ടൈറ്റാനിക് മുതല്‍ ഒളിമ്പിക് വരെയുള്ള കപ്പല്‍ അപകടങ്ങള്‍, എല്ലാത്തിലും രക്ഷപ്പെട്ട ഒരേയൊരാള്‍; വയലറ്റ് ജസോപ്പ്

ബ്രിട്ടണില്‍ നടന്ന ടൈറ്റാനിക് അടക്കമുളള മൂന്ന് പ്രശസ്തമായ കപ്പലപകടങ്ങളെയും ബന്ധിപ്പിക്കുന്ന ഒരേയൊരാളാണ് വയലറ്റ് ജസോപ്പ്

dot image

ബ്രിട്ടണില്‍ നടന്ന മൂന്ന് പ്രശസ്തമായ കപ്പല്‍ അപകടങ്ങള്‍… അപകടത്തില്‍പ്പെട്ട കപ്പലുകളുടെ പേരുകള്‍, ടൈറ്റാനിക്, ബ്രിട്ടാനിക്, ഒളിമ്പിക്. ആ മൂന്ന് കപ്പലുകളും അപകടത്തില്‍പ്പെടുമ്പോള്‍ അതില്‍ അവള്‍ ഉണ്ടായിരുന്നു. വളരെ അത്ഭുതകരമായി മരണത്തെ അതിജീവിച്ച, 'മുങ്ങുന്ന കപ്പലുകളിലെ രാജ്ഞി' എന്നറിയപ്പെടുന്ന വയലറ്റ് ജസോപ്പ്.

അലങ്കരിച്ച വലിയ ഗോണിപ്പടികള്‍, തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകള്‍, ഗൗണുകളില്‍ മനോഹരികളായ സ്ത്രീകള്‍, മുതിര്‍ന്നവരും കുട്ടികളുമടക്കം ധാരാളം ആളുകള്‍, ഇടനാഴികളില്‍ അവിടിവിടെ മൊട്ടിടുന്ന പ്രണയങ്ങള്‍..... യഥാര്‍ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുളള ടൈറ്റാനിക്കിന്റെ കഥ അഭ്രപാളികളില്‍ നമ്മള്‍ കണ്ടതാണ്. ലോകത്തിലെ ഏറ്റവും വലുതും ഒരിക്കലും മുങ്ങാത്ത കപ്പലുമായി വിശ്വസിച്ചിരുന്ന ടൈറ്റാനിക്. 1912 ഏപ്രില്‍ 14ന് അതിന്റെ കന്നിയാത്രയ്ക്കിടയില്‍ത്തന്നെ വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മഞ്ഞുമലയിലിടിച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആ അപകടത്തില്‍ ജീവനോടെ തിരിച്ചുവന്നവരാകട്ടെ വളരെ കുറച്ച് പേരും… അങ്ങനെയായിരുന്നു ടൈറ്റാനിക്കിന്റെ ആദ്യവും അവസാനവും. ടൈറ്റാനിക് അപകടം നടക്കുമ്പോള്‍ കപ്പലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു വയലറ്റ് ജസോപ്പ് എന്ന യുവതി. അന്ന് രക്ഷാപ്രവര്‍ത്തനത്തിലടക്കം വയലറ്റ് പങ്കെടുക്കുകയും നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തിരുന്നു. വളരെ അത്ഭുതകരമായാണ് വയലറ്റ് അന്ന് രക്ഷപെട്ടതും.

