തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയില്‍ എന്നെ നീ......; അണിയേണ്ടത് സിന്ദൂരമോ കുങ്കുമമോ?

നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന കുങ്കുമവും സിന്ദൂരവും തമ്മില്‍ വ്യത്യാസമുണ്ടോ? എങ്ങനെയാണ് ഇവ നിര്‍മ്മിക്കുന്നത്?

dot image

കുങ്കുമവും സിന്ദൂരവും തമ്മില്‍ വ്യത്യാസമുണ്ടോ എന്നത് പലര്‍ക്കുമുളള സംശയമാണ്. ഒരേ നിറത്തിലും ഒരേ തരത്തിലുമുള്ള പൊടിയാണെന്നതുകൊണ്ടാണ് ഇവ രണ്ടും ഒന്നാണെന്ന് ആളുകള്‍ക്ക് തോന്നാന്‍ കാരണം. എന്നാല്‍ കുങ്കുമവും സിന്ദൂരവും ഒന്നല്ല രണ്ടാണ്. ഇതിന്റെ ഉപയോഗങ്ങളും വ്യത്യസ്തമാണ്.

എന്താണ് സിന്ദൂരം

സാധാരണയായി വിവാഹിതകളായ സ്ത്രീകളാണ് സിന്ദൂരം അണിയുന്നത്. ചുവപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങളിലുള്ള പൊടിയായാണ് സിന്ദൂരം കാണപ്പെടുന്നത്. പലയിടങ്ങളിലും ചുവപ്പ് നിറത്തിലുള്ള കുങ്കുമമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് പിങ്കും ഓറഞ്ചും നിറത്തിലുള്ള പൊടികള്‍ കൂടുതലായി കണ്ടുവരുന്നത്. മഞ്ഞള്‍, നാരങ്ങ അല്ലെങ്കില്‍ ഈയം എന്നിവയ്‌ക്കൊപ്പം സിന്നബാര്‍ എന്ന ധാതു ചേര്‍ത്താണ് സിന്ദൂരം നിര്‍മ്മിക്കുന്നത്. മഞ്ഞള്‍,ഈയം, കുമ്മായം എന്നിവയുടെ മിശ്രിതമാണ് ഇതിന് ചുവപ്പ് നിറം നല്‍കുന്നത്.

എന്താണ് കുങ്കുമം

സിന്ദൂരം പോലെതന്നെയാണ് കുങ്കുമവും. എന്നാല്‍ കുങ്കുമത്തിന്റെ ഉപയോഗം വ്യത്യസ്തമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിന്ദൂരം വിവാഹിതകള്‍ നെറ്റിയില്‍ ധരിക്കുമ്പോള്‍ കുങ്കുമം കൂടുതലായും മതപരമായ ചടങ്ങുകള്‍ക്കാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ഇത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഉപയോഗിക്കാനും സാധിക്കും. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കുങ്കുമപ്പൊടി വെള്ളംചേര്‍ത്ത് മിക്‌സ് ചെയ്ത് കൈകളിലും കാലുകളിലും പുരട്ടാറുണ്ട്.

സിന്ദൂരവും കുങ്കുമവും അണിയേണ്ടത് എങ്ങനെ

വിവാഹിതകളായ സ്ത്രീകള്‍ മുടിയുടെ മധ്യത്തിലായി സീമന്ത രേഖയിലാണ് സിന്ദൂരം അണിയേണ്ടത്. ഒരു സ്ത്രീ വിവാഹിതയാകുന്നതുമുതല്‍ ഭര്‍ത്താവിനൊപ്പം ഒരുമിച്ച് ജീവിക്കുന്ന കാലത്തോളം സിന്ദൂരം അണിയണമെന്നാണ് വിശ്വാസം. എന്നാല്‍ സിന്ദൂരത്തെ അപേക്ഷിച്ച് കുങ്കുമത്തിന് ധാരാളം ഉപയോഗമുണ്ട്. നെറ്റിയില്‍ തിലകമായോ പൊട്ടുതൊടാനോ ഇത് ഉപയോഗിക്കാറുണ്ട്. പുരികങ്ങള്‍ക്കിടയിലുളള ഭാഗത്താണ് കുങ്കുമം അണിയേണ്ടത്.

Content Highlights : Is there a difference between saffron and sindoor? How are these made?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us