മെഡിക്കല്‍ കോളേജിനെ ഇളക്കിമറിച്ച് പ്രൊഫസറുടെ റാംപ് വാക്ക്, കൂടെ നൃത്തച്ചുവടും; വീഡിയോ വൈറൽ

രാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സര്‍ജറി വിഭാഗം പ്രൊഫസറാണ് വീഡിയോയിലൂടെ തരംഗമായത്

dot image

ലക്‌നൗ: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മെഡിക്കല്‍ കോളേജ് പ്രൊഫസറുടെ റാംപ് വീഡിയോ. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള രാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സര്‍ജറി വിഭാഗം പ്രൊഫസറാണ് വീഡിയോയിലൂടെ തരംഗമായത്.

എംബിബിഎസ്. വിദ്യാര്‍ഥിയായ അങ്കിത് പാണ്ഡെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. കസവുമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് പ്രൊഫസര്‍ റാംപില്‍ ചുവടുവെക്കുന്നത്. കൂടാതെ ക്രീം നിറത്തിലുള്ള ഷാളും ധരിച്ചിരുന്നു.

തൂനേ മാരി എന്‍ട്രിയാന്‍ എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയാണ് പ്രൊഫസര്‍ റാംപില്‍ നടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി അദ്ദേഹം നൃത്തച്ചുവടുകള്‍ കൂടി വെച്ചതോടെ വിദ്യാര്‍ഥികളുടെ ആവേശം ഇരട്ടിയായി. മെഡിക്കല്‍ കോളേജിലെ വാര്‍ഷികാഘോഷപരിപാടിയായ എസ്പെരാന്‍സയിലായിരുന്നു പ്രൊഫസറുടെ വൈറല്‍ പ്രകടനം.

Content highlights- Lucknow medical college professor's viral dance steps steal the show

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us