ഇതാ ചര്‍മ്മസംരക്ഷണത്തിലെ മാജിക്; തക്കാളിയും പഞ്ചസാരയും സിമ്പിളാണ് , കിടിലനാണ്!

വളരെ എളുപ്പത്തിലും ഫലപ്രദമായും ചെയ്യാവുന്നതും പെട്ടെന്ന് റിസള്‍ട്ട് ലഭിക്കുന്നതുമായ ഒരു മാജിക്കാണ് തക്കാളിയും പഞ്ചസാരയും ചേര്‍ന്നാല്‍ ഉണ്ടാകുന്നത്.

dot image

തക്കാളിയും പഞ്ചസാരയും വളരെ സിമ്പിളായി തോന്നുമെങ്കിലും അവ ഒന്നിച്ചുചേര്‍ന്നാല്‍ ഗുണങ്ങള്‍ പലതാണ്. പ്രത്യേകിച്ച് സൗന്ദര്യ സംരക്ഷണത്തില്‍. മുഖം ഒന്ന് ക്ലീന്‍ ചെയ്യാനും പെട്ടന്ന് തിളക്കം കിട്ടാനും മികച്ച ഫേസ് സ്‌ക്രബ്ബ് ഏതാണെന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടാവുമല്ലോ. ഇതാ അതിനുള്ള ഉത്തരം. ധാരാളം വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞതാണ് തക്കാളി. ചര്‍മ്മത്തിലെ വെയിലടിച്ചുള്ള ടാനും പിഗ്മന്റേനും നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ചുകൊണ്ടുവരാനും തക്കാളി സഹായിക്കും. പഞ്ചസാര ചര്‍മ്മത്തിലെ അഴുക്ക് പുറംതള്ളാന്‍ സഹായിക്കും.

തക്കാളി പഞ്ചസാര സ്‌ക്രബ്ബ് തയാറാക്കുന്നതെങ്ങനെ

തക്കാളി രണ്ടായി മുറിച്ച് ഒരു പാത്രത്തിലേക്ക് ജ്യൂസ് പിഴിഞ്ഞെടുക്കുക. ഈ ജ്യൂസിലേക്ക് പഞ്ചസാര ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ഭാഗങ്ങളായ മൂക്ക്, താടി, നെറ്റി എന്നിവിടങ്ങളിലെല്ലാം സ്‌ക്രബ്ബ് പുരട്ടി വട്ടത്തില്‍ മസാജ് ചെയ്യുക. പത്ത് മിനിറ്റ് അങ്ങനെതന്നെ വയ്ക്കുക. അതിന് ശേഷം ചെറിയ ചൂടുവെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. ഇതല്ലെങ്കില്‍ തക്കാളി രണ്ടായി മുറിച്ച് അതില്‍ കുറച്ച് പഞ്ചാസാര വിതറി മുഖത്ത് സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്.

പഞ്ചസാര- തക്കാളി സ്‌ക്രബ്ബിന്റെ ഗുണങ്ങള്‍

ഈ സ്‌ക്രബ്ബ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന നാച്ചുറല്‍ ആസിഡുകള്‍ കറുത്ത പാടുകള്‍ നീക്കുന്നു. പഞ്ചസാര നിങ്ങളുടെ ചര്‍മ്മത്തിന്റെ ഘടനയെ മിനുസപ്പെടുത്തുകയും സ്ഥിരമായി ഈ സ്‌ക്രബ്ബ് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം തിളക്കത്തോടെയും യുവത്വത്തോടെയുമിരിക്കുകയും ചെയ്യും.

Content Highlights :Tomatoes and sugar may seem simple, but when combined together, they have many benefits. Especially in beauty care

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us