നാമെല്ലാവരും എന്തിനും ഏതിനും പറയുന്ന വാക്കാണല്ലേ 'OK' എന്നത്. ഭാഷാ വ്യത്യാസമില്ലാതെ പ്രായഭേദമില്ലാതെ ലോകത്തെല്ലായിടത്തും ഏറ്റവും ഉപയോഗിക്കപ്പെടുന്ന വാക്ക് കൂടിയാണ് 'OK'. ഭാഷയ്ക്കും സംസ്‌കാരത്തിനുമെല്ലാം അതീതമായ ഒരു ചരിത്രം ഈ OK എന്ന വാക്കിനുണ്ട്.
' ഓള്‍ കറക്ട്' എന്നതിന്റെ ചുരുക്കെഴുത്താണ് OK. 'OK' ആദ്യമായി ഒരു അക്ഷരമായി അച്ചടിച്ച് വരുന്നത് 19ാം നൂറ്റാണ്ടിലാണ്. 1839 ല്‍ ബോസ്‌റ്റേണ്‍ മോര്‍ണിങ് പോസ്റ്റ് എന്ന പത്രത്തിലാണ് 'OK' ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 'All Correct' എന്നതിന് പകരം 'Oll Korrect' എന്ന് തെറ്റായിട്ടാണ് അന്നത് പ്രസിദ്ധീകരിച്ചത്. അതിന് കാരണമുണ്ട്. 1830 കളുടെ അവസാന കാലഘട്ടത്തില്‍ വാക്കുകള്‍ മനപ്പൂര്‍വ്വം തെറ്റിക്കുകയും, ചുരുക്കി പറയുകയും, സംസാരിക്കുമ്പാള്‍ ഒരു സ്ലാങായി ഉപയോഗിക്കുകയും ചെയ്യുന്നത് അന്നത്തെ ചെറുപ്പക്കാരുടെ ഇടയില്‍ പ്രിയപ്പെട്ട വിനോദമായിരുന്നു. 'No Use' എന്നതിന് 'KY (know yuse)', 'KG' എന്നതിന് 'No Go(Know go)' 'OW' എന്നതിന് all right (Oll wright ) എന്നിങ്ങനെയായിരുന്നു അന്ന് പ്രയോഗങ്ങൾ.
അക്കാലത്ത് ഉപയോഗിച്ച എല്ലാ ചുരുക്കെഴുത്തുകളും ഒരു തമാശയ്ക്ക് ബോസ്‌റ്റേണ്‍ മോര്‍ണിങ് പ്രസില്‍ അച്ചടിക്കുകയും ഇത് ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. പിന്നീടത് അമേരിക്കക്കാരുടെ ദൈനംദിന സംസാരത്തിലേക്ക് ഇതിൽ പലതും കടന്നുവന്നു.
അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ വാന്‍ ബ്യൂറന്‍ മറ്റൊരു തെരഞ്ഞെടുപ്പിനായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒരു സംഘം രൂപീകരിച്ചു. ആ സംഘത്തെ അനൗപചാരികമായി 'OK ക്ലബ് ' എന്നാണ് വിളിച്ചിരുന്നത്. വാന്‍ബ്യൂറൻ്റെ വിളിപ്പേരായ 'ഓള്‍ഡ് കിന്‍ഡര്‍ഹുക്ക് ' എന്നതിന്റെ ചുരുക്കപ്പേരായിരുന്നു 'OK' ക്ലബ് എന്നത്. ഈ രാഷ്ട്രീയ പ്രയോഗമാണ് അമേരിക്കന്‍ ഇംഗ്ലീഷില്‍ 'OK' അല്ലെങ്കില്‍ ശരി യെ അനശ്വരമാക്കിയത്.
കാലങ്ങള്‍ മുന്നോട്ട് പോയി.അമേരിക്കക്കാരുടെ 'OK' ലോകം മുഴുവന്‍ വ്യാപിച്ചു. 'OK' യുടെ ലാളിത്യവും വഴക്കവും വാക്കുകളിലൂടെയും ഭാഷാപ്രയോഗങ്ങളിലൂടെയും എളുപ്പത്തില്‍ ഏറ്റെടുക്കപ്പെട്ടു. ഇന്ന് 'OK' ആശയവിനിമയത്തിന്റെ എല്ലാവശങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.
Content Highlights : There is a history behind the word 'ok'