ജന സംഖ്യയിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ നിന്ന് പുതിയതായി എത്തുന്ന വാർത്ത ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ചൈനയിലെ ജനന സംഖ്യയിൽ ഉണ്ടായ വലിയ ഇടിവിനെ തുടർന്ന് ആയിരത്തോളം കിൻഡർഗാർട്ടനുകളാണ് ഇപ്പോൾ അടച്ച് പൂട്ടിയിരിക്കുന്നത്. ജനന നിരക്ക് കുറഞ്ഞതും കിൻഡർഗാർട്ടനുകളിലെ എൻറോൾമെന്റ് നിരക്ക് കുത്തനെ കുറയുകയായിരുന്നു ഇതാണ് അടച്ച് പൂട്ടലുകളിലേക്ക് നയിച്ചത്.
തുടർച്ചയായ രണ്ടാം വർഷവും ഇടിവ് രേഖപെടുത്തിയതിനെ തുടർന്ന് 2023ൽ ചൈനയിലെ കിൻ്റർഗാർട്ടനുകളുടെ എണ്ണം 14,808 ആയി കുറഞ്ഞതായാണ് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കിൻഡർഗാർട്ടനുകളിൽ മാത്രമല്ല പ്രൈമറി സ്കൂളുകളിലും സമാനമായ ഒരു പ്രവണത കാണാൻ സാധിക്കും. 5,645 -ൽ നിന്ന് 143,500 ആയി കുറഞ്ഞുകൊണ്ട് 2023-ൽ 3.8 ശതമാനം ഇടിവാണ് 2023 ലെ കണക്കുകൾ അനുസരിച്ച് പ്രൈമറി സ്കൂളുകളിൽ ഉണ്ടായിരിക്കുന്നത്. ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളർച്ചയ്ക്ക് അപകടമുണ്ടാക്കുമോ എന്ന സംശയവും നിഴലിച്ച് നിൽക്കുന്നുണ്ട്.
ജനസംഖ്യയിലും തുടർച്ചയായി രണ്ടാം വർഷമാണ് ചൈനയിൽ കുറവുണ്ടാകുന്നത്. രണ്ട് ബില്യണിൽ നിന്ന് 1.4 ബില്യണായി ആണ് ചൈനയിലെ ജനസംഖ്യ കൂപ്പുകുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി നിലനിന്ന ചൈനയിലെ ഒറ്റക്കുട്ടി നയമാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഇതിനൊപ്പം തന്നെ മറ്റൊരു പ്രധാന പ്രശ്നമായി നിലവിൽ ചൈന കാണുന്നത് പ്രായമായവരുടെ ജനസംഖ്യ ഉയരുന്നു എന്നതാണ്. പല കിൻഡർഗാർട്ടനുകളും ഇപ്പോൾ പ്രായമായവരെ നോക്കുന്ന ഓൾഡ് എയിജ് ഹോമുകളായി മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഏകദേശം 300 ദശലക്ഷം ആളുകൾ 60 വയസും അതിനുമുകളിലും പ്രായമുള്ളവരാണെന്നും, ഈ സംഖ്യ 2035 ഓടെ 400 ദശലക്ഷത്തിലധികം കവിയുമെന്നും, 2050 ഓടെ 500 ദശലക്ഷത്തിലെത്തും എന്നുമാണ് സർക്കാർ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ വലിയൊരു വിഭാഗവും വയോജനങ്ങൾ ആകുന്നതും രാജ്യത്തിന്റെ ആശങ്കകൾ ഉയർത്തുന്ന ഒരു വിഷയമായി മാറുകയാണ്.
Content Highlight- China's Birth rate is falling, nearly a thousand kindergartens in China have been closed.