ഇന്ത്യയില്‍ ജീവിക്കണോ? ഈ പത്ത് രേഖകള്‍ നിര്‍ബന്ധമായും കൈയ്യില്‍ ഉണ്ടായിരിക്കണം

ചില രേഖകളില്ലാതെ നമുക്ക് രാജ്യത്ത് ജീവിക്കാന്‍ പ്രയാസമാണ്. ഇവയൊക്കെ ഐഡന്റിറ്റി തെളിയിക്കാന്‍ മാത്രമല്ല ചില സേവനങ്ങള്‍ ലഭ്യമാകാനും സഹായിക്കും

dot image

നമ്മുടെ രാജ്യത്ത് ജീവിക്കണമെങ്കില്‍ പ്രധാനപ്പെട്ട പത്ത് രേഖകളാണ് നിര്‍ബന്ധമായും കൈയ്യില്‍ ഉണ്ടായിരിക്കേണ്ടത്. ഒരു ബാങ്ക് അക്കൗണ്ട് തയ്യാറാക്കാനായാലും ജോലി നേടാനായാലും,യാത്ര ചെയ്യാനായാലും ഒക്കെ ഇവ വളരെ അത്യാവശ്യമാണ്. ഈ രേഖകളെല്ലാം നിങ്ങള്‍ ആരാണെന്ന് തെളിയിക്കാന്‍ മാത്രമല്ല പല സേവനങ്ങളും അവസരങ്ങളും പെട്ടെന്ന് ലഭിക്കാനും സഹായിക്കും.

ജനന സര്‍ട്ടിഫിക്കേറ്റ്


ജനന സര്‍ട്ടിഫിക്കറ്റിലാണ് ജനന തീയതിയും സ്ഥലവും പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് പോലെയുളള രേഖകള്‍ ലഭിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. നിങ്ങളുടെ വ്യക്തിപരമായ എല്ലാ രേഖകളുടേയും അടിസ്ഥാനം ഈ ജനന സര്‍ട്ടിഫിക്കറ്റാണ്.

ആധാര്‍ കാര്‍ഡ്

ആധാര്‍കാര്‍ഡ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഒക്കെ ഇവ ആവശ്യമുണ്ട്.

പാന്‍ കാര്‍ഡ്

ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും നികുതി ഫയല്‍ ചെയ്യാനും ഉള്‍പ്പടെയുള്ള സാമ്പത്തികമായ കൊടുക്കല്‍ വാങ്ങലുകള്‍ കൈകാര്യം ചെയ്യുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആദായ നികുതി വകുപ്പാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ് നല്‍കുന്നത്.

വോട്ടര്‍ ഐഡി

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും വിശ്വസനീയതയ്ക്ക് വേണ്ടിയുമുള്ളതാണ്. ഇലക്ട്രല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി)എന്ന് അറിയപ്പെടുന്ന വോ്ട്ടര്‍ ഐഡി ഇലക്ട്രല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് നല്‍കുന്നത്.

പാസ്‌പോര്‍ട്ട്

അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള പ്രധാന രേഖയാണ് പാസ്‌പോര്‍ട്ട്. വിദേശകാര്യമന്ത്രാലയം നല്‍കുന്ന ഈ രേഖ ഇന്ത്യന്‍ പൗരത്വത്തിന്റെ സ്ഥിരീകരണമായി പ്രവര്‍ത്തിക്കുന്നു.

ഡ്രൈവിങ് ലൈസന്‍സ്

നിയമപരമായി വാഹനമോടിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) ആണ് ഇത് നല്‍കുന്നത്. തിരിച്ചറിയലിന്റെ ഒരു പ്രധാന രേഖയായി ഇത് നിലനില്‍ക്കുന്നു.

റേഷന്‍ കാര്‍ഡ്

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഐഡന്റിറ്റിയായും താമസത്തിന്റെ തെളിവായും ഈ രേഖ പ്രവര്‍ത്തിക്കുന്നു. റേഷന്‍ കാര്‍ഡ് സംസ്ഥാന ഗവണ്‍മെന്റാണ് ഇഷ്യു ചെയ്യുന്നത്.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍

നിങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ യോഗ്യത തെളിയിക്കാന്‍ വളരെ അത്യാവശ്യമാണ്. ജോലി അപേക്ഷകള്‍ക്കും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ വളരെ അത്യാവശ്യമാണ്.

ബാങ്ക് പാസ്ബുക്ക്

നമ്മുടെ ഇടപാടുകളുടെയും അക്കൗണ്ട് ബാലന്‍സിന്റെയും രേഖയാണ് ബാങ്ക് പാസ്ബുക്ക്. ധനകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവ നിര്‍ണ്ണയകമാണ്. വായ്പ്പകള്‍ക്കോ അധിക ബാങ്ക് സേവങ്ങള്‍ക്കും അപേക്ഷിക്കുമ്പോള്‍ ഇത് പലപ്പോഴും ആവശ്യമാണ്.

വിവാഹ സര്‍ട്ടിഫിക്കറ്റ്

വിവാഹത്തിന്റെ നിയമപരമായ തെളിവായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. പങ്കാളിയുടെ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാനും ഔദ്യേഗിക രേഖകളില്‍ വിവാഹിതയാണോ വിവാഹിതനാണോ എന്ന് അപ്‌ഡേറ്റ് ചെയ്യാനും ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.


Content Highlights :If you want to live in our country, you must have ten important documents. All these documents will help you to prove who you are and get many services and opportunities quickly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us