VIDEO: ഷാരൂഖ് ഖാൻ ഇൻ ജപ്പാൻ; എസ്ആർകെയുടെ ജാപ്പനീസ് വേർഷൻ വൈറൽ

ഷാരൂഖ് ഖാനെ ജപ്പാനീസ് ഭാഷയിൽ അനുകരിക്കുന്ന, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു

dot image

ഷാരൂഖ് ഖാന്റെ ശബ്ദവും രൂപഭാവവുമെല്ലാം പലരും അനുകരിച്ചിട്ടുണ്ട്. പക്ഷേ ജപ്പാൻ സ്വദേശിയായ ഒരാൾ ആദ്യമായിട്ടായിരിക്കും കിംഗ് ഖാന്റെ ശബ്ദം അനുകരിക്കുന്നത്. ഷാരൂഖ് ഖാന്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയായ ചെന്നെ എക്‌സ്പ്രസിലെ ഡയലോഗാണ് ഒരു ജാപ്പനീസ് യുവാവ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ' ഐ ലവ് യു മീനമ്മ' .' നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും നേടണമെങ്കില്‍ എന്തെങ്കിലും നഷ്ടപ്പെടണം' തുടങ്ങിയ ഡയലോഗുകള്‍ യുവാവ് പറയുന്നുണ്ട്.

ഹിന്ദിയിലും ജാപ്പനീസ് ഭാഷയിലും യുവാവ് ഷാരൂഖ് ഖാനെ അനുകരിക്കുന്നുണ്ട്. വീഡിയോയില്‍ ജാപ്പനീസ് ഭാഷയില്‍ ഷാരൂഖ് ഖാന്റെ അനുകരണം എന്ന് മുകളില്‍ എഴുതികാണിക്കുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്. @desi.sauce എന്ന അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.


തങ്ങള്‍ക്ക് ജാപ്പനീസ് എസ് ആര്‍ കെ പതിപ്പ് ലഭിച്ചു എന്നും, ഷാരൂഖ് ഖാന്റെ ശബ്ദം ജാപ്പനീസ് ഭാഷയില്‍ നന്നായി ചേരുന്നുവെന്നും , എന്തുകൊണ്ടാണ് ജാപ്പനീസ് എസ് ആര്‍ കെ മല്ലു എസ് ആര്‍ കെയെപ്പോലെ തോന്നുന്നത് എന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്.

പ്രണയനായകനെന്നും ആക്ഷന്‍ ഹീറോയെന്നുമൊക്കെ വിളിക്കപ്പെടുന്ന ഷാരൂഖ് ഖാന്‍ ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ സിനിമകളിലെ ഡയലോഗുകള്‍ പറഞ്ഞും അദ്ദേഹത്തിന്റെ നൃത്തവും സംഗീതവും എല്ലാം അനുകരിച്ചും ധാരാളം ആരാധകര്‍ ഇതിനുമുന്‍പും രംഗത്ത് വന്നിട്ടുണ്ട്.

Content Highlights : A young Japanese is gaining attention by sharing a video of himself imitating Shah Rukh Khan on Instagram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us