ഒരാളുടെ മുഖവും നെറ്റിയും മൂക്കും ചുണ്ടും ഒക്കെ നോക്കി അയാളില്‍ മറഞ്ഞിരിക്കുന്ന പല സ്വഭാവങ്ങളും കണ്ടെത്താന്‍ സാധിക്കും എന്നാണ് പ്രശസ്ത ഫെയിസ് റീഡര്‍ എഴുത്തുകാരനായ ജീന്‍ ഹാനന്‍ പറയുന്നത്. നെറ്റിയുടെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വവും അവര്‍ എങ്ങനെ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നു എന്നും അറിയാം.
വലിയ നെറ്റിയുള്ള ആളുകള്‍ പൊതുവേ ബുദ്ധിശാലികളും കാര്യങ്ങളെക്കുറിച്ച് അവബോധമുള്ളവരും കൂട്ടുകൂടാന്‍ ഇഷ്ടപ്പെടുന്നവരും പഠിക്കാന്‍ മിടുക്കരും ഒരു സമയം പല ജോലികള്‍ ചെയ്യാന്‍ പ്രാപ്തരുമാണ്. ഇവര്‍ ജീവിതത്തില്‍ സംതൃപ്തരായിരിക്കും. ഉള്ള സൗഹൃദ വലയം ചെറുതാണെങ്കിലും അതില്‍ സംതൃപ്തി കണ്ടെത്തുന്നവരാണ്. നാലാള്‍ ചേരുന്നിടത്ത് അവരായിരിക്കും ശ്രദ്ധാകേന്ദ്രം. പല സെലിബ്രിറ്റികളും, രാജകുടുംബാംഗങ്ങളും, ബിസിനസ്സുകാരെയും ഒക്കെ ശ്രദ്ധിച്ചാലറിയാം അവര്‍ വലിയ നെറ്റിത്തടമുളളവരാണ്. ഇത്തരത്തില്‍ നല്ല ഗുണങ്ങള്‍ പലതുണ്ടെങ്കിലും അവരുടെ മോശം സ്വഭാവങ്ങളിലൊന്നാണ് ദേഷ്യം.
ഇടുങ്ങിയ നെറ്റിത്തടം അഥവാ ചെറിയ നെറ്റിയുള്ളവര്‍ വികാരാധീനരായ വ്യക്തികളാണ്. അവര്‍ എപ്പോഴും വൈകാരികമായാണ് ചിന്തിക്കുന്നത്. ഏകാന്തക ഇഷ്ടപ്പെടുന്നവരാണ്. സ്വന്തം മനസമാധാനത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് കൂടുതല്‍ ആളുകളുമായി വളരെയധികം അടുക്കുന്നത് ഇവര്‍ മനപ്പൂര്‍വ്വം ഒഴിവാക്കും. ഇങ്ങനെയുള്ളവര്‍ പ്രണയത്തിലായാല്‍ പങ്കാളിയോട് വളരെ കരുതലുളളവരായിരിക്കും. ഇവര്‍ വളരെ സഹാനുഭൂതിയുളളവരും സഹായികളുമാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഇവരെ കൂടെക്കൂട്ടാന്‍ ആഗ്രഹിക്കും.
വളഞ്ഞ നെറ്റിയുള്ള ആളുകള്‍ സൗഹൃദത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. അവര്‍ എളുപ്പത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കും. മാത്രമല്ല അവര്‍ എവിടെയുണ്ടോ അവിടെയെല്ലാം പോസിറ്റീവ് എനര്‍ജി നിറയ്ക്കുകയും ചെയ്യും. വൈകാരികമായി സെന്‍സിറ്റീവാണ് വളഞ്ഞ നെറ്റിക്കാര്‍ . അവര്‍ക്ക് എന്ത് ,എപ്പോള്‍, ആരോട് പറയണമെന്ന് കൃത്യമായി അറിയാം.ആളും തരവും അറിഞ്ഞേ പെരുമാറുകയുള്ളൂ. ജീവിതത്തില്‍ വളരെ ശുഭാപ്തി വിശ്വാസമുള്ളവരും മറ്റുള്ളവരില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നവരുമാണ്. എത്ര സങ്കീര്‍ണ്ണമായ സാഹചര്യങ്ങളേയും ശാന്തമായി കൈകാര്യം ചെയ്യാനും മിടുക്കരാണ്. പക്ഷേ സെന്‍സിറ്റീവ് സ്വഭാവമുള്ളവരായതുകൊണ്ടുതന്നെ വൈകാരികമായി ഇടയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കും.
എം ആകൃതിയില്‍ നെറ്റിയുളളവര്‍ കലാപരവും സര്‍ഗ്ഗാത്മകവുമായ കഴിവുള്ളവരാണ്. വൈകാരികമായും ഒപ്പം യുക്തിപൂര്‍വ്വവും ചിന്തിക്കുന്നവരാണ്. ഇവര്‍ ആധുനിക ചിന്തകളെ സ്വീകരിക്കുമ്പോഴും പരമ്പരാഗത മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നവരും കൂടിയാണ്. കൃത്യമായ സാഹചര്യങ്ങള്‍ ലഭിച്ചാല്‍ സ്വയം ഉയര്‍ന്നുവരാനും അഭിവൃദ്ധി നേടാനും ശ്രമിക്കുന്നവരാണ്. പലപ്പോഴും ശാന്തരും ക്ഷമയുള്ളവരുമാണെങ്കിലും പെട്ടന്ന് ദേഷ്യപ്പെടുന്നു. പക്ഷേ പെട്ടന്ന് തന്നെ ശാന്തമാകുകയും ചെയ്യും. അവര്‍ ഒരിക്കലും മറ്റുള്ളവരോട് പക വച്ചുപുലര്‍ത്തില്ല. വളരെ ഭംഗിയായി ജീവിക്കുകയും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യും. മാത്രമല്ല പങ്കാളി, കുടുംബം, സുഹൃത്തുക്കള്‍ ഇതിനൊക്കെ വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്യും.
Content Highlights : A person's personality and how they handle relationships can be known by looking at the shape of the forehead