സോഷ്യൽ മീഡിയയിൽ സ്ഥിരമായി കാണപ്പെടുന്ന ബ്രെയിൻ ടീസറുകൾ പലർക്കും പ്രിയപ്പെട്ട ഒരു വിനോദമാണ്. ചെയ്യാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതും ഒരു കൗതുകം തന്നെയാണ് അല്ലേ?. എന്നാൽ അങ്ങനെ പോസ്റ്റ് ചെയ്ത ഒരു ബ്രെയിൻ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. റെഡ്ഡിറ്റ് എന്ന സാമൂഹ്യ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ബ്രെയിൻ ടീസർ പോസ്റ്റ് വ്യാപകമായ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ജെനസിസ് ക്യാപിറ്റൽ ഗ്രൂപ്പിൻ്റെ സിഇഒ ആയ ഡിനോ ഡിയോണിൻ്റെ ഒരു സ്‌ക്രീൻഷോട്ടാണ് ബ്രെയിൻ ടീസറായി പങ്കുവെച്ചിരിക്കുന്നത്.
ഡിയോൺ തന്റെ സ്ഥാപനത്തിലേക്കുളള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഇൻ്റർവ്യൂ വേളയിൽ ഈ ചോദ്യം ചോദിക്കാറുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. ബുദ്ധിമുട്ടുളള ഈ ബ്രെയിൻ ടീസറിന് ആരാണോ ഉത്തരം നൽകുന്നത് അവർക്കായി ഒരു ജോലിയും ഡിനോ ഡിയോൺ വാഗ്ദാനം ചെയ്യുന്നു. പക്ഷേ ഉത്തരം നൽകാൻ നിങ്ങൾക്ക് മൂന്ന് സെക്കൻഡ് സമയം മാത്രമേ ഉണ്ടാകുവെന്നതാണ് ചോദ്യത്തിന്റെ പ്രത്യേകത. ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരും ഉത്തരം നൽകാൻ കഴിയാത്തവരും ഉത്തരം കണ്ടെത്താതിരിക്കുന്നതിനായി നിരവധി വാദങ്ങളാണ് ഉന്നയിക്കുന്നത്. എന്നാൽ എൻ്റെ ആറ് വയസ്സുളള മകൻ ഉത്തരം നൽകിയത് 30 സെക്കൻഡിനുള്ളിൽ ആയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
പ്രതിഭാശാലികൾക്ക് (ഒൺലി ഫോർ ജീനിയസ്) മാത്രമേ ഇതിന് ഉത്തരം കണ്ടെത്താൻ കഴിയൂ എന്ന തലക്കെട്ടോടു കൂടിയാണ് ചോദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. 3x3-3/3+3 എന്ന ഗണിത ശാസ്ത്ര ബ്രെയിൻ ടീസറാണ് ഡിനോ ഡിയോണിന്റെ ആ ചോദ്യം. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ 2.8k-ലധികം ലൈക്കുകളും 3.1k-ലധികം കമൻ്റുകളുമാണ് പോസ്റ്റിന് കീഴിൽ വന്നത്.
പലർക്കും ഉത്തരത്തിൽ ഉറപ്പ് ഇല്ലെങ്കിലും പോസ്റ്റ് ചെയ്യുന്നു എന്ന കുറിപ്പ് പങ്കുവെച്ചതിന് ശേഷമാണ് എല്ലാവരും തങ്ങളുടെ ഉത്തരം പങ്കുവെയ്ക്കുന്നത്. എൻ്റെ ബോസിന് എന്തെങ്കിലും തെറ്റ് പറ്റിയാൽ ഞാൻ എന്തുചെയ്യുമെന്ന് നിങ്ങൾ പരീക്ഷിക്കുകയാണോ?. ഗണിതമെല്ലാം മന്ത്രവാദമായോ എന്നീ രസകരമായ കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. എന്നാൽ മറ്റു ചിലർ ഇത് ഒരു വെല്ലുവിളിയായാണ് കണ്ടത്. എന്നിരുന്നാലും ബുദ്ധിയുളള ഒരു ഗണിത ശാസ്ത്രഞ്ജനായുളള തിരച്ചിലിൽ തന്നെയാണ്.
Content Highlights: CEO of a company gives candidates brain teaser during job interviews, post gone viral in Socialmedia