കാറിന് ശവസംസ്‌കാരം നടത്തി ഗുജറാത്തിലെ ഒരു കര്‍ഷക കുടുംബം. കാറിനെ മണ്ണില്‍ കുഴിച്ചിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഒരു കര്‍ഷക കുടുംബമാണ് ഇത്തരത്തിലൊരു ശവസംസ്‌കാര ചടങ്ങ് നടത്തിയിരിക്കുന്നത്. 4 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബം ഈ ചടങ്ങ് നടത്തിയത്.
തങ്ങളുടെ ഭാഗ്യ കാറായിരുന്നു ഇതെന്ന് കുടുംബം പ്രതികരിച്ചു. കാറിന്റെ സമാധി ചടങ്ങില്‍ ഗ്രാമവാസികളും സന്യാസിമാരും ആത്മീയ നേതാക്കളും ഉള്‍പ്പെടെ 1500-ഓളം പേര്‍ പങ്കെടുത്തു. പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച കാറുമായി ശ്മശാന സ്ഥലത്തേക്ക് ഘോഷയാത്ര നടത്തി. അവിടെ പരമ്പരാഗത ആചാരപ്രകാരം അവരുടെ കുലദൈവത്തിന് പ്രാര്‍ത്ഥനകള്‍ നടത്തിയതിനു ശേഷമാണ് കാര്‍ അടക്കം ചെയ്തത്. കാറ് മണ്ണില്‍ കുഴിച്ചിടുമ്പോള്‍ പുരോഹിതന്മാര്‍ മന്ത്രങ്ങള്‍ ഉരുവിടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
'ഏകദേശം 12 വര്‍ഷം മുമ്പ് ഞാന്‍ ഈ കാര്‍ വാങ്ങി, ഇത് കുടുംബത്തിന് ഐശ്വര്യം കൊണ്ടുവന്നു. ബിസിനസ്സ് വിജയം കാണുന്നതിന് പുറമെ എന്റെ കുടുംബത്തിനും ബഹുമാനം ലഭിച്ചു. ഈ വാഹനം എന്റെ കുടുംബത്തിനും എനിക്കും ഭാഗ്യം തെളിയിച്ചു. അതിനാല്‍, ഇത് വില്‍ക്കുന്നതിന് പകരം ഞാന്‍ അത് അടക്കം ചെയ്തു, എന്റെ വരും തലമുറ എന്നും ഓര്‍മിക്കാനാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്'- കുടുംബാംഗമായ പൊളാര പറഞ്ഞു.
गुजरात में कार को दी गई 'समाधि', बजाए गए ढोल नगाड़े, करवाया अनुष्ठान,देखिए #Video#Viral #ViralVideo pic.twitter.com/a9AEgcHvTX
— India TV (@indiatvnews) November 8, 2024
CONTENT HIGHLIGHTS: Gujarat Family Honours 'Lucky' Car With Burial Ceremony, 1,500 People Attend