അങ്ങ് സ്‌പെയിനിലെ മഡ്രിഡില്‍ ഒരു പള്ളിയുണ്ട്. ദൈവങ്ങളെ ആരാധിക്കുന്ന പള്ളിയല്ല. പകരം താറാവിനെയാണ് ഇവിടെ ആദരിക്കുന്നത്. ഈ പള്ളിയാകെ റബ്ബര്‍ താറാവുകളെക്കൊണ്ട് നിറഞ്ഞിരിക്കും. എവിടെനോക്കിയാലും പല തരത്തിലുള്ള താറാവുകള്‍. കൗതുകം തോന്നുന്നുണ്ടല്ലേ. ഈ പളളി ഒരു ദേവാലയമൊന്നുമല്ല കേട്ടോ.പകരം കുഞ്ഞു കുഞ്ഞു കാര്യങ്ങളെ ആരാധിക്കാനുള്ള ഒരു കൂട്ടായ്മയുടെ ഭാഗമാണ്. കൊമേഡിയനും ജാലവിദ്യക്കാരനും സര്‍ക്കസ് കലാകാരനുമായ ലിയോ ബസിയാണ് ഇതിന്റെ സ്ഥാപകന്‍ . 2012 ലാണ് ഈ പള്ളി അദ്ദേഹം തുടങ്ങുന്നത്.
എല്ലാ ഞായറാഴ്ചകളിലും ദേവാലയം തുറക്കുകയും അവിടെ കുര്‍ബാനയും മറ്റും നടത്തുകയും ചെയ്യാറുണ്ട്. ഔദ്യാഗികമായി 'പാറ്റിക്കാനോ' എന്നാണ് ഈ പള്ളിയെ വിളിക്കുന്നത്.കുര്‍ബാന നടത്തുന്നതൊക്കെ ബസിയാണ്. കുര്‍ബാനയ്ക്കിടെ ബസിയുടെ വക തമാശകളും മറ്റുമൊക്കെ ഉണ്ടാകും. കുര്‍ബാനയ്ക്കിടയില്‍ ഇദ്ദേഹം താറാവ് കരയുന്നതുപോലെ ക്വാക്ക് ക്വാക്ക് എന്ന് കരയുകയും ചെയ്യും. ഒരുമണിക്കൂറൊക്കെ ഈ കരച്ചില്‍ നീണ്ടുനില്‍ക്കും. കുര്‍ബാനയില്‍ പങ്കെടുക്കുന്ന ആളുകള്‍ അവരുടെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും അത് ആഘോഷിക്കുകയും ചെയ്യും. ചിരിയും സന്തോഷവും തമാശകളുമൊക്കെയായി കുറച്ച് സമയം ആളുകളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഈ താറാവ് പള്ളിയ്ക്ക് കഴിയുന്നുണ്ട്.
കുര്‍ബാനകള്‍ മാത്രമല്ല. വിവാഹങ്ങള്‍ പോലും ഇവിടെ നടക്കാറുണ്ട്. ദമ്പതികള്‍ റബ്ബര്‍ താറാവ് വളയങ്ങള്‍ കൈമാറിയാണ് വിവാഹ ചടങ്ങുകള്‍ നടത്തുന്നത്. മറ്റ് പല ചടങ്ങുകളും ഇവിടെ ആഘോഷിക്കാറുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് പള്ളി തുറക്കും. ഞായറാഴ്ച കുര്‍ബാന ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കും.
നാട്ടുകാര്‍ മാത്രമല്ല പുറത്തുനിന്നും ധാരാളം വിനോദ സഞ്ചാരികളും ഇവിടേക്ക് വരാറുണ്ട്. ഒരിക്കല്‍ പോയവര്‍ മറ്റുള്ളവരോടും പോകാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യാറുണ്ട്. പള്ളിയില്‍ കയറാന്‍ ആര്‍ക്കും പ്രവേശന ഫീസൊന്നും ഇല്ല. പക്ഷേ പള്ളി നിലനിന്നുപോകാന്‍ ആര് സംഭാവന കൊടുത്താലും സ്വീകരിക്കുകയും ചെയ്യും. എന്തായാലും റബ്ബര്‍ താറാവ് ചര്‍ച്ച് ഒരു സെന്‍സേഷന്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.
Content Highlights : You have a church in Madrid, Spain. Not a church that worships gods. Instead, the duck is revered here. This church will be filled with rubber ducks