ദീപാവലിക്കൊപ്പം നേപ്പാളിലെ 'കുക്കുര്‍ തിഹാര്‍'; അറിയാം നായകള്‍ക്കായുള്ള ഉത്സവത്തെക്കുറിച്ച്

ദീപാവലി ദിനത്തില്‍ നേപ്പാളില്‍ നായകള്‍ക്കായി ഒരു ഉത്സവമുണ്ട്. കുക്കുര്‍ തീഹാര്‍ എന്ന ഈ ഉത്സവത്തെക്കുറിച്ച് അറിയാം.

dot image

നേപ്പാളില്‍ കുക്കുര്‍ തിഹാര്‍ എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം ഉത്സവം ഉണ്ട്. നേപ്പാളിലെ ഓരോ നായപ്രേമികളും ഇഷ്ടപ്പെടുന്ന ഒരു ഉത്സവം കൂടിയാണിത്. ഈ ഉത്സവത്തില്‍ മനുഷ്യരല്ല നായകളാണ് താരങ്ങള്‍. നായ്ക്കളുടെ കഴുത്തില്‍ പൂമാല ചാര്‍ത്തിയും തിലകക്കുറി അണിയിച്ചുമൊക്കെയാണ് അവരെ ആദരിക്കുന്നത്. അഞ്ച് ദിവസമാണ് നേപ്പാളില്‍ കുക്കുര്‍ തീഹാര്‍ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കുന്നത്. ഈ ഉത്സവത്തിന്റെ ഭാഗമായി ഐശ്വര്യത്തിന്റെ ദേവിയായ ലക്ഷ്മീ ദേവിയേയും ഒപ്പം മൃഗങ്ങളേയും ആരാധിക്കുകയാണ് ചെയ്യുന്നത്. ദീപാവലിയുടെ രണ്ടാം ദിവസമാണ് ഈ ഉത്സവം നടത്തുക.

ആഘോഷവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇങ്ങനെയാണ്. ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തില്‍ മരണാനന്തര ജീവിതത്തിലേക്കുളള യാത്രയില്‍ യുധിഷ്ടിരനോടൊപ്പം അദ്ദേഹത്തിന്റെ നാല് കാലുകളുള്ള സുഹൃത്തും ഉണ്ടായിരുന്നെന്നാണ് കഥ. അതുപോലെ ഭഗവാന്‍ ശിവന്റെ അവതാരമായ ഭൈരവന്റെ കൂടെ അദ്ദേഹത്തിന്റെ വിശ്വസ്തനായ നായ വാഹനമായി കൂടെയുണ്ടായിരുന്നത്രേ. പുരാണവുമായി ബന്ധപ്പെട്ട ഈ കഥകളാണ് കുക്കുര്‍ തിഹാറിന്‍റെ അടിസ്ഥാനം. നായകള്‍ക്ക് നേപ്പാളിയില്‍ കുക്കുര്‍ എന്നാണ് പറയുക. അപകടവും മരണവും തിരിച്ചറിയാനുളള നായകളുടെ കഴിവും നായ്ക്കള്‍ മനുഷ്യനോട് കാണിക്കുന്ന വിശ്വാസ്യതയും, സ്‌നേഹവും ,സംരക്ഷണവുമാണ് ഇങ്ങനെയൊരു ആഘോഷത്തിന്റെ കാരണം.

കുക്കുര്‍ തിഹാര്‍ ആഘോഷം എങ്ങനെ

ആഘോഷങ്ങളുടെ ഭാഗമായി വീടുകളും തെരുവുകളും എല്ലാം അലങ്കരിക്കും. ആളുകള്‍ നായ്ക്കളെ പൂമാലകള്‍ അണിയിക്കുകയും അരിപ്പൊടി, തൈര്, ചുവന്ന നിറം ഇവ കലര്‍ത്തി നായകളുടെ നെറ്റിയില്‍ ചാര്‍ത്തുകയും ചെയ്യും. നായകള്‍ക്കായി വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ടാവും. വീട്ടില്‍ വളര്‍ത്തുന്നവയ്ക്ക് മാത്രമല്ല തെരുവില്‍ അലഞ്ഞുതിരിയുന്ന നായകള്‍ക്കും ഈ ഭക്ഷണം നല്‍കാറുണ്ട്.

Content Highlights :There is a festival for dogs in Nepal on Diwali. About this festival called Kukur Tihar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us