അയോധ്യയിലെ കുരങ്ങുകളുടെ ഭക്ഷണത്തിനായി അക്ഷയ് കുമാറിൻ്റെ വക ഒരുകോടി

അയോധ്യയിലെ രാമക്ഷേത്രത്തിന് പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപയാണ് താരം സംഭാവന നൽകിയത്

dot image

അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനൊരുങ്ങി ബോളിവുഡ് നടൻ അക്ഷയ് കുമാർ. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപയാണ് താരം സംഭാവന നൽകിയത്. രാമായണത്തിലെ പുരാതന കഥാപാത്രമായ ഹനുമാൻ്റെ വീര സൈന്യത്തിൻ്റെ പിൻഗാമികളായാണ് അയോധ്യയിലെ വാനരന്മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചവരെന്നാണ് വിശ്വാസികൾക്ക് ഇവിടുത്തെ കുരങ്ങന്മാരെക്കുറിച്ചുള്ള ഐതിഹ്യം. ഈ വാനരക്കൂട്ടം ഇപ്പോൾ ക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ കഴിച്ച് ഉപേക്ഷിച്ച ഭക്ഷണമാണ് പലപ്പോഴും ഇവർ ആശ്രയിക്കുന്നത്. ഇവർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള സഹായവുമായാണ് അക്ഷയ് കുമാർ മുന്നോട്ട് വന്നിട്ടുള്ളത്.

ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിൻ്റെ കീഴിലുള്ള ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് വാനരന്മാർക്ക് ഭക്ഷണം നൽകാനുള്ള സംഭാവനകൾ സ്വീകരിക്കുന്നത്. അയോധ്യയില കുരങ്ങുകൾക്ക് ദിവസേന ഭക്ഷണം നൽകുക എന്നതാണ് ലക്ഷ്യം. ഇതിലേയ്ക്ക് നടൻ അക്ഷയ് കുമാർ 1000 രൂപയാണ് ആദ്യം സംഭാവന നൽകിയത്. തുടർന്ന് ഇവിടുത്തെ വാനരന്മാർക്ക് ദൈനംദിന ഭക്ഷണം ഉറപ്പ് വരുത്താൻ ഒരു കോടി രൂപ നൽകുകയായിരുന്നു.

അക്ഷയ് കുമാർ, മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, ഭാര്യാപിതാവ് രാജേഷ് ഖന്ന എന്നിവരുടെ പേരിൽ പണം സമർപ്പിച്ചുവെന്നാണ് ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത പറഞ്ഞത്. അക്ഷയ് കുമാർ വളരെ ദയാനിധിയും ഉദാരമനസ്കനും മാത്രമല്ലെന്നും സാമൂഹിക ബോധമുള്ള ഇന്ത്യൻ പൗരൻ കൂടിയാണെന്നും പ്രിയ ഗുപ്ത വ്യക്തമാക്കി. അയോധ്യയിലെ പൗരന്മാരെയും നഗരത്തെയും കുറിച്ചും അദ്ദേഹത്തിന് ശ്രദ്ധയുണ്ടെന്നും അതുകൊണ്ട് തന്നെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുമ്പോൾ പ്രദേശവാസികൾക്ക് ഒന്നും അസൗകര്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും പ്രിയ ഗുപ്ത അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us