തിനിടയിൽ ഒരുപാട് അവാർഡുകൾ അൻമോൾ നേടിയിട്ടുണ്ടെന്ന് അൻമോൾ ഉടമ ജഗത് സിംഗ് പറഞ്ഞു. അഞ്ച് കിലോ പാൽ, നാല് കിലോ ചീഞ്ഞ മാതളനാരങ്ങ, 30 കിലോ ഏത്തപ്പഴം, 20 പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട, കാൽ കിലോഗ്രാം ബദാം എന്നിവയ്‌ക്കൊപ്പം ഗുൽക്കന്ദും കാലിത്തീറ്റയും അടങ്ങുന്നതാണ് അൻമോളുടെ ഒരു ദിവസത്തെ ഭക്ഷണം. ദിവസം രണ്ട് തവണ കുളിപ്പിക്കും. കുളിപ്പിക്കുന്നതിന് മുൻപ് കടുക് എണ്ണ അല്ലെങ്കിൽ ബദാം എണ്ണ ഉപയോ​ഗിച്ച് ശരീരം മുഴുവൻ മസാജും ഉണ്ട്.

പോത്തിൻ്റെ ബീജം പ്രതിമാസം നാല് മുതൽ അഞ്ച് ലക്ഷം രൂപയ്ക്ക് വരെ വിൽക്കുന്നുണ്ടെന്നും സിർസയിൽ നിന്നുള്ള ഒരു സംഘം സ്ഥിരമായി ബീജം ശേഖരിച്ച് വിതരണം ചെയ്യാറുണ്ടെന്നും ഉടമ ജഗത് സിംഗ് പറഞ്ഞു. ഉയർന്ന പാലുൽപ്പന്നത്തിനും അസാധാരണമായ ഗുണനിലവാരത്തിനും പേരുകേട്ട മുറ വിഭാ​ഗത്തിൽ പെട്ട പോത്താണ് അൻമോൾ. ഭക്ഷണത്തിനായി പ്രതിമാസം 60,000 രൂപ ചെലവുണ്ടെങ്കിലും ബീജം വിൽക്കുന്നതിലൂടെ ഓരോ മാസവും 4-5 ലക്ഷം രൂപ ലാഭം നേടുകയും ചെയ്യുന്നുണ്ടെന്ന് ഉടമ പറഞ്ഞു. വിവിധ കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള കഴിവ് ഈ ഇനത്തിൽ പെട്ട പോത്തുകൾക്കുണ്ട്.

അൻമോളിനെ കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് സന്ദർശകരാണ് മേളയിലെത്തുന്നത്. ഉത്തർപ്രദേശ് കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹിയും സംസ്ഥാന മന്ത്രി ബൽദേവ് ഔലാഖും ചേർന്നാണ് മേള ഉദ്ഘാടനം ചെയ്തത്.

Content Highlights: India’s costliest buffalo, Indians were shocked to hear the price

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us