സംഗീത പരിപാടിക്കിടെ വേദിയിലെത്തിയ കോഴിയെ കഴുത്തറുത്ത് ചോര കുടിച്ചു; ഗായകനെതിരെ കേസ്

കൊന്ന കോഴിയുടെ രക്തം വേദിയില്‍ വച്ചുതന്നെ കുടിക്കുകയായിരുന്നു

dot image

സംഗീത പരിപാടിക്കിടെ വേദിയിലെത്തിയ കോഴിയെ കഴുത്തറുത്ത് ചോര കുടിച്ച ഗായകന്‍ കോന്‍ വായ് സണ്ണിനെതിരെ കേസെടുത്ത് പൊലീസ്. അരുണാചല്‍ പ്രദേശ് ഇറ്റാനഗര്‍ പൊലീസാണ് കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 27നായിരുന്നു സംഭവം. സംഗീതപരിപാടി നടക്കുന്ന സമയത്ത് ഒരു കോഴി വേദിയിലേക്കെത്തി. ഉടന്‍ തന്നെ അതിനെ പിടിച്ച് കഴുത്തറുത്ത് കൊല്ലുകയും വേദിയില്‍ വച്ചുതന്നെ രക്തം കുടിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കോന്‍ വായ് സണ്ണിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഒഫ് അനിമല്‍സ് (പെറ്റ) ഇന്ത്യ പരാതി നല്‍കി. ഇതെത്തുടര്‍ന്നാണ് ഇറ്റാനഗര്‍ പൊലീസ് കേസെടുത്തത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോന്‍ വായ് സണ്‍ വേദിയില്‍ അസ്വാഭാവികമായ പ്രവൃത്തി ചെയ്തതെന്ന് സംഘാടകര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഗായകന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

''കരുതിക്കൂട്ടി ചെയ്തതല്ല. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സംഘാടകര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. മോശമായ തരത്തില്‍ എന്തെങ്കിലും പ്രചരിപ്പിക്കണം എന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ല. എല്ലാവരോടും സ്നേഹവും ബഹുമാനവുമാണ്, '' കോന്‍ വായ് സണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെങ് ജില്ലയിലെ സെപ്പയില്‍ നിന്നുള്ള കലാകാരനാണ് കോന്‍ വായ് സണ്‍. അറിയപ്പെടുന്ന ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമാണ്.

CONTENT HIGHLIGHTS: Arunachal Musician Kills Chicken, Drinks Its Blood On Stage, Case Filed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us