പിന്നീട് ലോകത്തെ നടുക്കിയ അടുത്ത കപ്പലപകടം ബ്രിട്ടാനിക് എന്ന ഭീമാകാരമായ കപ്പലിന്‍റെതായിരുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ബ്രിട്ടാനിക് എന്ന ഭീമാകാരമായ കപ്പല്‍ നിര്‍മ്മിക്കുന്നത്. ടൈറ്റാനിക്കിന്റെ നഷ്ടത്തെത്തുടര്‍ന്ന് അടുത്തതായി നിര്‍മ്മിച്ച വലിയ കപ്പലായിരുന്നു ബ്രിട്ടാനിക്. ടൈറ്റാനിക്കിന് സംഭവിച്ച അപകടത്തെത്തുടര്‍ന്ന് എഞ്ചിനിലുള്‍പ്പെടെ നിരവധി സാങ്കേതികമായി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടൈറ്റാനിക്കിന്റെ സഹോദര കപ്പലായ ബ്രിട്ടാനിക് നിര്‍മ്മിച്ചത്. 882 അടി നീളമുളള ടൈറ്റാനിക്കിനോട് സമാനമായിരുന്നു ബ്രിട്ടാനിക്കും. യുദ്ധമുഖത്തുനിന്നും പരിക്കേറ്റ സൈനികരെ ഒഴിപ്പിക്കുവാനുള്ള ഒരു ഹോസ്പിറ്റല്‍ ഷിപ്പായാണ് ഇത് ഉപയോഗിച്ചിരുന്നത്. 1915ലും 1916 ലും യുകെയിലും ഡാര്‍ഡനെല്ലസിനും ഇടയിലാണ് കപ്പല്‍ യാത്രകള്‍ നടത്തിയിരുന്നത്. അക്കാലത്ത് സൈനികരെ പരിചരിക്കുന്നതിനായി ധാരാളം ആരോഗ്യ പ്രവര്‍ത്തകര്‍ കപ്പലില്‍ ജോലിചെയ്തിരുന്നു. അവരിലൊരാളായി വയലറ്റ് ജസോപ്പും ഉണ്ടായിരുന്നു. 1916 നവംബര്‍ 21 ന് പുലര്‍ച്ചെ ഗ്രീക്ക് ദ്വീപായ കീയക്ക് സമീപമുളള ജര്‍മ്മന്‍ നാവികസേനയുടെ നാവിക ഖനിയില്‍ ഇടിച്ച് കപ്പല്‍ മുങ്ങുകയായിരുന്നു. അപകടത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 1,036 പേര്‍ രക്ഷപെട്ടു.

ടൈറ്റാനിക്കിന്റെയും ബ്രിട്ടാനിക്കിന്റെയും സഹോദര കപ്പലായിരുന്നു ബ്രട്ടീഷ് ആഡംബര കപ്പലായ ഒളിമ്പിക്. ഒരു സൈനിക കപ്പലായിരുന്നു ഇത് . 1911 സെപ്തംബര്‍ 20 ന് അതിന്റെ അഞ്ചാമത്തെ യാത്രയിലാണ് ഒളിമ്പികിന് അപകടം സംഭവിക്കുന്നത്. അന്ന് സതാംപ്ടണില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആകസ്മികമായി ബ്രട്ടീഷ് നാവിക സേനയ്ക്കായി രൂപകല്‍പ്പന ചെയ്ത എച്ച് എംഎസ് ഹോക്ക് എന്ന യുദ്ധക്കപ്പലില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഒരു കമ്പാര്ട്ട്‌മെന്റില്‍ വെളളം കയറിയെങ്കിലും കപ്പല്‍ മുങ്ങി അപകടം സംഭവിച്ചില്ല.

വര്‍ഷങ്ങളുടെ ഇടവേളയില്‍ സംഭവിച്ച ഈ മൂന്ന് കപ്പല്‍ അപകടങ്ങളിലും ഉണ്ടായിരുന്നതും രക്ഷപെട്ടതുമായ ഒരേയൊരാളായിരുന്ന വയലറ്റ് ജസോപ്പ് എന്നതുകൊണ്ടുതന്നെ മരണംവരെയും അവര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. 1887 ല്‍ അര്‍ജന്റീനയില്‍ ജനിച്ച വയലറ്റ് , വൈറ്റ് സ്റ്റാര്‍ ലൈന്‍ എന്ന ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയിലെ നഴ്‌സായിരുന്നു. ഒളിംപിക് യുദ്ധ കപ്പലില്‍ ജോലി ചെയ്തിരുന്ന വയലറ്റ് കപ്പലില്‍ അപകടം നടക്കുമ്പോള്‍ അതിലുണ്ടായിരുന്നു. ആ അപകടത്തിന്റെ ഭീകരത മനസിലുണ്ടായിരുന്നതുകൊണ്ടുതന്നെ ടൈറ്റാനിക്കില്‍ ജോലിചെയ്യാന്‍ ക്ഷണം ലഭിച്ചിട്ടും ആദ്യം അവള്‍ പോയില്ല. പിന്നീട് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോലിക്ക് കയറുകയായിരുന്നു. 1950ലാണ് അവര്‍ ജോലിയില്‍നിന്ന് വിരമിക്കുന്നത്. പല വെല്ലുവിളികളെയും അതിജീവിച്ച്, ചെയ്യുന്ന ജോലിയോടുളള അര്‍പ്പണ മനോഭാവവും ജോലിയോടുളള ആത്മാര്‍ഥതയും പുലര്‍ത്തിയ വയലറ്റ് 1971 മെയ് അഞ്ചിനാണ് അന്തരിച്ചത്.

Content Highlights : The story of Violet Jastop, a nurse who miraculously survived three famous shipwrecks in Britain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us