കല്ല്യാണം വെറൈറ്റി ആക്കിയാലോ ? പോക്കറ്റ് കീറാതെ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് തയ്യാറായിക്കോളൂ

വലിയ ആൾക്കൂട്ടങ്ങൾ ഇല്ലാത്ത, വളരെ കുറഞ്ഞ ചെലവിൽ, ഏറ്റവും അടുപ്പമുള്ള ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ഇന്‍റിമേറ്റ് വെഡിങ്ങുകൾ സെലി​ബ്രിറ്റികൾ പോലും തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എങ്ങനെ കുറഞ്ഞ ചെലവിൽ മനോഹരമായി ഒരു വിവാഹം നടത്താം?

dot image

കല്ല്യാണം എന്നാലോച്ചിക്കുമ്പോഴെ ചെലവിനെ പറ്റി ആലോചിച്ച് തലയിൽ കൈ വെയ്ക്കുന്നവരാണോ നിങ്ങൾ ? ഇന്ന് കല്ല്യാണ സങ്കൽപങ്ങളിൽ വന്ന മാറ്റങ്ങൾ ചെറുതല്ല. വലിയ ആൾ കൂട്ടങ്ങൾ ഇല്ലാത്ത, വളരെ കുറഞ്ഞ ചെലവിൽ, ഏറ്റവും അടുപ്പമുള്ള ആളുകളേ മാത്രം വെച്ചുള്ള ഇൻ്റിമേറ്റ് വെഡിങ്ങുകൾ സെലി​ബ്രെയിറ്റികൾ പോലും തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എങ്ങനെ കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു കല്ല്യാണം നടത്താം? എന്നാൽ കേട്ടോളു ഈ പട്ടണങ്ങൾ നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ സ്വപ്ന തുല്ല്യമായ ഒരു കല്ല്യാണ അനുഭവം നൽകും.

പൻജിം, ഗോവ

മനോഹരമായ ബീച്ചുകൾക്കും പച്ചപ്പ് നിറഞ്ഞ കടൽകരക്കൾക്കും പേര് കേട്ട ഇടമാണ് ​ഗോവ. നോർത്ത് ​ഗോവയിലെ ആഘോഷം നിറഞ്ഞ ബീച്ചുകളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും നടുവിലായി ഒരു കിടിലൻ ലോ ബജറ്റ് കല്ല്യാണം ആയാലോ ? നോർത്ത് ​ഗോവയിൽ സ്ഥിതി ചെയ്യുന്ന പൻജിം നിങ്ങൾക്ക് ഇതിനായി തിര‍ഞ്ഞെടുക്കാം. വ്യത്യസ്ഥമായ ജീവിതശൈലിയും, സംസ്ക്കാരവും ഒത്തിണങ്ങിയ ഒരു കിടിലൻ ​ഗോവൻ കല്ല്യാണം നിങ്ങൾക്കിവിടെ പ്ലാൻ ചെയ്യാം.

ലോണാവാല

മഹാരാഷട്രയിലെ ലോണാവാലയെ പറ്റി ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. പച്ചപ്പ് നിറഞ്ഞ കുന്നിൻ ചെരുവുകളും, ഭം​ഗിയുള്ള തടാകങ്ങളും തണുത്ത കാറ്റിനൊപ്പം സഞ്ചരിച്ചെത്തി ഒരു സ്വപ്ന തുല്ല്യമായ കല്ല്യാണം. ലോണാവാലയിലെ മനോഹരമായ വില്ലകളും, റിസോർട്ടുകളും നിങ്ങൾക്ക് ഒരു പോക്കറ്റ് ഫ്രണ്ട്ലി വെഡിങ് പാക്കേജ് നൽകുന്നു.

പോണ്ടിച്ചേരി

ഫ്രെഞ്ച് സ്റ്റൈൽ കല്ല്യാണം പ്ലാൻ ചെയ്യാൻ അങ്ങ് ഫ്രാൻസിലെങ്ങും പോവേണ്ട ഇങ്ങ് പോണ്ടിച്ചേരിയിലേക്ക് വണ്ടി കേറിയാൽ മതി. ​ഗോവ പോലെ ഒരു ​ബീച്ച് സ്റ്റൈൽ വെഡ്ഡിങ് ഡെസ്സറ്റിനേഷൻ വേണം എന്നാൽ ആൾ തിരക്കുണ്ടാവാനും പാടില്ല എന്നാണെങ്കിൽ പോണ്ടിച്ചേരി ഒരു ബെസ്റ്റ് ഓപ്ഷനാണ്. ഇത് ശാന്തമായ അന്തരീക്ഷത്തിൽ ഒരു കാം ആൻഡ് സ്ലോ വെഡ്ഡിങ്ങനുഭവം നിങ്ങൾക്ക് നൽക്കും.

പുഷ്കർ, രാജസ്ഥാൻ

പുരാതന ക്ഷേത്രങ്ങളും മനോഹരമായ രാജസ്ഥാൻ സം​ഗീതവുമൊക്കെയായി ഒരു വിവാഹം. അതാവും രാ​ജസ്ഥാൻ നിങ്ങൾക്കായി വാ​ഗ്ദാനം ചെയ്യുന്ന വിവാഹാനുഭവം. മനോഹരമായ തടാകത്തളെ സാക്ഷിയാക്കി ജീവിത പങ്കാളിയെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ​രാജസ്ഥാനോളം റൊമാൻ്റിക്കായ ഒരിടം നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. അതിശയകരമായ കാഴ്ചകളുള്ള ബജറ്റ്-സൗഹൃദ ഹോട്ടലുകൾ നിങ്ങൾക്ക് ഇവിടെ ലഭിക്കും. അതുകൊണ്ട് തന്നെ വിവാഹം ആഗ്രഹിക്കുന്ന ദമ്പതികൾക്ക് പുഷ്കർ ഒരു മികച്ച ഇടമാണ്.

കോവളം, കേരളം

ദൂരെയെങ്ങും പോകാൻ വയ്യ, പക്ഷെ ഒരു കിടിലൻ ഡെസ്റ്റിനേഷൻ വെഡ്ഡിങ് വേണം. പേടിക്കണ്ട വിദേശത്ത് നിന്നു വരെയുള്ളവർ തിരഞ്ഞെടുക്കുന്ന കിടിലൻ ഡെസ്റ്റിനേഷൻ നമ്മുക്ക് ചുറ്റും ഉണ്ടെന്നേ. തീരദേശ നഗരമായ കോവളമാണ് ആ ഇടം. കിടിലൻ ബീച്ച്‌സൈഡ് ലൊക്കേഷനിൽ അടിപ്പൊളി ഭക്ഷണവും കാഴ്ച്ചക്കളും ഒരുക്കി കോവളം നിങ്ങളുടെ ഡ്രീം വെഡ്ഡിങ്ങിനായി തയ്യാറാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us