ഏത് നിറമാണ് നിങ്ങള്‍ക്കിഷ്ടം? വസ്ത്രത്തിന്റെ നിറം നോക്കി ഒരാളുടെ സ്വഭാവം അറിയാം!

ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും നിങ്ങളുടെ സ്വഭാവവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്

dot image

വസ്ത്രം വാങ്ങാന്‍ ഒരു ഷോപ്പില്‍ കയറിയാല്‍ ആദ്യം നമ്മളെല്ലാവരും അവിടെല്ലാം ഒന്ന് കണ്ണോടിക്കും അല്ലേ? പെട്ടന്നായിരിക്കും എവിടെയെങ്കിലും ഒളിച്ചിരിക്കുന്ന നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറത്തില്‍ കണ്ണുടക്കുന്നത്. നേരെ ചെന്ന് വാങ്ങാനല്ലെങ്കിലും ആ വസ്ത്രം വെറുതെയെങ്കിലും ഒന്ന് എടുത്തുനോക്കും അല്ലേ? വര്‍ണ്ണമനശാസ്ത്രം എന്നൊരു സംഗതിയുണ്ട്. (വ്യത്യസ്തമായ നിറങ്ങള്‍ മനുഷ്യന്റെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണത്). അതുകൊണ്ടുതന്നെ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം നിങ്ങളുടെ സ്വഭാവം മനസിലാക്കാനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്.

അതായത് നമ്മുടെ ഓരോ ദിവസത്തെ ചിന്തകളിലും പെരുമാറ്റങ്ങളിലും വികാരങ്ങളിലും നിറങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നര്‍ഥം. നമുക്ക് ഇതേക്കുറിച്ച് അത്രയ്ക്ക് അറിയില്ലെങ്കിലും പല ബ്രാന്‍ഡഡ് വസ്ത്രശാലകളും ബേക്കറികളുമൊക്കെ ഈ വര്‍ണ്ണമനശാസ്ത്രം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തന്ത്രമാക്കി മാറ്റിയിട്ടുണ്ട് .

ചില നിറങ്ങളും അവ തിരഞ്ഞെടുക്കുന്നവരുടെ സ്വഭാവവും

ചില ജനപ്രിയമായ നിറങ്ങളും അത് തിരഞ്ഞെടുക്കുന്ന ആളുകളുടെ വ്യക്തിത്വങ്ങളും എങ്ങനെയാണെന്ന് നോക്കാം.

കറുപ്പ് നിറം

ഏറ്റവും ജനപ്രിയമായ നിറങ്ങളിലൊന്നാണ് കറുപ്പ് നിറം. കറുപ്പ് നിറം ധരിക്കാന്‍ ഇഷ്ടമുള്ള ആളുകള്‍ ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉള്ള ആളുകളായിരിക്കും.

ബ്രൗണ്‍ നിറം

നിങ്ങളുടെ വാര്‍ഡ്രോബില്‍ ബ്രൗണ്‍ നിറത്തിലുളള വസ്ത്രം ഉണ്ടോ. നിങ്ങള്‍ ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ കേട്ടോളൂ . നിങ്ങള്‍ അപാരമായ ആത്മവിശ്വാസമുള്ളവരാണ്. ബ്രൗണ്‍ നിറം ഏറ്റവും ദൃഡമായ നിറമാണ്. ഇത്തരക്കാരെ കണ്ണുമടച്ച് ആശ്രയിക്കാം. ഇവര്‍ നമുക്ക് സുരക്ഷയൊരുക്കുമെന്നാണ് പറയുന്നത്.

നീല നിറം

നീല നിറം ഇഷ്ടപ്പെടുന്നവര്‍ സഹാനുഭൂതിയുള്ളവരാണ്. ഇവര്‍ക്ക് ഉത്സാഹവും നല്ല ആശയവിനിമയം നടത്താനുള്ള കഴിവും അനുകമ്പയും ഉണ്ട്. എല്ലാവരെയും സഹായിക്കാന്‍ മനസ്ഥിതിയുള്ളവരാണ്.

ചുവപ്പ് നിറം

ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ ധീരന്‍മാരായിരിക്കും കൂടാതെ എപ്പോഴും ആഹ്ലാദഭരിതരായിരിക്കുന്നവരുമാണ്. ആഹ്ലാദഭരിതരും ഇച്ഛാശക്തിയുള്ളവരും കൂടിയാണ്. ഇത്തരമാളുകള്‍ വ്യക്തിത്വമുളളവരും സ്വതസിദ്ധമായ സ്വഭാവത്തിനും സാഹസികതയ്ക്കും പേരുകേട്ടവരാണ്.

മഞ്ഞ നിറം

നിങ്ങള്‍ മഞ്ഞ നിറം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ സര്‍ഗ്ഗാത്മകതയുള്ളവരും രസകരവും സൗഹാര്‍ദപരവുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നവരുമാണ്. വളരെ ചടുലവും സ്മാര്‍ട്ടായതുമായ വ്യക്തിത്വമുള്ളതുകൊണ്ട് ആളുകള്‍ക്ക് നിങ്ങളെ വളരെ ഇഷ്ടപ്പെടും.

ചാരനിറം

ചാരനിറം ഇഷ്ടപ്പെടുന്നവര്‍ പ്രായോഗികമായി ചിന്തിക്കുന്നവരും ശാന്ത സ്വഭാവക്കാരുമാണ്. അവര്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ സ്വന്തം ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. മാത്രമല്ല വിശ്വസിക്കാന്‍ കൊള്ളാവുന്നവരുമായിരിക്കും.

Content Highlights :Different colors influence human mood and behavior, so it is believed that the color of the clothes you wear can help you understand your character-

dot image
To advertise here,contact us
dot image