തലയേക്കാള്‍ വലിപ്പമുള്ള മുട്ട വിഴുങ്ങുന്ന പാമ്പ്; വൈറലായി വീഡിയോ

എക്‌സിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

dot image

നിരവധി വിഡിയോകളാണ് പാമ്പുമായി ബന്ധപ്പെട്ട ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ചില വീഡിയോസ് ഭയപ്പെടുത്തന്നതാണെങ്കില്‍ ചിലതൊക്കെ കാണുമ്പോള്‍ കൗതുകം തോന്നുന്നതാണ്. ഇപ്പോള്‍ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട ഒറ്റയടിക്ക് വിഴുങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. എക്സില്‍ 'Nature is Amazing' എന്ന ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരാള്‍ മുട്ട കൈപ്പത്തിയില്‍ വച്ചിരിക്കുകയാണ്. സമീപമുള്ള പാമ്പ് ഒറ്റയടിക്ക് മുട്ട വിഴുങ്ങുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പിന്റെ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട വിഴുങ്ങുന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.

പാമ്പുകള്‍ക്ക് പ്രത്യേക താടിയെല്ല് ഘടനയുണ്ട്. അതുകൊണ്ടാണ് വായ വിശാലമായി തുറന്ന് ഇരയെ വിഴുങ്ങാന്‍ പാമ്പിന് സാധിക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Content Highlights: snake swallows an egg larger than its head

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us