അധികാരത്തിൻ്റെയും ബിസിനസിൻ്റെയുമെല്ലാം വലിയ ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. വിവാദങ്ങളുടെ തോഴനായ ട്രംപ് ലൈംഗികാരോപണങ്ങൾക്ക് അടക്കം വിധേയനായിട്ടുണ്ട്. ഈ നിലയിൽ ഓരേ സമയം പ്രശസ്തിയും കുപ്രസിദ്ധിയും സ്വന്തമാക്കിയിട്ടുള്ള ആളാണ് ട്രംപ്. എന്നാൽ ട്രംപ് ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്ന എന്നത് പലരും അവിശ്വസനീയതയോടെയാണ് കേൾക്കുന്നത്. അത് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് പലരും പറയുന്നത്.
തൻ്റെ ജീവിതത്തില്‍ ഒരു ഗ്ലാസ് മദ്യം പോലും കഴിച്ചിട്ടില്ലന്ന് ഒരിക്കല്‍ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ജീവിതത്തിലൊരിക്കലും മദ്യപിക്കില്ലെന്ന ട്രംപിൻ്റെ തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ വേദനകളുടെ പശ്ചാത്തലം കൂടിയുണ്ട്. ട്രംപിന്റെ സഹോദരനായിരുന്ന ഫ്രെഡ് ട്രംപ് ജൂനിയര്‍ അമിതമായ മദ്യപാനത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്. സഹോദരന്റെ മരണമുണ്ടാക്കിയ വേദനയാണ് ഒരിക്കലും മദ്യം കഴിയ്ക്കില്ല എന്നൊരു തീരുമാനമെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. 43-ാമത്തെ വയസിലാണ് ഫ്രെഡ് ട്രംപ് ജൂനിയര്‍ മരണത്തിന് കീഴടങ്ങുന്നത്. കുട്ടിക്കാലത്തുണ്ടായ ഈ അനുഭവങ്ങളാണ് മദ്യത്തെക്കുറിച്ചുള്ള ട്രംപിന്റെ കാഴ്ചപ്പാട് മാറ്റിയത്. ലഹരിക്കെതിരെയും മദ്യപാനത്തിനെതിരെയും ട്രംപ് പലപ്പോഴും ശബ്ദമുയർത്തിയത് ഈ അനുഭവങ്ങളുടെ പിൻബലത്തിലാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പക്ഷേ മദ്യം ഒഴിവാക്കാനുള്ള ട്രംപിന്റെ തീരുമാനം വളരെ തന്ത്രപരമാണെന്നാണ് എഴുത്തുകാരനായ ഗ്വെന്‍ഡ ബ്ലെയര്‍ പറയുന്നത്. മദ്യം ഒഴിവാക്കുന്നത് വ്യവസായത്തില്‍ തനിക്ക് ഉപകാരപ്പെടുമെന്ന് ട്രംപ് മനസിലാക്കിയെന്നാണ് ബ്ലെയറുടെ വിശകലനം. മദ്യത്തിൻ്റെ പിന്തുണയോടെ ബിസിനസ് ഡീലുകൾ നടക്കുമ്പോള്‍ പലര്‍ക്കും പണം നഷ്ടപ്പെടുന്നത് മനസിലാക്കിയ ട്രംപ് തന്ത്രപരമായി തനിക്ക് അങ്ങനെ സംഭവിക്കാതിരിക്കാനാണ് ശ്രമിച്ചതെന്നാണ് ബ്ലെയറിൻ്റെ നിരീക്ഷണം.
മദ്യാസക്തി ഇല്ലാതെ ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം അതൊരിക്കലും ഉപയോഗിക്കാതിരിക്കുകയാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറയുന്നുണ്ട്. കൂടാതെ മദ്യപാനം മാനസികാരോഗ്യത്തെ ബാധിക്കുമെന്നും മദ്യം കഴിക്കുമ്പോള്‍ കൂടുതല്‍ ക്രീയേറ്റീവായി തോന്നുമെങ്കിലും അത് ശാശ്വതമല്ലെന്നും അതില്‍നിന്ന് പുറത്തുകടക്കുന്നതാണ് നല്ലതെന്നുമാണ് ചെറുപ്പക്കാര്‍ക്കുള്ള ട്രംപിന്റെ ഉപദേശം.
Content Highlights :Would you believe if former US President Donald Trump said he never drank alcohol