സൗന്ദര്യകാര്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ശ്രദ്ധ വേണം. ന്യൂജെന്‍ കുട്ടികളെല്ലാം അക്കാര്യത്തില്‍ ഒരുപടി മുന്നില്‍ത്തന്നെയുണ്ട്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഫാഷന്‍ ട്രെന്‍ഡില്‍ താടി വളര്‍ത്തലിന് വലിയ സ്വീകാര്യതയാണ്. പല സ്റ്റെലിലും പല നീളത്തിലും, നിറത്തിലും ഒക്കെ താടി മെയിന്റെന്‍ ചെയ്തുപോകുന്നവരാണ് പലരും. പക്ഷേ ഈ താടിക്കാര്യത്തില്‍ ശ്രദ്ധിക്കാനും കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം
- ചര്‍മ്മം എങ്ങനെയാണോ ശ്രദ്ധിക്കുന്നത് അതുപോലെതന്നെ നിരന്തരമായ ശ്രദ്ധ താടി വളര്‍ത്തലിലും വേണം. തലമുടി വളര്‍ത്തുമ്പോള്‍ നേരിടുന്നതുപോലെതന്നെ താടി വളര്‍ത്തുമ്പോഴും നേരിടുന്ന വെല്ലുവിളിയാണ് താരനും വരണ്ട ചര്‍മ്മവും പോലെയുളള പ്രശ്‌നങ്ങള്‍. തലമുടിപോലെതന്നെ താടി വളര്‍ത്തുമ്പോഴും അത് മെയിന്റെന്‍ ചെയ്യുമ്പോഴും തുല്യമായ ശ്രദ്ധയും പരിഗണനയും അത്യാവശ്യമാണ്.
- താടി എപ്പോഴും വൃത്തിയായിരിക്കാന്‍ കട്ടികുറഞ്ഞ ക്ലെന്‍സറോ ഷാംപുവോ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴുകാം. ഇത് താരന്‍ ഉണ്ടാകുന്നത് കുറയ്ക്കുകയും വരള്‍ച്ച തടയുകയും ചെയ്യും.
- താടി ഇടയ്ക്കിടയ്ക്ക് ട്രിം ചെയ്ത് സൂക്ഷിക്കാം.
- ഇടയ്ക്കിടയ്ക്ക് മോയ്‌സ്ചറൈസ് ചെയ്യുക. ചര്‍മ്മവും തലമുടിയുമൊക്കെ മോയ്‌സ്ചറൈസ് ചെയ്യുമ്പോള്‍ കൂടുതല്‍ ഉന്മേഷത്തോടെയിരിക്കും.
- കുറച്ച് എണ്ണ എടുത്ത് ചെറുതായി ചൂടാക്കി ചര്‍മ്മത്തിലും താടിയിലും മസാജ് ചെയ്യുക.
- ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാകുമ്പോഴാണ് താടിയിലും താരന്‍ ഉണ്ടാകുന്നത്. ആഴ്ചയില്‍ രണ്ട് തവണ എണ്ണ പുരട്ടി മസാജ് ചെയ്തുകൊടുക്കാം
- ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഒരു മൃദുവായ സ്‌ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്.
Content Highlights :Growing a beard is a hugely accepted fashion trend for men. What are the things to keep in mind while growing a beard?