ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള വാച്ച് റോളക്‌സും പട്ടേക് ഫിലിപ്പും ഒന്നും അല്ല. ഡയമണ്ട് ഹാലൂസിനേഷനാണ് ഈയൊരു ഖ്യാതിയുള്ളത്. 110 ക്യാരറ്റിലുളള അപൂര്‍വ്വവും പല നിറത്തിലുളളതുമായ വജ്രങ്ങള്‍ കൊണ്ടാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ആഡംബരത്തിൻ്റെയും കരകൗശലത്തിൻ്റെയും മികച്ച ഉദാഹരണമാണ് ഈ വാച്ച്. 464 കോടി രൂപയിലധികമുള്ള 55 മില്യണ്‍ ഡോളര്‍ വിലവരുന്ന ഈ വാച്ച് ലോകത്ത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചിലവേറിയ വാച്ചെന്ന ബഹുമതിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സമയം നോക്കാം എന്നുമാത്രമല്ല കല, ഫാഷന്‍ എന്നിവയെല്ലാം സംയോജിപ്പിച്ച ഒരു സ്‌പെഷ്യല്‍ പ്രോഡക്ടാണിത്.
ലണ്ടന്‍ ആസ്ഥാനമായ ജ്വലറി ബ്രാന്‍ഡായ ഗ്രാഫ് ഡയമണ്ട്‌സ് ബാസല്‍വേള്‍ഡാണ് ഈ വാച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗ്രാഫ് ഡയമണ്ട്‌സ് ബാസല്‍വേള്‍ഡിന്റെ ചെയര്‍മാനും സ്ഥാപകനുമായ ലോറന്‍സ് ഗ്രാഫിന്റെ ആശയമാണ് ഇത്തരത്തിലൊരു വാച്ച് നിര്‍മ്മിക്കാന്‍ കാരണമായത്. ബാസല്‍വേള്‍ഡ് 2014ല്‍ അനാച്ഛാദനം ചെയ്ത ഈ വാച്ച് 110 കാരറ്റിലുള്ള വ്യത്യാസ്ത നിറമുളള വജ്രങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പിങ്ക്, നീല, പച്ച, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിലുളള അപൂര്‍വ്വ വജ്രങ്ങളാണ് ഈ വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്. പരമ്പരാഗതമായ ഡയമണ്ട് വാച്ചുകളില്‍ നിന്ന് വ്യത്യസ്തമായി പിയര്‍, മരതകം, വൃത്താകൃതിയിലുള്ള വജ്രങ്ങള്‍, എമറാള്‍ഡ് എന്നിവയെല്ലാം ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിനം ബ്രേസ്‌ലറ്റിന് ചുറ്റും ശ്രദ്ധേയമായ മള്‍ട്ടി-ഹ്യൂഡ് റെയിന്‍ബോ ഇഫക്ടിലാണ് വജ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ധാരാളം നിറങ്ങള്‍ ഇടകലർത്തിയുള്ള ഡിസൈൻ ആയത് കൊണ്ട് വെള്ള ഡയമണ്ടിനേക്കാള്‍ വാച്ചിന്റെ ഭംഗി എടുത്തു കാണിക്കുന്നുണ്ട്.
Content Highlights :know about the world's most expensive watch studded with rare diamonds