ടാറ്റയുടെ ആ പ്രണയകഥയിലെ നായിക 'കരോളിൻ'; നവജ്ഭായ് ടാറ്റ രത്തനെ ഇന്ത്യയിലേക്ക് വിളിച്ചിട്ടില്ലെന്ന് തോമസ് മാത്യു

അതിന് ശേഷം എല്ലാ വർഷവും കരോളിൻ ഇന്ത്യയിൽ വരുമായിരുന്നെന്നും ടാറ്റയുടെ വീട്ടിൽ താമസിക്കുമായിരുന്നു എന്നും തോമസ് പറഞ്ഞു

dot image

നീണ്ട ഒരുപാട് കഥകൾക്കിപ്പുറം അവൾ ആരെന്ന് ലോകം അറിഞ്ഞു! ടാറ്റ സൺസിൻ്റെ മുൻ ചെയർമാനായിരുന്ന രത്തൻ ടാറ്റയുടെ പ്രണയകഥ അദ്ദേഹത്തിൻ്റെ മരണത്തിന് മുൻപും ശേഷവും ഒരുപാട് ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ രത്തൻ ടാറ്റ കാലിഫോർണിയയിൽ വെച്ച് പ്രണയിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൻ്റെ രചയിതാവും മുൻ ഐഎഎസ് ഓഫീസറുമായ തോമസ് മാത്യു. 1960-കളിൽ ടാറ്റ കരോലിൻ ജോൺസുമായി അഗാധമായ പ്രണയത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന പുസ്തകത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തക ബർഖ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് തോമസ് മാത്യു ഇക്കാര്യം വെളിപ്പെടുത്തിയത്. കരോളിൻ എമ്മൺസിൻ്റെ പിതാവ് നടത്തുന്ന ഒരു ആർക്കിടെക്റ്റ് സ്ഥാപനത്തിൽ വെച്ചാണ് കരോളിനെ ടാറ്റ ആ​ദ്യമായി കാണുന്നത്.

ടാറ്റയുടെയും കരോലിൻ്റെയും പ്രണയകഥ തുടങ്ങുന്നത് ഇവിടെ

1962ൽ രത്തൻ ടാറ്റ ആർക്കിടെക്ച്ചറിൽ അദ്ദേ​ഹത്തിൻ്റെ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് എക്സ്റ്റേണൽ ഇൻവിജിലേറ്ററായിരുന്ന ആർക്കിബാൾഡ് ക്വിൻസി ജോനെസിനെ നന്ദി പറയുന്നതിനായി ഫോണിൽ വിളിക്കുന്നത്. എന്നാൽ നേരിൽ കണ്ട് സംസാരിക്കാമെന്നും ലോസ് ഏഞ്ചൽസിലേക്ക് വരാനും രത്തൻ ടാറ്റയോട് ജോനെസ് ആവശ്യപ്പെട്ടു.. കൂടിക്കാഴ്ചയിൽ അദ്ദേഹം ടാറ്റക്ക് അവിടെ തന്നെ ജോലി വാ​ഗ്ദാനം ചെയ്തു. പ്രമുഖർക്കായി വീട് നിർമ്മിച്ചുകൊടുക്കുന്ന ക്വിൻസി ജോനെസിയെന്ന പ്രമുഖനായ ആർക്കിടെക്റ്റിൻ്റെ വാഗ്ദാനം രത്തൻ ടാറ്റ സ്വീകരിച്ചു. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനം രത്തൻ ടാറ്റ മാറ്റിവെച്ചു. പിന്നീട് രത്തൻ ടാറ്റയുടെയും കരോലിൻ്റെയും പ്രണയത്തിന് നിമിത്തമായത് ഈ തീരുമാനമായിരുന്നു.

ആർക്കിബാൾഡ് ക്വിൻസി ജോനെസിൻ്റെയും കരോളിൻ എമ്മൺസിൻ്റെ പിതാവ് എമ്മൺസിൻ്റെയും പാറ്റനർഷിപ്പിലുള്ള കമ്പനിയിലാണ് ടാറ്റക്ക് ജോലി വാ​ഗ്ദാനം ചെയ്തത്. അവിടെ വെച്ചാണ് രത്തൻ ടാറ്റയും കരോളിൻ എമ്മൺസിനും കണ്ടുമുട്ടിയത്. 'കരോളിൻ എമ്മൺസിന് തൻ്റെ പിതാവ് രത്തൻ ടാറ്റയെ പരിചയപ്പെടുത്തുന്ന സമയത്ത് അവർക്ക് ഒന്നും സംസാരിക്കാനിയില്ലെന്നും ടാറ്റയെ നോക്കി നിൽക്കാനെ സാധിച്ചുള്ളുവെന്നു'മാണ് തോമസ് പറഞ്ഞത്. ഇരുവരുടെയും മനോഹരമായ ആ പ്രണയകഥ അവിടെയാണ് തുടങ്ങിയതെന്ന് തോമസ് ഓർത്തെടുത്തു.

