മുടി കൊഴിച്ചിൽ ചുറ്റിക്കുന്നുണ്ടോ? ഇതൊന്ന് പരീക്ഷിക്കൂ!

മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകളുണ്ട്

dot image

പ്രായഭേദമന്യേ, ലിംഗഭേദമന്യേ എല്ലാവരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇതിന് പരിഹാരമായി വിപണിയില്‍ ലഭിക്കുന്ന പലതരം ഉത്പന്നങ്ങള്‍ പരീക്ഷിക്കുന്നവരാണ് 90 ശതമാനം ആളുകളും. പലരും ധാരാളം പണം ചെലവാക്കി മുടിസംരക്ഷണത്തിനായി ട്രീറ്റ്‌മെന്റുകളും എടുത്തിട്ടുണ്ടാവും. എന്നിട്ടും പ്രയോജനമൊന്നും ലഭിക്കാത്തവരും ഉണ്ടാവും. ഇവയില്‍ പല ഉത്പന്നങ്ങളിലും രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ അവ മുടിയ്ക്ക് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാക്കുകയേ ഉള്ളൂ. എന്നാല്‍ മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകളുണ്ട്.

നെല്ലിക്കയും മറ്റ് സമീകൃത ആഹാരവും

ആരോഗ്യമുള്ള തലമുടി ലഭിക്കാന്‍ നല്ല രീതിയില്‍ പോഷകഗുണങ്ങളടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. മുടിയുടെ ആരോഗ്യത്തിന് പഴമക്കാര്‍ മുതല്‍ പറഞ്ഞു തന്നിട്ടുളള ഒരു ഗുണകരമായ ഒരു വസ്തുവാണ് നെല്ലിക്ക. എല്ലാദിവസവും ഒരു നെല്ലിക്ക വീതം കഴിയ്ക്കുന്നത് ഗുണപ്രദമാണ്. നെല്ലിക്ക അകാലനര തടയാനും മുടിവളരാൻ സഹായിക്കുകയും ചെയ്യും. അതുപോലെ കഴിക്കുന്ന ഭക്ഷണത്തില്‍ അയണ്‍, വിറ്റാമിന്‍ ബി, ചെമ്പ്, സിങ്ക് വിറ്റാമിന്‍ സി എന്നിവയെല്ലാം ഉള്‍പ്പെടുത്തണം. ഈ പറഞ്ഞിരിക്കുന്നവയെല്ലാം മുടിവളര്‍ച്ചയെ സഹായിക്കും.

എണ്ണപുരട്ടിയുളള മസാജ്

തലയോട്ടിയില്‍ എണ്ണപുരട്ടി മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വേരുകള്‍ ബലത്തോടെ വളരാനും സഹായിക്കും. ചെറു ചൂടുള്ള എണ്ണകൊണ്ട് മസാജ് ചെയ്യുന്നതാണ് ഉത്തമം. വെളിച്ചെണ്ണയോ ജോജോബ ഓയിലോ ഉപയോഗിക്കുന്നതാണ് ഉത്തമം.

കറ്റാര്‍ വാഴയും തലമുടിയുടെ ആരോഗ്യവും

നെല്ലിക്ക പോലെതന്നെ മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയുന്ന മറ്റൊന്നാണ് കറ്റാര്‍ വാഴ. മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഇത്രയും നല്ല മറ്റൊരു പ്രകൃതിദത്ത മാര്‍ഗ്ഗമില്ല. ഇത് മുടിയ്ക്ക് ഈര്‍പ്പവും പോഷകവും നല്‍കുന്നു. കറ്റാര്‍വാഴ ജെല്‍ നേരിട്ട് മുടിയില്‍ പുരട്ടി അര മണിക്കൂര്‍ വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കും.

മുടി ഷാംപൂ ചെയ്യേണ്ടത് എങ്ങനെ

നിങ്ങള്‍ എന്നും തലമുടി കഴുകാന്‍ ഷാംപൂ ഉപയോഗിക്കാറുണ്ടോ? എന്നാല്‍ അക്കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ചയില്‍ മൂന്ന് തവണ മുടി കഴുകാവുന്നതാണ്. എണ്ണമയമുള്ള പ്രകൃതമുള്ള ആളാണെങ്കില്‍ ദിവസവും മുടി വൃത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അഴുക്കും പൊടിയും അടിഞ്ഞുകൂടും. പ്രകൃതിദത്തമായ ചെമ്പരത്തിതാളി ഉപയോഗിച്ച് കഴുകുന്നതാണ് ഏറ്റവും നല്ലത്. ഷാംപൂ ഉപയോഗിക്കുമ്പോള്‍ മൈല്‍ഡ് ആയിട്ടുളളവ ഉപയോഗിക്കാം. അല്ലെങ്കില്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

മാനസിക സമ്മര്‍ദ്ദവും മുടികൊഴിച്ചിലും

മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മാനസിക സമ്മര്‍ദ്ദം. അമിതമായ മാനസിക സമ്മര്‍ദ്ദം മുടി കൊഴിയാനും വേഗത്തില്‍ നരയ്ക്കാനും കാരണമാകും. കഴിയുന്നതും സമ്മര്‍ദ്ദമൊക്കെ മാറ്റി വച്ച് റിലാക്ഡ് ആയിട്ടിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.സ്വയം സന്തോഷം കണ്ടെത്താനുളള വഴികള്‍ കണ്ടുപിടിക്കാം.

Content Highlights : there are some remedies that we can do on our own to reduce hair fall and improve hair health

dot image
To advertise here,contact us
dot image