തലമുടിയുടെ ഭംഗിയും ആരോഗ്യവും നിലനിര്‍ത്താന്‍ നാമെല്ലാവരും ശ്രമിക്കാറുണ്ട്. അതിനായി പല സൗന്ദര്യ പരീക്ഷണങ്ങളും മുടിയില്‍ ചെയ്യാറുമുണ്ട്. എന്നാല്‍ നിങ്ങളുടെ തലമുടിയ്ക്ക് സുഗന്ധം ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ? അതിനായി എന്തൊക്കെ ചെയ്യണമെന്നല്ലേ?. അതിനുവേണ്ടി സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ പിറകേ പോകണമെന്നില്ല.മുടിയ്ക്ക് പ്രകൃതിദത്ത സുഗന്ധം ലഭിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.
മുടി ഷാംപൂ ചെയ്തശേഷം റോസ്‌മേരി, ലാവണ്ടര്‍, ചമോമൈല്‍ തുടങ്ങിയവയുടെ നീര് കൊണ്ട് കഴുകി കളയാം. ഇത്തരത്തില്‍ നീരുകള്‍ ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പമാണ്.ഉദ്ദാഹരണത്തിന് റോസ്‌മേരി വാട്ടര്‍ ഉണ്ടാക്കാനായി ഒരുപാത്രത്തില്‍ റോസ്‌മേരി ഇല ഇട്ട് അതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. തണുത്ത ശേഷം വെള്ളം അരിച്ചെടുത്ത് ആ വെളളം മുടികഴുകാന്‍ ഉപയോഗിക്കാം.
വൃത്തിയുളള മുടി ഉണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വീര്യം കുറഞ്ഞ പ്രകൃതിദത്ത ഷാംപൂകൊണ്ട് ആഴ്ചയില്‍ രണ്ട് തവണ മുടി കഴുകാം. ഇത് അഴുക്കും എണ്ണയും പോയി മുടി വൃത്തിയോടെയിരിക്കാന്‍ സഹായിക്കും.
കഴിയ്ക്കുന്ന ഭക്ഷണം തലമുടിയുടെ ആരോഗ്യത്തെയും തലയിലുണ്ടാകുന്ന വാസനയെയും ഒക്കെ സ്വാധീനിക്കാറുണ്ട്. ഒമേഗ അടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം തുടങ്ങിയ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇവയെല്ലാം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിര്‍ജലീകരണം ഉണ്ടാകുമ്പോള്‍ അസുഖകരമായ ദുര്‍ഗന്ധം ഉണ്ടാകും. ആവശ്യത്തിന് വെള്ളംകുടിക്കുന്നതിലൂടെ തലമുടിയുടെയും തലയോട്ടിയുടെയും ഈര്‍പ്പവും വരള്‍ച്ചയും കുറയ്ക്കാം. അതുപോലെ വെളിച്ചെണ്ണ, ജോജോബ ഓയില്‍ പോലെയുള്ള കാരിയര്‍ ഓയിലുകള്‍ നേര്‍പ്പിച്ച് മുടിയില്‍ പുരട്ടാം.
Content Highlights : Hair has a way of smelling. Try these things.