ഭാര്യയുടെ ഭീഷണി തന്നെ ബഹിരാകാശത്തേക്ക് അയ്ക്കുമെന്ന്; ആശങ്ക പങ്കുവെച്ച് ജോ ബൈഡൻ

ഭാര്യയുടെ തമാശ വാക്കുകൾ പങ്കിടുന്നതിനൊപ്പം ബഹിരാകാശയാത്രികർ നേരിടുന്ന വെല്ലുവിളികളെ പറ്റിയുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു

dot image

ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ‌യും ബുച്ച് വിൽമോറിൻ്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് പല വാർത്തകളും ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന്റെ വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തൻ്റെ ഭാര്യ തന്നെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു. പെറുവിലെ അപെക് ഉച്ചകോടിയിൽ പെറുവിയൻ പ്രസിഡൻ്റ് ദിന ബൊലുവാർട്ടും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണെമായി നടത്തിയ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഭാര്യ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശയാത്രികരായ സുനിതാ വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും അവസ്ഥ പരാമർശിച്ച് മോശമായി പെരുമാറിയാൽ ഭാര്യ തന്നെ ബഹിരാകാശത്തേക്ക് അയച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. "എൻ്റെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഉടൻ തന്നെ ഞാൻ നെൽസണെ വിളിച്ച് നിങ്ങളെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ പോകുകയാണ്,” എന്ന് ഭാര്യ നിരന്തരം പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സമ്മേളനത്തിൽ പ്രസം​ഗിക്കവേയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഭാര്യയുടെ തമാശ വാക്കുകൾ പങ്കിടുന്നതിനൊപ്പം ബഹിരാകാശയാത്രികർ നേരിടുന്ന വെല്ലുവിളികളെ പറ്റിയുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു.

ബഹിരാകാശ നിലയത്തിലെ താമസത്തെ തുടര്‍ന്ന് സുനിതാ വില്യംസ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. നാസ പുറത്തുവിട്ട വീഡിയോകളിൽ സുനിത വില്യംസിൻ്റെ ആരോഗ്യവും മോശമായതിനാൽ ദിനംപ്രതി തളർന്നുവരികയാണെന്നും വിവരമുണ്ട്. എന്നാൽ നവംബർ 12 ന് ഒരു വീഡിയോ അഭിമുഖത്തിൽ സുനിത വില്യംസ് പ്രതികരിച്ചിരുന്നു. ഭ്രമണപഥത്തിൽ എത്തിയതിന് ശേഷം തൻ്റെ ഭാരം മാറിയിട്ടില്ലെന്ന് പറഞ്ഞത് എല്ലാവർക്കും ഏറെ ആശ്വാസം നിറഞ്ഞ വാക്കുകളായിരുന്നു.

സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും ഫെബ്രുവരിയിലേ തിരിച്ചുവരാനാകുവെന്ന് നാസ അറിയിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം. അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാത്തിരിക്കേണ്ടിവരും. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു.

Content Highlight: Biden joked that his wife might ‘send him to space’ if he misbehaved. He says his wife constantly threatens to send him into space.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us