രാത്രിയില്‍ നാഭിയില്‍ എണ്ണപുരട്ടുന്നത് എന്തിന്? അറിയാം ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം

ആവണക്കെണ്ണയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്.

dot image

ആയുര്‍വ്വേദത്തില്‍ നാഭീചികിത്സ എന്നറിയപ്പെടുന്ന ഒരു ചികിത്സയുണ്ട്. ആവണക്കെണ്ണ നാഭിയില്‍ പുരട്ടുന്ന ഒരുതരം ചികിത്സയാണിത്. പുരാതന കാലംമുതലേ വൈദ്യശാസ്ത്രത്തില്‍ ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ക്ലിയോപാട്ര രാജ്ഞി സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത് ഈ എണ്ണയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനും മുടിക്ക് തിളക്കം ലഭിക്കാനും,സോപ്പ് നിര്‍മ്മാണത്തിനുമെല്ലാം ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്.

നാഭീചികിത്സ

പൊക്കിള്‍ ചുഴിയില്‍ ആവണക്കെണ്ണ പുരട്ടിയുള്ള ചികിത്സയാണിത്. പൊക്കിള്‍ചുഴിക്ക് ചുറ്റുമുള്ള ചര്‍മ്മം ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ നേര്‍ത്തതാണ്. ഇത് എണ്ണയെ ആഗീരണം ചെയ്യും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പൊക്കിളിലോ അതിന് ചുറ്റുപാടുമോ ഏതാനും തുള്ളി ആവണക്കെണ്ണ പുരട്ടുന്നത് ദഹനം മെച്ചപ്പെടുത്താനും ആര്‍ത്തവ വേദന കുറയ്ക്കാനും മലബന്ധം ഒഴിവാക്കാനും സമ്മര്‍ദ്ദം ഇല്ലാതാക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഒരുപാട് സഹായിക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമാണ് ആവണക്കെണ്ണ. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന റിസിനോലെയിക് ആസിഡിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനയും അസ്വസ്ഥതയും ഒഴിവാക്കാന്‍ സഹായിക്കും. വൃക്കയിലെ കല്ലുകള്‍ അകറ്റാനും ആവണക്കെണ്ണയ്ക്ക് കഴിയും എന്നുളളത് അതിശയകരമായ കാര്യമാണ്.

ചര്‍മ്മ സംരക്ഷണത്തിന്

ആവണക്കെണ്ണ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുകയും അണുബാധതടയുകയും ചെയ്യും. മാത്രമല്ല ഇതിന്റെ മോയ്‌സ്ചറൈസിങ് ഗുണങ്ങള്‍ ചര്‍മ്മത്തെ മിനുസമുള്ളതാക്കിത്തീര്‍ക്കും. പക്ഷേ ആവണക്കണ്ണയുമായി ബന്ധപ്പെട്ട് പലര്‍ക്കും ചര്‍മ്മത്തിലെ തിണര്‍പ്പ് പോലുളള അലര്‍ജി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ യുഎസ് പോലുള്ള രാജ്യങ്ങളില്‍ മലബന്ധം ഒഴികെയുള്ള ഒരു കാര്യത്തിനും പ്രതിവിധിയായി ആവണക്കെണ്ണ അംഗീകരിച്ചിട്ടില്ല.

Content Highlights :Castor oil has many benefits in the field of beauty and health.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us