ബാബ വംഗയുടെയും നോസ്ട്രഡാമസിൻ്റെയും സമാനപ്രവചനം; 2025ൽ യൂറോപ്പിൽ വിനാശകരമായ യുദ്ധം

വ്യത്യസ്ത നൂറ്റാണ്ടുകളിൽ ​ജീവിച്ചിരുന്ന ബാബ വംഗയും നോസ്ട്രഡാമസും ഏതാണ്ട് ഒരേ പോലെയുള്ള പ്രവചനങ്ങൾ നടത്തിയതിൻ്റെ പേരിലും പ്രശസ്തരാണ്

dot image

ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ, ഭാവിപ്രവചിക്കുന്ന രണ്ടുപേരായാണ് നോസ്ട്രഡാമസും ബാബ വംഗയും കണക്കാക്കപ്പെടുന്നത്. പുതു വർഷത്തിനായി ലോകം കാത്തിരിക്കെ ഇവർ നടത്തിയ പ്രവചനങ്ങളും ഇപ്പോൾ ശ്രദ്ധയിലേയ്ക്ക് വരികയാണ്. വ്യത്യസ്ത നൂറ്റാണ്ടുകളിൽ ​ജീവിച്ചിരുന്ന ഇരുവരും ഏതാണ്ട് ഒരേ പോലെയുള്ള പ്രവചനങ്ങൾ നടത്തിയതിൻ്റെ പേരിലും പ്രശസ്തരാണ്.1566-ൽ അന്തരിച്ച ഫ്രഞ്ചുകാരനായ നോസ്ട്രഡാമസും 1996-ൽ അന്തരിച്ച ബൾഗേറിയക്കാരിയായ ബാബ വംഗയും വരാനിരിക്കുന്ന 'ക്രൂരമായ യുദ്ധങ്ങളെ' പറ്റിയും മനുഷ്യ-അന്യ​ഗ്രഹ ജീവി സംഘർഷങ്ങളെ പറ്റിയും പ്രവചിച്ചതായി പറയപ്പെടുന്നു.

ബാബ വംഗയും നോസ്ട്രഡാമസും 2025നെ സംബന്ധിച്ച് അവർ നടത്തിയ സമാനമായ പ്രവചനങ്ങളിലൂടെയാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്.മനുഷ്യരുമായി അന്യഗ്രഹ സമ്പർക്കം, വ്‌ളാഡിമിർ പുടിനെ വധിക്കാനുള്ള ശ്രമം, യൂറോപ്പിലെ തീവ്രവാദി ആക്രമണങ്ങൾ, ചാൾസ് രാജാവിൻ്റെ പ്രക്ഷുബ്ധമായ ഭരണം എന്നിവ ഉൾപ്പെടെയുള്ള സമാനമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ,2025-ൽ യൂറോപ്പിൽ വിനാശകരമായ ഒരു സംഘട്ടനം നടക്കുമെന്ന സമാന പ്രവചനത്തിൻ്റെ പേരിലാണ് ഇപ്പോൾ ഇരുവരുടെയും പേരുകൾ വീണ്ടും ചർച്ചയിൽ ഉയർന്നുവരുന്നത്.

'ലെസ് പ്രൊഫെറ്റീസ്' എന്ന പേരുകേട്ട പുസ്തകത്തിലൂടെ നോസ്ട്രഡാമസ് നിരവധി സുപ്രധാന ചരിത്രസംഭവങ്ങളെക്കുറിച്ച് കൃത്യമായ പ്രവചനം നടത്തിയത് ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അഡോൾഫ് ഹിറ്റ്‌ലറുടെ ഉദയം, പ്രസിഡൻ്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകം, കൊവിഡ്-19 പാൻഡെമിക് ഉൾപ്പെടെയുള്ള സുപ്രധാന സംഭവങ്ങൾ അദ്ദേഹം മുൻകൂട്ടി പ്രവചിച്ചിട്ടുള്ളതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ബാബ വംഗയുടെ പ്രവചനങ്ങൾ വരാനിരിക്കുന്ന ആഗോള പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. അമേരിക്കയിലെ ആദ്യത്തെ കറുത്ത വർഗത്തിൽ നിന്നുള്ള പ്രസിഡൻ്റിൻ്റെ തിരഞ്ഞെടുപ്പ്, ഡയാന രാജകുമാരിയുടെ ദാരുണമായ മരണം ഉൾപ്പെടെയുള്ള അസാധാരണമായ പ്രവചനങ്ങൾക്കാണ് വംഗ അറിയപ്പെട്ടത്. ഇതോടൊപ്പം യൂറോപ്പിൽ ഒരു പുതിയ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും വം​ഗ പ്രവചിച്ചിരുന്നു. ഇപ്പോൾ ശ്രദ്ധേയമാകുന്ന വംഗയുടെ പ്രവചനങ്ങളിൽ മറ്റൊന്ന് 2025ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ നേരിട്ടേക്കാമെന്ന സൂചനയാണ്.

നോസ്ട്രഡാമസിൻ്റെ പ്രധാന പ്രവചനങ്ങൾ

യൂറോപ്പിലെ "അതിക്രൂരമായ യുദ്ധങ്ങൾ"

മാരകമായ പ്ലേ​ഗിൻ്റെ തിരിച്ചുവരവ്

ബ്രസീലിലെ അഗ്നിപർവ്വത സഫോടനവും ഭീകരമായ വെള്ളപ്പൊക്കവും

വിഭവങ്ങളുടെ കുറവ് കാരണം റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിക്കുന്നു

ബാബ വംഗയുടെ പ്രവചനങ്ങൾ

-9/11 വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം

-ഡയാന രാജകുമാരിയുടെ മരണം

സൂപ്പർ ബൗൾ പോലുള്ള ഒരു പ്രധാന ഇവൻ്റിനിടെ മനുഷ്യനും ഏലിയനും തമ്മിലുള്ള ഏറ്റുമുട്ടൽ

അന്യഗ്രഹ ജീവികളുമായുള്ള യുദ്ധം

ചിലർ ഈ പ്രവചനങ്ങളെ വെറും അന്ധവിശ്വാസമായി തള്ളിക്കളയുമ്പോൾ, മറ്റുചിലർ ഇതിനെ മുന്നറിയിപ്പുകളായാണ് കാണുന്നത്. ആകസ്മികമായി ഉണ്ടായ കാര്യങ്ങളുമായുള്ള ചില സാദൃശയങ്ങൾ മാത്രമാണിതെന്ന് പറയുന്നവരും ധാരാളമാണ്.

Content Highlights- Human-Alien Clashes- Baba Vanga and Nostradamus Prophecies Gain Attention

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us