1962ൽ ടാറ്റയുടെ മുത്തശ്ശി നവജ്ഭായ് ടാറ്റക്ക് അസുഖം ബാധിച്ച് കിടപ്പിലായി. എന്നാൽ നവജ്ഭായ് ടാറ്റ രത്തൻ ടാറ്റയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തിയ കൊണ്ടാണ് കരോളിനുമായുള്ള ടാറ്റ പിരിയാൻ കാരണമായതെന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്നും തോമസ് വ്യാക്തമാക്കി. ടാറ്റ നവജ്ഭായ് ടാറ്റയെ ‘My G’ എന്നാണ് വിളിച്ചിരുന്നത്. മുത്തശ്ശിയെ വലിയ സ്നോഹമായിരുന്നെന്നും അദ്ദേഹത്തിൻ്റെ എല്ലാം മുത്തശ്ശിയായിരുന്നെന്നും അതുകൊണ്ട് മുത്തശ്ശിയെ ‘My G’ എന്ന് വിളിച്ചിരുന്നതെന്നും തോമസ് ഓർത്തെടുത്തു. ഒരിക്കൽ പോലും നവജ്ഭായ് ടാറ്റ രത്തൻ ടാറ്റയോട് ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെട്ടിട്ടില്ല. രത്തന് യു എസിനോടുള്ള ബന്ധവും കരുതലും നവജ്ഭായ് ടാറ്റക്ക് അറിയാമായിരുന്നു. എന്നാൽ അസുഖം ബാധിച്ച മുത്തശ്ശിയെ പരിചരിക്കേണ്ടത് രത്തനാണെന്ന ​ബോധം ടാറ്റക്ക് ഉണ്ടായിരുന്നതായും തോമസ് പറഞ്ഞു.

കരോളിൻ ടാറ്റക്ക് ഒപ്പം ഇന്ത്യയിലേക്ക് വരാൻ തയ്യാറിട്ടിരുന്നെങ്കിലും 1962 ഉടലെടുത്ത ഇന്ത്യ ചൈന യുദ്ധം അവരെ പിരിക്കുകയായിരുന്നു. യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേയ്ക്ക് വരാൻ അവർക്ക് ഭയമായിരുന്നു. ഇന്ത്യയിലേയ്ക്ക് വരാൻ കഴിയാതെ പോയതിൽ വിഷമമുണ്ടെന്ന് അവർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും തോമസ് വെളിപ്പെടുത്തി.

ടാറ്റ ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം 19 വയസ്സ് മാത്രം പ്രായമുള്ള കരോളിൻ ജോനെസ് എന്ന പേരുള്ള മറ്റോരു യുവാവുമായി പ്രണയത്തിലായി. അവളുടെ കാഴ്ച്ചയിൽ അദ്ദേഹവും രത്തനെ പോലെ തന്നെയായിരുന്നു. അദ്ദേഹവും ഒരു ആർക്കിടെക്റ്റ് ആയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം രത്തൻ ടാറ്റ കരോളിനെ കാണാനായി തിരികെ യു എസിൽ എത്തിയപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞിരുന്നു. ആ സമയത്ത് അവൾ രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭിണിയായിരുന്നെന്നും തോമസ് ഓർത്തെടുത്തു.

രത്തൻ ടാറ്റ കരോളിനെയും ഭർത്താവിനെയും കൂട്ടി ഒരുമിച്ച് ഭക്ഷണം കഴിക്കാനെല്ലാം കൊണ്ടുപോയി. ഒപ്പം അവൾക്ക് ഒരു വാക്കും നൽകി ഇപ്പോൾ അവൾ ഒരു സന്തോഷ ജീവിതത്തിലാണ്. അതുകൊണ്ട് തന്നെ ഇനി ഒരിക്കലും അവളെ വിളിക്കിലെന്നും ടാറ്റ പറഞ്ഞു. പിന്നീട് അവളുടെ ഭർത്താവ് മരിക്കുന്ന വരെ ടാറ്റ അവളെ വിളിച്ചിരുന്നില്ല എന്ന് തോമസ് ഓർത്തെടുത്തു.

ഭർത്താവിൻ്റെ മരണ ശേഷം കരോളിൻ വീണ്ടും ടാറ്റയെ വിളിച്ചിരുന്നെന്നും ഇരുവരും വീണ്ടും സംസാരിക്കാൻ തുടങ്ങിയിരുന്നതായും തോമസ് പറഞ്ഞു. അതിന് ശേഷം എല്ലാ വർഷവും കരോളിൻ ഇന്ത്യയിൽ വരുമായിരുന്നെന്നും ടാറ്റയുടെ വീട്ടിൽ താമസിക്കുമായിരുന്നു എന്നും തോമസ് പറഞ്ഞു. രത്തനോട് അവൾക്കുണ്ടായിരുന്ന സ്നേ​ഹം ഒരിക്കലും ഇല്ലാതാവുന്നില്ല എന്നതിൻ്റെ തെളിവാണ് അവരുടെ പ്രണയ കഥയെന്നും തോമസ് ഓർത്തെടുത്തു.

Content Highlight: 'Navajbai Tata didn’t call ask Ratan to come back to India. She was so caring and was aware for Ratan’s love for US that he called his second home'.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us