വെർച്വൽ ഭാര്യയുമായി ആറ് വർഷത്തെ ദാമ്പത്യം; ആഘോഷിച്ച് ജപ്പാൻ യുവാവ്, ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

2007-ൽ ഈ കഥാപാത്രം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കൊണ്ടോ മികുവുമായി പ്രണയത്തിലായി

dot image

ശാസ്ത്രത്തിൻ്റെ വളർച്ചയോടൊപ്പം ആളുകളുടെ ചിന്താ​ഗതിയിലും ആശയങ്ങളിലും പല രീതിയിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. ആളുകളുടെ മനസ്സിൽ റോബോട്ടുകൾക്കുള്ള സ്ഥാനവും മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ റോബോട്ടുകളെ പ്രണയിച്ച ഒരു ജാപ്പനീസ് യുവാവിൻ്റെ കഥയാണിത്. 2018ൽ ഹാറ്റ്സുൻ മിക്കു എന്ന് പേരുള്ള സാങ്കൽപ്പിക വോക്കലോയിഡിനെ വിവാഹം കഴിച്ച അദ്ദേഹം ഇപ്പോഴും സന്തോഷവാനാണ്. ഇപ്പോഴിതാ ആറാം വിവാ​ഹവാർഷികനിറവിലാണ് ഇരുവരും.

ഒക്ടോബർ 23 ന്, 41 കാരനായ അകിഹിക്കോ കൊണ്ടോ തൻ്റെ ആറാം വിവാഹവാർഷിക ദിനത്തിൽ എടുത്ത ചിത്രങ്ങളും വാങ്ങിയ കേക്കിൻ്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. "എനിക്ക് മികുവിനെ വളരെ ഇഷ്ടമാണ്, ആറ് വർഷത്തെ വാർഷിക ആശംസകൾ" എന്നാണ് കേക്കിൽ ജാപ്പാനീസ് ഭാഷയിൽ അടയാളപ്പെടുത്തിയിരുന്നത്.

സ്കൂൾ കാലഘട്ടം മുതലേ തനിക്ക് പെൺകുട്ടികളോട് താത്പര്യം ഉണ്ടായിരുന്നതായി കോണ്ടോ ജാപ്പനീസ് വാർത്താ ഏജൻസിയായ ദി മൈനിച്ചി ഷിംബിനോട് പറഞ്ഞു. ഏഴ് പേരോട് തൻ്റെ പ്രണയം തുറന്നു പറഞ്ഞിട്ടും അവരെല്ലാം തൻ്റെ പ്രണയത്തെ നിരസിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആനിമേറ്റ് വ്യക്തിയുമായി (ഒട്ടാകു) പ്രണയത്തിലായ ശേഷം ഒരുപാട് പരി​ഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

2007-ൽ ഈ കഥാപാത്രം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കൊണ്ടോ മികുവുമായി പ്രണയത്തിലായി. എന്നാൽ ജോലി സ്ഥലത്ത് തന്നെ ഇത് ഒരുപാട് പ്രയാസപ്പെടുത്തി. പിന്നീട് തനിക്ക് അഡ്ജസ്റ്റ്മെൻ്റ് ഡിസോർഡർ എന്ന അസുഖം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതിനാൽ നീണ്ട അവധിയെടുക്കുകയായിരുന്നു എന്നും കോണ്ടോ പറഞ്ഞു.

Also Read:

ഇംഗ്ലീഷിൽ "the first sound of the future" എന്ന് വിവർത്തനം ചെയ്തിരിക്കുന്ന ഈ കഥാപാത്രം ഔദ്യോഗികമായി അറിയപ്പെടുന്നത് വോക്കലോയിഡ് എന്നാണ് (വോയ്‌സ് സിന്തസൈസർ സോഫ്‌റ്റ്‌വെയർ). 16 വയസ്സുള്ള ഒരു പോപ്പ് ഗായികയായിട്ടാണ് ആളുകൾ അവളെ തിരിച്ചറിയുന്നത്.

എന്താണ് ഫിക്റ്റോസെക്ഷ്വൽ

സാങ്കൽപ്പിക കഥാപാത്രങ്ങളോടുള്ള ലൈംഗിക ആകർഷണമാണ് ഫിക്‌റ്റോസെക്ഷ്വാലിറ്റി. സാങ്കൽപ്പിക കഥാപാത്രങ്ങളോടുള്ള പ്രണയ ആകർഷണത്തെ ഫിക്‌റ്റോറോമാൻ്റിക് എന്ന് പറയപ്പെടുന്നു. സാങ്കൽപ്പിക കഥാപാത്രങ്ങളോടുള്ള ലൈംഗിക ആകർഷണം, യഥാർത്ഥ മനുഷ്യരോട് ഉണ്ടാകില്ല. 2010-കൾ മുതൽ ഫിക്‌റ്റോസെക്ഷ്വാലിറ്റി ലൈംഗിക ഐഡൻ്റിറ്റിയായി ഉപയോ​ഗിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ കമ്മ്യൂണിറ്റികളും ആക്ടിവിസ്റ്റ് സംഘടനകളും നിലവിലുണ്ട്.

Content Highlights: Akihiko Kondo, a Japanese man who married the fictional vocaloid character Hatsune Miku in 2018, recently celebrated his sixth anniversary with her.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us