ഹെയര്‍ സ്‌റ്റൈല്‍ നോക്കി സ്വഭാവം അറിയാം?

നിങ്ങളുടെ തലമുടിയുടെ സ്‌റ്റൈല്‍ ഏതാണെന്ന് നോക്കിയാല്‍ ഏത് തരക്കാരനാണെന്ന് അറിയാം

dot image

നമ്മുടെ വസ്ത്രങ്ങള്‍, അണിയുന്ന ആഭരണങ്ങള്‍, ശീലങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചാല്‍ ഒരാളുടെ വ്യക്തിത്വം ഏകദേശം എന്താണെന്ന് അറിയാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. തലമുടി ചീകുന്നതിലെ രീതി നോക്കിയാല്‍ സ്വഭാവം അറിയാമെന്ന് കേട്ടിട്ടുണ്ടോ? ഓരോ തരത്തിലുള്ള ഹെയര്‍ സ്‌റ്റെലുകള്‍ ഏതൊക്കെയാണെന്ന് നോക്കി അവരുടെ സ്വഭാവം എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.

നടുവിലൂടെ വകച്ചിലെടുത്ത് മുടി ചീകുന്നവര്‍

നടുവിലൂടെ വകച്ചിലെടുത്ത് മുടി ചീകുന്നവര്‍ ശാന്തരും ഏത് സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഇവര്‍ അധികം സംസാരിക്കാത്തവരാണ് കൂടാതെ എപ്പോഴും സമാധാനത്തോടെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഇത്തരക്കാര്‍ക്ക് ഉള്ളില്‍ നല്ലൊരു വ്യക്തിത്വമുണ്ട്.

വലതുനിന്ന് ഇടത്തേക്ക് മുടി ചീകുന്നവര്‍

വലത്തുവശത്തുനിന്ന് ഇടതുവശത്തേക്ക് മുടി ചീകുന്നയാളുകള്‍ വൈകാരികമായി ചിന്തിക്കുന്നവരും സര്‍ഗ്ഗാത്മകതയുള്ളവരും ഊര്‍ജ്വസ്വലരായ ആളുകളുമായിരിക്കും. വളരെ സെന്‍സിറ്റീവായ ഇത്തരക്കാര്‍ ആളുകളോട് സഹാനുഭൂതിയുള്ളവരാണ്.

ഇടതുനിന്ന് വലത്തേക്ക് മുടി ചീകുന്നവര്‍

ഇടതുവശത്തുനിന്ന് വലതുവശത്തേക്ക് തലമുടി ചീകുന്ന സ്ത്രീകള്‍ ഏറക്കുറേ പുരുഷ സഹജമായ സ്വഭാവം ഉളളവരായിരിക്കും. ഇവര്‍ തുറന്ന മനസുളളവരും മുന്‍കൂട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നവരും ആത്മവിശ്വാസമുള്ളവരുമായിരിക്കും. കൂടാതെ കാര്യങ്ങളെ വൈകാരികമായ രീതിയില്‍ കാണാതെ ലോജിക്കായി ചിന്തിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.

പോണിടെയില്‍ കെട്ടുന്നവര്‍

മുടി മുഴുവനായി എടുത്ത് ഉയര്‍ത്തി പോണിടെയില്‍ കെട്ടുന്നവര്‍ വളരെ ആത്മാര്‍ഥതയുള്ളവരും ആളുകളെ പ്രീതിപ്പെടുത്താനായി ഒരു പ്രവര്‍ത്തിയും ചെയ്യാത്തവരുമാണ്. അവര്‍ അവരുടെ ലോകത്ത് വളരെ സന്തുഷ്ടരായി കഴിയാന്‍ ഇഷ്ടപ്പെടുന്നു. ചുറ്റുമുളള സാഹചര്യങ്ങളോടും മറ്റ് കാര്യങ്ങളോടും വളരെ ശാന്തമായ സമീപനമാണ് ഉള്ളത്.

അലസമായി മുടി പിറകില്‍ ബണ്‍ പോലെ കെട്ടുന്നവര്‍

ചില ആളുകളെ കണ്ടിട്ടില്ലേ തലമുടി അലസമായി കെട്ടിക്കൊണ്ട് നടക്കുന്നവര്‍. അതും മുടിമുഴുവനെടുത്ത് പിറകുവശത്ത് ബണ്‍ പോലെ. അവര്‍ അവരുടെ ഫാന്റസി ലോകത്ത് ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാര്‍ അനായാസ സ്വഭാവമുളളവരും കാര്യങ്ങളോട് വിട്ടുവീഴ്ചാമനോഭാവം ഉള്ളവരും ആയിരിക്കും. ഇവര്‍ കാര്യങ്ങളെ അത്ര ഗൗരവമായി എടുക്കാറില്ല. മാത്രമല്ല സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാറുമില്ല.

മുടി അഴിച്ചിടുന്നവര്‍

മിനുസമാര്‍ന്നതും അഴിച്ചിട്ടതുമായ മുടിയുള്ള ഒരാളെ കണ്ടാല്‍ അവര്‍ ബോസി ക്യാരക്ടറുളള ആളാണെന്നുവേണം കരുതാന്‍. അവരുടെ നീക്കങ്ങളും പ്രവര്‍ത്തനവുമെല്ലാം വളരെ സൂക്ഷ്മമായിരിക്കും. കാര്യങ്ങളെല്ലാം അടുക്കും ചിട്ടയോടുംകൂടി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ കുഴപ്പമുള്ള കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്.

Content Highlights : Character can be known by hair style

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us