മുടികൊഴിച്ചില്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അസ്വാഭാവികമായി ഉണ്ടാകുന്ന അമിതമായ മുടികൊഴിച്ചില്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യണം. സാധാരണ ഗതിയില്‍ ഒരു ദിവസം ഒരു വ്യക്തിക്ക് 50 മുതല്‍ 100 മുടി വരെ കൊഴിയാം.പക്ഷേ തലമുടി കഴുകുമ്പോഴും ചീകുമ്പോഴുമൊക്കെ സാധാരണയില്‍ കൂടുതല്‍ മുടി കൊഴിയുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്. അമിതമായി മുടികൊഴിയുകയാണെങ്കില്‍ സ്വയം പരിഹാരം കണ്ടെത്തുന്നതിന് പകരം ഡോക്ടറെ കാണേണ്ടതാണ്. സമ്മര്‍ദ്ദവും, പോഷകാഹാരക്കുറവും, ഹോര്‍മോണ്‍ പ്രശ്‌നങ്ങളുമെല്ലാം മുടികൊഴിച്ചിലിന് കാരണമായേക്കാം.
അമിതമായ മുടികൊഴിച്ചില്‍ - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- എപ്പോഴും ജന്റില്‍ (കട്ടികുറഞ്ഞ) ഷാംപൂ ഉപയോഗിക്കുക. കട്ടി കൂടിയ ഷാംപൂ മുടിയെ വരണ്ടതാക്കും. ഇത് തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയം ഇല്ലാതാക്കുകയും മുടിയിഴകള്‍ പൊട്ടിപ്പോകാന്‍ കാരണമാവുകയും ചെയ്യും.
- മുടി ചൂടുവെള്ളത്തില്‍ കഴുകാതിരിക്കാന്‍ ശ്രദ്ധിക്കുക.ചൂടുവെള്ളം ഉപയോഗിക്കുമ്പോള്‍ മുടി പൊട്ടാനും കൊഴിയാനും സാധ്യതയുണ്ട്.
- മുടി കുരുക്കുകളില്ലാതെയിരിക്കാന്‍ ശ്രദ്ധിക്കുക. കുളിക്കുന്നതിന് മുന്‍പ് മുടി ബ്രഷ് ചെയ്യുന്നത് മുടി കുരുങ്ങാതിരിക്കുകയും മുടി കഴുകുന്നത് എളുപ്പമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ കുറയുകയും ചെയ്യും.
- തലമുടി ചീകുമ്പോള്‍ പരുക്കന്‍ ബ്രഷുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. പകരം മൃദുവായ ഹെയര്‍ ബ്രഷുകള്‍ തിരഞ്ഞെടുക്കുക.
- ഷാംപുവിന് പകരം കണ്ടീഷ്ണര്‍ ഉപയോഗിക്കുക. ഇത് മൃദുവായതുകൊണ്ടുതന്നെ മുടിയില്‍ കുരുക്ക് ഉണ്ടാകുന്നത് കുറയുന്നു. കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ നേരിട്ട് പുരട്ടാതെ മുടിയിഴകളില്‍ പുരട്ടി കഴുകുക.
- മുടിയില്‍ എപ്പോഴും ബ്ലോഡ്രൈ ചെയ്യുകയും അയണ്‍ ചെയ്യുകയും മുടി ചുരുട്ടുന്നതിനായി കേളിംഗ് വാന്‍ഡുകള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ മുടി നശിക്കുകയും പൊട്ടിപ്പോവുകയും ഒക്കെ ചെയ്യുന്നു.
Content Highlights : What are the causes of hair loss?How to prevent hair loss. Easy ways to reduce excessive hair fall